Panchayat:Repo18/vol1-page0315

From Panchayatwiki
Revision as of 14:24, 4 January 2018 by Rejimon (talk | contribs) ('Sec. 271 H കേരള പഞ്ചായത്ത് രാജ് ആക്റ്റ് 315 (ഐ) 'അന്വേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Sec. 271 H കേരള പഞ്ചായത്ത് രാജ് ആക്റ്റ് 315

(ഐ) 'അന്വേഷണോദ്യോഗസ്ഥൻ' എന്നാൽ ഒരു ആരോപണത്തെയോ പരാതിയെയോ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഓംബുഡ്സ്മാൻ അധികാരപ്പെടുത്തുന്ന ഒരു ഉദ്യോ ഗസ്ഥൻ എന്ന് അർത്ഥമാകുന്നു.

'[271 ജി. ഓംബുഡ്സ്മാന്റെ കാലാവധിയും സേവന വ്യവസ്ഥകളും.-

(1) ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും അതിൻകീഴിൽ ഉദ്യോഗം വഹിക്കുന്ന പബ്ലിക്സ് സർവന്റുമാരുടേയും ഭരണനിർവ്വഹണത്തിൽ അഴിമതിയോ ദുർ ഭരണമോ അപാകതകളോ ഉൾപ്പെടുന്ന ഏതൊരു നടപടിയേയും സംബന്ധിച്ച ആരോപണ ത്തേയുംപറ്റി സൂക്ഷ്മമാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിനും

271 കൃ. വകുപ്പനുസരിച്ച് അപ്രകാരമുള്ള പരാതി തീർപ്പാക്കുന്നതിനും, സംസ്ഥാനതലത്തിൽ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുവേണ്ടി 'ഓംബുഡ്സ്മാൻ' എന്ന പേരിൽ അറിയപ്പെടുന്ന ഒരധികാരസ്ഥാനം ഉണ്ടായിരിക്കുന്നതാണ്.

(2) ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളിനെ, മുഖ്യമന്ത്രി നൽകുന്ന ഉപദേശത്തിൻമേൽ ഓംബുഡ്സ്മാനായി ഗവർണ്ണർ നിയമിക്കേണ്ടതാണ്. (3) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാൾ, അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തിനു മുൻപ്ത്, ഗവർണ്ണറുടെയോ അദ്ദേഹം ഇതിലേക്കായി നിയമിക്കുന്ന വ്യക്തിയുടെയോ മുൻപാകെ താഴെ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിടേണ്ടതാണ്:-

"1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനായി നിയമിക്കപ്പെട്ടിരിക്കുന്ന എ. ബി. എന്ന് ഞാൻ ഇൻഡ്യൻ ഭരണഘടനയോട് യഥാർത്ഥ വിശ്വാസവും കൂറും ഉള്ളവനായിരിക്കുമെന്നും ഞാൻ യഥാവിധിയായും വിശ്വസ്തതയോടുകൂടിയും എന്റെ പരമാവധി കഴിവിനും അറിവിനും വിവേകത്തിനും അനുസരണമായി ഭയാശങ്കയോ മമതയോ വിദേഷമോ കൂടാതെ എന്റെ ചുമതലകൾ നിർവ്വഹിക്കുമെന്നും ദൈവ നാമത്തിൽ സത്യം ചെയ്യുന്നു/ദൃഢപ്രതിജ്ഞ ചെയ്യുന്നു."

(4) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാൾ അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് വർഷക്കാലത്തേക്ക് സ്ഥാനം വഹിക്കുന്നതാണ്. എന്നാൽ,- (എ) ഓംബുഡ്സ്മാൻ സ്വന്തം കൈപ്പടയിൽ ഗവർണ്ണർക്ക് എഴുതി അയച്ച അദ്ദേഹത്തിന്റെ സ്ഥാനം രാജിവയ്ക്കാവുന്നതും; (ബി) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാളിനെ 271 എച്ച് വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയിൽ ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്യാവുന്നതുമാണ്. (5) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടേതിന് തുല്യമായ ശമ്പളത്തിനും, ബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്. (6) ഓംബുഡ്സ്മാൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധി അവസാനിച്ചാൽ, ഓംബുഡ്സ്മാനായി പുനർനിയമനത്തിനോ കേരള സർക്കാരിൻകീഴിലോ അല്ലെങ്കിൽ കേരള സർക്കാ രിന്റെ അധീനതയിലുള്ളതോ ആയ ഏതെങ്കിലും കോർപ്പറേഷനിലോ കമ്പനിയിലോ സംഘത്തിലോ സർവ്വകലാശാലയിലോ ആദായകരമായ ഏതെങ്കിലും ഉദ്യോഗത്തിൽ വീണ്ടും നിയമിക്കപ്പെടുന്ന തിനോ അദ്ദേഹത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല) '[271 എച്ച്. ഓംബുഡ്സ്മാനെ നീക്കം ചെയ്യൽ.-(1) തെളിയിക്കപ്പെട്ട നടപടിദൂഷ്യത്തിന്റെയോ കഴിവില്ലായ്മയുടെയോ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാനെ നീക്കം ചെയ്യുന്നതിനുവേണ്ടി നിയമസഭയിലെ മൊത്തം അംഗങ്ങളിൽ ഭൂരിപക്ഷവുറ് നിനമസഭനിൽ ഹാജരാവുകയും വോട്ടു