Panchayat:Repo18/vol1-page1078

From Panchayatwiki
Revision as of 07:35, 6 January 2018 by Rajan (talk | contribs) ('(3) ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(3) ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ മണൽ വാരൽ പ്രവർത്തനം നടപ്പി ലാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ, ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും വിധേയമായി, ഏർപ്പെടുത്തേണ്ടതാണ്. (4) നദിയുടെ അടിത്തട്ടിൽ നിന്നുമാത്രം മണൽ വാരാൻ അനുവദിക്കേണ്ടതും നദീതീരത്തിന്റെ '[15) മീറ്ററിനുള്ളിൽ യാതൊരു മണൽ വാരൽ പ്രവർത്തനവും നടത്താൻ പാടില്ലാത്തതുമാണ്. '[(5) ഏതെങ്കിലും പാലത്തിൽ നിന്നോ ഏതെങ്കിലും ജലസേചന പദ്ധതിയിൽ നിന്നോ ജല വിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിൽ നിന്നോ തടയണയിൽ നിന്നോ അവയുടെ സംരക്ഷണ ഭിത്തിയിൽ നിന്നോ നദീതീരത്തുവച്ച് നടത്തുന്ന ഏതെങ്കിലും മതപരമോ സാംസ്കാരികമോ ആയ പ്രവർത്തനവേദിയിൽ നിന്നോ 500 മീറ്റർ ദൂരത്തിനുള്ളിൽ യാതൊരു മണൽ വാരൽ പ്രവർത്ത നവും നടത്തുവാൻ പാടുള്ളതല്ല.) വിശദീകരണം:- ഈ ഉപവകുപ്പിന്റെ ആവശ്യത്തിലേക്കായി "ജലവിതരണപദ്ധതി" എന്ന പദ്രപ്രയോഗത്തിന് 2003-ലെ കേരള ജലസേചനവും ജലസംരക്ഷണവും ആക്റ്റിൽ (2003-ലെ 31) നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.) (6) മണൽ കയറ്റുന്നതിനുള്ള വാഹനം നദീതീരത്തു നിന്നും ഏറ്റവും കുറഞ്ഞത് 25 മീറ്റർ അകലത്തിൽ പാർക്ക് ചെയ്യേണ്ടതും മണൽ കയറ്റുന്നതിനുവേണ്ടി യാതൊരു വാഹനവും നദീതീര ത്തേക്ക് കൊണ്ടുവരാൻ പാടില്ലാത്തതുമാണ്. (7) ഒരു കടവിലോ നദീതീരത്തോ നിന്ന് ജില്ലാ വിദഗ്ദ്ധ സമിതി നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ അളവ് മണൽ വാരാൻ പാടില്ലാത്തതാണ്. (8) മണൽ വാരൽ പ്രവർത്തനത്തിന് കൊല്ലിവലയോ "പോൾ സ്കൂപ്പിംഗോ' ഏതെങ്കിലും യന്ത്രവൽകൃത രീതിയോ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. (9) ഉപ്പുവെള്ളം നദീജലവുമായി കലരാൻ സാദ്ധ്യതയുള്ളിടത്ത് മണൽ വാരൽ നടത്താൻ പാടില്ലാത്തതാണ്. (10) സർക്കാർ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവു മുഖേന മണൽ വാരൽ സ്പഷ്ടമായി നിരോധിച്ചിട്ടുള്ള ഏതെങ്കിലും നദിയിലോ നദീതീരത്തോ മണൽ വാരൽ നടത്താൻ പാടില്ലാത്തതാണ്. '(11) ഒരു കടവിലെ മണൽവാരൽ പ്രവർത്തനങ്ങളും അത്തരം മണൽ കടത്തിക്കൊണ്ടു പോകുന്നതും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേ യമായി മാത്രമേ ചെയ്യുവാൻ പാടുള്ള,) 13. സർക്കാരിനോ ജില്ലാ കളക്ടർക്കോ കടവോ നദീതീരമോ അടയ്ക്കുന്നതിനുള്ള ഉത്ത രവ് പുറപ്പെടുവിക്കാനുള്ള അധികാരം.-(1) ഈ ആക്റ്റിലോ ഏതെങ്കിലും കോടതിയുടെ ഏതെ ങ്കിലും ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന്, മതിയായ കാര ണങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുമൂലം മണൽ വാരുന്നതിനായി തുറന്നു കൊടുത്ത ഒരു കടവ് അടയ്ക്കുന്നതിന് നിർദ്ദേശിക്കാവുന്നതാണ്. (2) മണൽ കുഴിച്ചുവാരുന്നത്. ആ നദിയുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയ്ക്ക് തക രാറുണ്ടാക്കുമെന്ന ജില്ലാ വിദഗ്ദ്ധ സമിതിയുടെ ഒരു റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയോ അല്ലെ ങ്കിൽ മറ്റുവിധത്തിലോ, ജില്ലാ കളക്ടർക്ക്, ഒരു വർഷത്തിലെ ഏതെങ്കിലും കാലയളവിൽ, പ്രത്യേ കിച്ചും കാലവർഷക്കാലയളവിൽ ഏതെങ്കിലും നദിയിൽ നിന്നോ നദീതീരത്തുനിന്നോ മണൽ വാരു ന്നതിൻമേൽ നിരോധനം വിജ്ഞാപനപ്പെടുത്താവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ