Panchayat:Repo18/vol1-page0320

From Panchayatwiki
Revision as of 04:39, 5 January 2018 by Rejimon (talk | contribs) ('320 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 271...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

320 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 271R


(iv) കുറ്റക്കാരിൽ നിന്നും നഷ്ടം ഈടാക്കാൻ ഉത്തരവിടുകയും അതു നടക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടികൾ മുഖേന ഈടാക്കാൻ ഉത്തരവ് ഇടുകയും ചെയ്യുക;

(V) കേസ്സിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ആവശ്യമായ മറ്റു പരിഹാര മാർഗ്ഗങ്ങൾക്ക് ഉത്തരവിടുക.

(2) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണം സംബന്ധിച്ച നടപടി ക്രമങ്ങളിലോ കീഴവഴക്കങ്ങളിലോ പരാതിക്കിടയുണ്ടെന്ന് ഓംബുഡ്സ്മാന് തോന്നുകയാണെങ്കിൽ അതിന് അത്തരം പരാതികൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികളെ സംബന്ധിച്ച് സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ ശുപാർശകൾ നൽകാവുന്നതാണ്.

(3) ഓംബുഡ്സ്മാൻ വർഷംതോറും ഈ ആക്റ്റിൻ കീഴിലുള്ള അതിന്റെ കർത്തവ്യ നിർവ്വഹണത്തെ സംബന്ധിച്ച ഒരു വിശദ റിപ്പോർട്ട് സർക്കാരിന് നൽകേണ്ടതും സർക്കാർ ഒരു വിശദീകരണ മെമ്മോറാണ്ടത്തോടുകൂടി അത് നിയമസഭ മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്.


  • 271 ആർ. നിർണ്ണയിക്കപ്പെടേണ്ട നടപടിക്രമങ്ങൾ.-സർക്കാരിന് താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്, അതായത്:-

(i) (ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന്റെയും ഓംബുഡ്സ്മാനിലെ) ജീവനക്കാരുടേയും സേവന വ്യവസ്ഥകൾ;

(ii) ഓംബുഡ്സ്മാൻ മുമ്പാകെ പരാതികൾ നൽകേണ്ട വിധവും സ്വമേധയായോ സംസ്ഥാന സർക്കാർ അയച്ചുതരുമ്പോഴോ കേസ്സുകൾ ഫയലിലെടുക്കുന്ന വിധവും;

(iii) സൂക്ഷ്മാന്വേഷണം നടത്തുന്ന വിധവും അതിന്റെ നടപടിക്രമങ്ങളും,

(iv) പ്രോസികൃഷൻ ആരംഭിക്കുന്നതിനായി തക്ക അധികാരസ്ഥാനത്തെ സമീപിക്കുന്നതിനുള്ള നടപടിക്രമം,

(v) അന്വേഷണ വിചാരണക്കിടയിൽ പാലിക്കേണ്ട നടപടിക്രമം, അത് കഴിയുന്നിടത്തോളം സമ്മറി പ്രോസീഡിംഗ്സ് ആയിരിക്കണം;