Panchayat:Repo18/vol1-page0438
(സി) അത് വിവരങ്ങൾ അറിയിക്കുന്നതിനുവേണ്ടിയുള്ള ഒരു അപേക്ഷയുടെ രൂപത്തിൽ തയ്യാറാക്കിയതായിരിക്കണം: (ഡി) അതിൽ തർക്കങ്ങളോ ഊഹാപോഹങ്ങളോ പരിഹാസ സുചകമായ പ്രയോഗങ്ങളോ മാനഹാനിയുണ്ടാക്കുന്ന പദപ്രയോഗങ്ങളോ ഉണ്ടാകാൻ പാടില്ലാത്തതും, ഔദ്യോഗികമോ പൊതു പദവിയെയോ കുറിച്ചുള്ളതല്ലാതെ ഒരു വ്യക്തിയുടെ പെരുമാറ്റത്തെയോ സ്വഭാവത്തെയോ പരാമർശി ക്കുന്ന യാതൊന്നും ഉണ്ടാകാൻ പാടില്ലാത്തതുമാകുന്നു. (ഇ) കോടതി മുമ്പാകെ തീർപ്പു കൽപ്പിക്കാനിരിക്കുന്ന ഒരു സംഗതിയെയും അതു പരാമർശിക്കരുത്. (എഫ്) ഒരു പ്രസ്താവന, അതു ശരിയാണെന്നു ഉറപ്പുവരുത്തേണ്ട ബാദ്ധ്യത, ആ ചോദ്യം ഉന്നയിക്കുന്ന അംഗത്തിന് തന്നെയായിരിക്കുന്നതാണ്; (ജി) ചോദ്യം യുക്തമാക്കാൻ വേണ്ടി അത്യാവശ്യമല്ലാത്ത ഏതെങ്കിലും പ്രസ്താവനകളോ പേരോ അതിൽ ഉൾപ്പെട്ടിരിക്കരുത്; (എച്ച്) ഒരു ഉത്തരത്തിൽ ഒതുക്കാൻ പറ്റാത്ത വിധത്തിലുള്ള നയപരമായ കാര്യങ്ങളെപ്പറ്റി യുള്ള ചോദ്യങ്ങൾ ഒന്നും അതിൽ ഉന്നയിക്കരുത്; (ഐ) അത് മറുപടി പറഞ്ഞുകഴിഞ്ഞിട്ടുള്ളതോ നിരസിച്ചതോ ആയ ചോദ്യങ്ങൾ ആവരുത്; (ജെ) അത് നിസ്സാരമായ സംഗതികളെപ്പറ്റിയുള്ള വിവരം ആരാഞ്ഞു കൊണ്ടുള്ളതാ യിരിക്കരുത്; (കെ) അത് ഒരു വ്യക്തിയുടെ സ്വഭാവത്തെപ്പറ്റി പ്രത്യക്ഷമായോ പരോക്ഷമായോ കുറ്റപ്പെ ടുത്തുന്ന രീതിയിലുള്ളതാകരുത്; (5) ഒരു ചോദ്യം അനുവദിക്കണമോ വേണ്ടയോ എന്നു അടുത്ത യോഗത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിക്കു മുമ്പായി പ്രസിഡന്റ് തീരുമാനിക്കേണ്ടതും അതു അനുവദിക്കുകയോ അനുവദിക്കാ തിരിക്കുകയോ ഭാഗികമായി അനുവദിക്കുകയോ ചെയ്യാവുന്നതുമാണ്. ഈ ചട്ടങ്ങൾ ലംഘിക്കുന്നു എന്നോ ചോദ്യം ചെയ്യാനുള്ള അവകാശത്തെ ദുരുപയോഗപ്പെടുത്തുന്നുവെന്നോ, അല്ലെങ്കിൽ പൊതുജന താൽപ്പര്യത്തെ ഹനിക്കാതെ മറുപടി നൽകാൻ പറ്റുന്നതല്ല എന്നോ പ്രസിഡന്റിന് അഭി പ്രായമുള്ള പക്ഷം അതു അനുവദിക്കാതിരിക്കാവുന്നതും, അങ്ങനെയുള്ള സംഗതിയിൽ ആ ചോദ്യം അജണ്ടയിലോ പഞ്ചായത്തു യോഗത്തിന്റെ നടപടി ക്രമത്തിലോ ഉൾപ്പെടുത്തേണ്ടതില്ലാ ത്തതുമാകുന്നു. (6) പ്രസിഡന്റ് അനുവദിച്ചിട്ടുള്ള ചോദ്യങ്ങൾ അടുത്ത യോഗത്തിന്റെ അജണ്ടയിൽ ചേർക്കേ ണ്ടതും ചോദ്യം ഉന്നയിച്ച അംഗം അതു നേരത്തെ പിൻവലിക്കാത്തപക്ഷം അതിൽ ഉൾപ്പെടുത്തി യിട്ടുള്ള ഓരോ ചോദ്യത്തിനും അതാതു സംഗതിപോലെ, പ്രസിഡന്റ് അല്ലെങ്കിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, യോഗത്തിൽ മറ്റു വിഷയങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് അജണ്ടയിൽ ചേർത്തിരിക്കുന്ന ക്രമത്തിൽ മറുപടി പറയേണ്ടതുമാകുന്നു. എന്നാൽ ചോദ്യം പിൻവലിക്കപ്പെട്ടിരുന്നാൽ തന്നെയും അജണ്ടയിൽ ഉള്ള ഒരു ചോദ്യത്തിന് പൊതുജന താൽപ്പര്യം കണക്കിലെടുത്ത് മറുപടി നൽകാവുന്നതാണ്. (7) മറുപടി നൽകിക്കഴിഞ്ഞ ഒരു സംഗതി വീണ്ടും വിശദീകരിക്കുന്നതിനായി ഏത് അംഗ ത്തിനും ഒരു അനുബന്ധചോദ്യം ചോദിക്കാവുന്നതാണ്. എന്നാൽ ചോദ്യത്തിലെ ഉള്ളടക്കം ചട്ടങ്ങൾ ലംഘിക്കുമെന്ന് അദ്ധ്യക്ഷന് അഭിപ്രായമുള്ള (8) ഏതെങ്കിലും ചോദ്യത്തെപ്പറ്റിയോ ചോദ്യത്തിനു നൽകിയ മറുപടിയെപ്പറ്റിയോ ഒരു ചർച്ചയും അനുവദിക്കാൻ പാടില്ലാത്തതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |