Panchayat:Repo18/vol1-page0448
6. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം.- (1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ പഞ്ചായത്തുകളുമായി ചേർന്ന് അവയ്ക്ക് കൂട്ടായി ഉത്തരവാദിത്തമുള്ള ഏത് ആവശ്യത്തിലേക്കും വേണ്ടി ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടമനുസരിച്ച് രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയിൽ, അതതു സംഗതി പോലെ,
(എ) ഗ്രാമപഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റും പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ടിൽ കവിയാതെയുള്ള അംഗങ്ങളും,
(ബി) ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റ് പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ടിൽ കവിയാതെയുള്ള അംഗങ്ങളും,
(സി) ജില്ലാ പഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റും പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന നാലിൽ കവിയാതെയുള്ള അംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്.
(3) ജോയിന്റ് കമ്മിറ്റിയിൽ പഞ്ചായത്തംഗങ്ങൾ അല്ലാത്തവരും എന്നാൽ, ആ കമ്മിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നതിനു പ്രത്യേക യോഗ്യത ഉള്ളവരാണെന്ന് ആ കമ്മിറ്റിക്ക് അഭിപ്രായമു ള്ളവരുമായ ആളുകളെ അംഗങ്ങളായി ഉൾപ്പെടുത്താവുന്നതാണ്.
എന്നാൽ, അങ്ങനെ ഉൾപ്പെടുത്തുന്ന അംഗങ്ങളുടെ എണ്ണം ആ കമ്മിറ്റിയിലെ ആകെ അംഗ സംഖ്യയുടെ പകുതിയിൽ കവിയാൻ പാടില്ലാത്തതാണ്.
7. ജോയിന്റ് കമ്മിറ്റിയിലെ ഒഴിവുകൾ നികത്തൽ- ജോയിന്റ് കമ്മിറ്റിയിൽ ഉണ്ടാവുന്ന ഒഴിവുകൾ, അതതു സംഗതിപോലെ 6-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ നാമനിർദ്ദേശം ചെയ്യേണ്ടതാണ്.
8. ജോയിന്റ് കമ്മിറ്റിയുടെ ചെയർമാൻ.- ജോയിന്റ് കമ്മിറ്റിയുടെ ചെയർമാനെ താഴെ നിർദ്ദേശിക്കുന്ന രീതിയിൽ നിശ്ചയിക്കേണ്ടതാണ്:-
(എ) ഒരേ തലത്തിലുള്ള പഞ്ചായത്തുകൾ ചേർന്നു രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയുടെ സംഗതിയിൽ, ജോയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്;
(ബി) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ ഒരു ബ്ലോക്കു പഞ്ചായത്തുമായി ചേർന്നു ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ, ബ്ലോക്കു പഞ്ചായത്തിന്റെ പ്രസിഡന്റ്;
(സി) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ ഒന്നിലധികം ബ്ലോക്കു പഞ്ചായത്തുകളു മായി ചേർന്ന് ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ, നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ്;
(ഡി) ഗ്രാമപഞ്ചായത്തോ, ഗ്രാമപഞ്ചായത്തുകളുമോ, ബ്ലോക്കു പഞ്ചായത്തോ, ബ്ലോക്കു പഞ്ചായത്തുകളുമോ ഒരു ജില്ലാ പഞ്ചായത്തുമായി ചേർന്ന് ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്;
(ഇ) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ, ബ്ലോക്കു പഞ്ചായത്തോ ബ്ലോക്കു പഞ്ചാ യത്തുകളോ ഒന്നിലധികം ജില്ലാ പഞ്ചായത്തുകളുമായി ചേർന്നു ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |