Panchayat:Repo18/vol1-page0383
(സി) ഒരു പോളിംഗ് സ്റ്റേഷനിലും വോട്ടു രേഖപ്പെടുത്തുവാൻ സമ്മതിദായകനെ അനുവ ദിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തേണ്ടതും, ആണ്. (4) ആരുടെ ചുമതലയിലോ ആരു മുഖാന്തിരമോ ആണ് പോസ്റ്റൽ ബാലറ്റ് പേപ്പർ സമ്മതി ദായകന് നൽകുന്നതിനായി അയച്ചു കൊടുത്തിട്ടുള്ളത് അങ്ങനെയുള്ള ഓരോ ആഫീസറും, അത് മേൽവിലാസക്കാരന് താമസം വരുത്താതെ എത്തിച്ചു കൊടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട (O)O6ΥY). (5) തപാൽ മാർഗ്ഗം വോട്ടു രേഖപ്പെടുത്തുവാൻ അവകാശമുള്ള സമ്മതിദായകർക്ക് കൊടുത്ത ബാലറ്റുപേപ്പറുകളുടെ കൗണ്ടർ ഫോയിലുകൾ വരണാധികാരി ഒരു പായ്ക്കറ്റിൽ ഇട്ടു മുദ്രവ്യ്തക്കേ ണ്ടതും പായ്ക്കറ്റിന്റെ പുറത്ത് മുദ്രവച്ച തീയതിയും അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച ഒരു ചെറുവിവരണം രേഖപ്പെടുത്തേണ്ടതുമാണ്. 23. പോസ്സൽ ബാലറ്റുപേപ്പറിൽ വോട്ടുരേഖപ്പെടുത്തൽ. (1) പോസ്റ്റൽ ബാലറ്റു പേപ്പർ ലഭിക്കുകയും അതിൽ വോട്ടു രേഖപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സമ്മതിദായകൻ 17-ാം നമ്പർ ഫാറത്തിന്റെ ഭാഗം 1-ൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി വോട്ടു രേഖപ്പെടുത്തേണ്ടതും, 18-ാം നമ്പർ ഫാറത്തിലുള്ള ഒരു കവറിൽ അടക്കം ചെയ്യേണ്ടതുമാണ്. (2) സമ്മതിദായകൻ 16-ാം നമ്പർ ഫാറത്തിലുള്ള സത്യപ്രസ്താവനയിൽ അയാളുടെ ഒപ്പ സാക്ഷ്യപ്പെടുത്തുന്നതിന് അധികാരമുള്ള ഒരു ആഫീസർ മുമ്പാകെ ഒപ്പിടേണ്ടതും ആ ഒപ്പ് 17-ാം നമ്പർ ഫാറത്തിന്റെ ഭാഗം II-ൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി സാക്ഷ്യപ്പെടു ത്തേണ്ടതുമാണ്. (3) (1)-ഉം (2)-ഉം ഉപചട്ടങ്ങൾ പ്രകാരം വോട്ടു രേഖപ്പെടുത്തുകയും സത്യപ്രസ്താവന നട ത്തുകയും ചെയ്തതിനുശേഷം സമ്മതിദായകൻ, ആ പ്രത്യേക നിയോജകമണ്ഡലത്തിലെ വോട്ടെ ണ്ണൽ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള സമയത്തിനു മുമ്പ് വരണാധികാരിക്ക് ലഭിക്കത്തക്ക വിധം, 17-ാം നമ്പർ ഫാറത്തിന്റെ ഭാഗം II-ൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി, ബാലറ്റു പേപ്പറും സത്യപ്രസ്താവനയും വരണാധികാരിക്ക് 19-ാം നമ്പർ ഫാറത്തിലുള്ള കവറിൽ അയച്ചുകൊടുക്കേണ്ടതാണ്. (4) (3)-ാം ഉപചട്ടപ്രകാരം തീരുമാനിച്ചിട്ടുള്ള സമയത്തിനുശേഷം വരണാധികാരിക്ക് ബാല റ്റുപേപ്പർ ഉള്ളടക്കം ചെയ്ത ഏതെങ്കിലും കവർ ലഭിക്കുകയാണെങ്കിൽ അദ്ദേഹം അത് കൈപ്പറ്റിയ സമയവും തീയതിയും രേഖപ്പെടുത്തിയശേഷം അങ്ങനെയുള്ള കവറുകൾ എല്ലാം കൂടി ഒരു പ്രത്യേക പായ്ക്കറ്റിൽ സൂക്ഷിക്കേണ്ടതാണ്. (5) വരണാധികാരിക്ക് ലഭിച്ച പോസ്റ്റൽ ബാലറ്റുപേപ്പറുകൾ അടങ്ങിയ എല്ലാ കവറുകളും വോട്ടെണ്ണൽ ആരംഭിക്കുന്നതുവരെ അദ്ദേഹം ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. 24. പോസ്സൽ ബാലറ്റ് പേപ്പർ വീണ്ടും നൽകൽ- (1) 22-ാം ചട്ടത്തിൻ കീഴിൽ അയച്ച പോസ്റ്റൽ ബാലറ്റ് പേപ്പറുകളും മറ്റു പേപ്പറുകളും ഏതെങ്കിലും കാരണവശാൽ കൈപ്പറ്റാതെ മടക്കി കിട്ടുകയാണെങ്കിൽ വരണാധികാരി, സമ്മതിദായകന്റെ അപേക്ഷ പ്രകാരം, അവ വീണ്ടും സർട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിംഗ് ആയി തപാൽമാർഗം അയക്കുകയോ അല്ലെങ്കിൽ സമ്മതിദായകന് നേരിട്ടു കൊടുക്കുകയോ കൊടുപ്പിക്കുകയോ ചെയ്യേണ്ടതാണ്. (2) ഏതെങ്കിലും സമ്മതിദായകൻ, അയാൾക്ക് കിട്ടിയ പോസ്റ്റൽ ബാലറ്റ് പേപ്പറിനോ അതോ ടൊപ്പമുള്ള മറ്റേതെങ്കിലും പേപ്പറുകൾക്കോ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ നാശം സംഭവിച്ചു പോകുന്ന പക്ഷം, അത് വരണാധികാരിക്ക് തിരിച്ചുകൊടുക്കേണ്ടതും, അത്തരം നാശം മന:പൂർവ്വം വരുത്തിയതല്ല എന്നു വരണാധികാരിക്ക് ബോധ്യം വരുന്നപക്ഷം അയാൾക്ക് പോസ്റ്റൽ ബാലറ്റുപേ പ്പറും മറ്റു പേപ്പറുകളും വീണ്ടും നൽകാവുന്നതാണ്. (3) (2)-ാം ഉപചട്ടപ്രകാരം മടക്കിക്കിട്ടിയ പേപ്പറുകൾ റദ്ദാക്കേണ്ടതും തിരഞ്ഞെടുപ്പിന്റെ വിവ രണങ്ങളും റദ്ദ് ചെയ്ത ബാലറ്റു പേപ്പറുകളുടെ ക്രമനമ്പരുകളും മറ്റും രേഖപ്പെടുത്തിയതിനു ശേഷം ഒരു പ്രത്യേക പായ്ക്കറ്റിൽ അവ സൂക്ഷിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |