Panchayat:Repo18/vol1-page0303

From Panchayatwiki
Revision as of 13:48, 4 January 2018 by Rejimon (talk | contribs) ('Sec. 254 കേരള പഞ്ചായത്ത് രാജ് ആക്റ്റ് 303 (XXXV) ഒരു പഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Sec. 254 കേരള പഞ്ചായത്ത് രാജ് ആക്റ്റ് 303

(XXXV) ഒരു പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട ബജറ്റിൽ വകക്കൊള്ളിച്ചിട്ടുള്ള തുക ഒരു ഇനത്തിൽനിന്നും മറ്റൊന്നിലേക്കു മാറ്റുന്നതു സംബന്ധിച്ചും; (XXXVI) പഞ്ചായത്തുകൾ സൂക്ഷിക്കേണ്ട കണക്കുകളേയും ആ കണക്കുകളുടെ ആഡിറ്റിനെയും പ്രസിദ്ധീകരണത്തേയും, നികുതിദായകർ ആഡിറ്റർമാരുടെ മുമ്പിൽചെന്ന് പുസ്തകങ്ങളും കണക്കുകളും പരിശോധിക്കുകയും രേഖപ്പെടുത്തിയിട്ടുള്ളതോ വിട്ടുപോയിട്ടുള്ളതോ ആയ ഇനങ്ങളെ സംബന്ധിച്ച് ആക്ഷേപമുന്നയിക്കുകയോ ചെയ്യുന്നതിനുള്ള ഉപാധികളേയും സംബന്ധിച്ചും,

(XXXvii) പഞ്ചായത്തിന് ഏത് ഉപാധികളിൻമേൽ വസ്തു സമ്പാദിക്കാമെന്നതിനെയും പഞ്ചായത്തിൽ നിക്ഷിപ്തമായതോ അഥവാ പഞ്ചായത്തിന്റെ വകയായതോ ആയ വസ്തതു ഏതു ഉപാധികളിൻമേൽ വിലയായോ '(പണമായോ) പാട്ടമായോ പരസ്പര കൈമാറ്റമായോ മറ്റുവിധത്തിലോ കൈമാറ്റം ചെയ്യാമെന്നതിനെയും സംബന്ധിച്ചും; 

(XXXviii) ഈ ആക്സ്റ്റോ മറ്റേതെങ്കിലും ആക്റ്റോ പ്രകാരം ചുമത്തിയതോ കിട്ടിയതോ ആയ ഏതെങ്കിലും കരത്തിൽ നിന്നോ നികുതിയിൽ നിന്നോ ആദായത്തിൽ നിന്നോ ലഭിച്ച സംഖ്യ സംസ്ഥാനത്തെ പഞ്ചായത്തുകൾ തമ്മിൽ വീതിച്ചെടുക്കുന്നതിനെ ക്രമീകരിക്കുന്നതു സംബന്ധിച്ചും, (xxxx) ഈ ആക്റ്റോ അതുപ്രകാരമുള്ള ചട്ടങ്ങളോ മൂലം അനുവദിച്ച അപ്പീലുകൾ സമർപ്പിക്കേണ്ട സമയപരിധി സംബന്ധിച്ചും, (x1) പഞ്ചായത്തുകൾക്കിടയിൽ അടിസ്ഥാന നികുതിയോ സർച്ചാർജോ വിഭജിച്ചുകൊടുക്കുന്നതു സംബന്ധിച്ചും; (xLi) സ്വകാര്യമാർക്കറ്റുകളുടെ ഉടമസ്ഥൻമാർ, കൈവശക്കാർ, കുത്തകക്കാർ എന്നിവർ സൂക്ഷിക്കേണ്ട കണക്കുകളേയും ആ വക കണക്കുകളുടെ ആഡിറ്റ്, പരിശോധന എന്നിവയേയും സംബന്ധിച്ചും, (xLii) ഈ ആക്റ്റ് പ്രകാരം നികുതി തിട്ടപ്പെടുത്തുന്നതിനേയും, തിട്ടപ്പെടുത്തൽ സംബന്ധിച്ചുള്ള പുനർവിചാരണയേയും അപ്പീലിനേയും സംബന്ധിച്ചും; (xLiii) ഈ ആക്റ്റിൽ പരാമർശിച്ചിട്ടുള്ള ഏതു കാര്യത്തെയും സംബന്ധിച്ചുള്ള ഫാറവും അടയ്ക്കക്കേണ്ട ഫീസും സംബന്ധിച്ചും; (xLiv) സാധാരണ താമസത്തെക്കുറിച്ചു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാന മെടുക്കുന്നതു സംബന്ധിച്ചും;