Panchayat:Repo18/vol1-page0556

From Panchayatwiki

556 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 4

        (3) പഞ്ചായത്തിന് അവകാശപ്പെട്ടതോ, പഞ്ചായത്തിൽനിക്ഷിപ്തമായിരിക്കുന്നതോ ആയ ഏതെ ങ്കിലും ഭൂമി അനധികൃതമായി കൈവശപ്പെടുത്തുകയും (2)-ാം ഉപചട്ടപ്രകാരം പിഴ കൊടുക്കേണ്ടി വരികയും ചെയ്യുന്ന ഏതൊരാളും അങ്ങനെ അനധികൃതമായി കൈവശം വയ്ക്കുന്നതുമൂലം പഞ്ചാ യത്തിന് വരുത്തിയ നഷ്ടത്തിനോ ചേതത്തിനോ ഉള്ള നഷ്ട പരിഹാരമായി പഞ്ചായത്തു നിശ്ചയി ക്കാവുന്ന തുക കൂടി നൽകാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
  (4)     (2)-ാം ഉപചട്ടമോ (3)-ാം ഉപചട്ടമോ പ്രകാരം തുക ആവശ്യപ്പെടുന്നതിനു മുമ്പ്, അനധികൃത കൈവശക്കാരന് നോട്ടീസ് നൽകേണ്ടതും അങ്ങനെയുള്ള നോട്ടീസിൽ (2)-ാം ഉപചട്ടപ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ ഉള്ള തുക ഈടാക്കാതിരിക്കുന്നതിനെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെ ങ്കിൽ അത് നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ബോധിപ്പിക്കാൻ ആവശ്യപ്പെടേണ്ടതുമാണ്.
   (5)      (4)-ാം ഉപചട്ടത്തിൽ പറയുന്ന നോട്ടീസിനുള്ള ആക്ഷേപം പഞ്ചായത്ത് വിശദമായി പരിശോ ധിച്ചതിനുശേഷം ആക്ഷേപം തൃപ്തികരമല്ലെന്ന് കാണുകയാണെങ്കിൽ അത് നിരസിച്ചുകൊണ്ടും നിരസിച്ചു കൊണ്ടുള്ള അറിയിപ്പുകിട്ടി 15 ദിവസത്തിനകം തുക പഞ്ചായത്തിൽ അടയ്ക്കുന്നതിന് അനധികൃത കൈവശക്കാരന് നിർദ്ദേശം നൽകിക്കൊണ്ടും അയാൾക്ക് ഒരു ഡിമാന്റ് നോട്ടീസ് സെക്രട്ടറി നൽകേണ്ടതാണ്.
      (6) (2)-ാം ഉപചട്ടമോ, (3)-ാം ഉപചട്ടമോ പ്രകാരം കൊടുക്കേണ്ട ഏതെങ്കിലും തുക (5)-ാം ഉപച ട്ടത്തിൽ പറയുന്ന നോട്ടീസിലെ കാലാവധിക്കുള്ളിൽ കൊടുക്കാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ അത് കൊടുക്കുന്നതിന് വീഴ്ച വരുത്തുകയോ ചെയ്യുന്ന പക്ഷം വീഴ്ചക്കാരനിൽ നിന്നും അങ്ങനെ യുള്ള തുക പഞ്ചായത്തിന് ചെല്ലാനുള്ള നികുതിയായിരുന്നാൽ എങ്ങനേയോ അതേ രീതിയിൽ ഈടാക്കാവുന്നതാണ്.
     4.   അനധികൃത കൈവശക്കാരെ ഒഴിപ്പിക്കൽ. 3-ാം ചട്ടത്തിലെ (2) മുതൽ (6) വരെയുള്ള ഉപ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന നടപടികൾക്കു പുറമെ പഞ്ചായത്തിന്റെ വകയോ പഞ്ചായ ത്തിൽ നിക്ഷിപ്തമായിരിക്കുന്നതോ ആയ ഭൂമിയിൽ നിന്നും അനധികൃത കൈവശക്കാരെ ഒഴിപ്പി ക്കുന്നതിന് പഞ്ചായത്തിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്. അങ്ങനെ ഒഴിപ്പിക്കുമ്പോൾ കൈവശക്കാരൻ അനധികൃതമായി വച്ചിരിക്കുന്ന ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ, വിളകളോ മറ്റു ഉൽപ്പന്നങ്ങളോ ഉണ്ടെങ്കിൽ ആയവ പഞ്ചായത്തിലേക്ക് മുതൽ കൂട്ടേണ്ടതും അനധികൃത കൈവ ശക്കാരന് അവയിൽ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതുമല്ല.
     5. ഒഴിപ്പിക്കലിനുള്ള നടപടിക്രമം.- (1) പഞ്ചായത്ത് വകയോ പഞ്ചായത്തിൽ നിക്ഷിപ്തമാ യതോ ആയ ഭൂമിയിൽ നിന്നും കൈവശക്കാരനെ ഒഴിപ്പിക്കുന്നതിന് മുമ്പായി പഞ്ചായത്ത് അയാൾക്ക് 15 ദിവസത്തെ നോട്ടീസ് നൽകേണ്ടതാണ്. അങ്ങനെയുള്ള നോട്ടീസിൽ അനധികൃത കൈവശഭൂമി യുടെ സംക്ഷിപ്ത വിവരണവും ഒഴിപ്പിക്കാനുള്ള കാരണവും പ്രത്യേകം പറഞ്ഞിരിക്കേണ്ടതാണ്.
      (2) (1)-ാം ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന നോട്ടീസിന് എന്തെങ്കിലും ആക്ഷേപം കിട്ടുകയാണെ ങ്കിൽ പഞ്ചായത്ത് അത് പരിശോധിക്കേണ്ടതാണ്. ആക്ഷേപം തൃപ്തികരമല്ലെന്നോ അതിൽ പറഞ്ഞ കാര്യങ്ങൾ നിയമപരമായി നിലനിൽക്കത്തക്കതല്ലെന്നോ പഞ്ചായത്തിന് തോന്നുകയാണെങ്കിൽ കൈവ ശക്കാരന് രണ്ടാമതൊരു നോട്ടീസ് നൽകേണ്ടതും അതിൽ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കകം അനധികൃത കൈവശഭൂമി ഒഴിയാൻ അയാളോട് ആവശ്യപ്പെടേണ്ടതുമാണ്.
      (3) (2)-ാം ഉപചട്ടത്തിൽ പറയുന്ന നോട്ടീസ് കിട്ടിയിട്ടും അനധികൃത കൈവശക്കാരൻ ഒഴിയാതി രിക്കുകയാണെങ്കിൽ പഞ്ചായത്തിന് അയാളെ ഒഴിപ്പിക്കാവുന്നതും ഈ ആവശ്യത്തിലേക്കായി പോലീസ് സഹായം ആവശ്യമാണെങ്കിൽ ആക്ടിലെ 252-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം പോലീ സിനോട് സഹായം ആവശ്യപ്പെടാവുന്നതും പോലീസ് സഹായം നൽകേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ