Panchayat:Repo18/vol1-page0790
(6) സംഭരണ അല്ലെങ്കിൽ പണ്ടകശാല/ഗോഡൗൺ വിനിയോഗ ഗണ കെട്ടിടങ്ങളുടെ കാര്യ ത്തിൽ നിലകളുടെ എണ്ണം കണക്കാക്കാതെ തന്നെ അഗ്നിശമന സേനാ ഡയറക്ടറിൽ നിന്നോ അല്ലെങ്കിൽ ഇതിനായി അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറിൽ നിന്നോ അംഗീകാര സർട്ടി ഫിക്കറ്റ് നേടി കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിന് മുമ്പായി ഹാജരാക്കേണ്ടതാണ്. (7) പണ്ടകശാല കെട്ടിടങ്ങളുൾപ്പെടുന്ന സംഭരണ സ്ഥലങ്ങളുടെ അഗ്നിബാധ സംരക്ഷണം സംബന്ധിച്ചുള്ള മറ്റെല്ലാ ആവശ്യകതകളും 2005-ലെ നാഷണൽ ബിൽഡിങ്ങ് കോഡ് ഓഫ് ഇൻഡ്യ യുടെ IV-ാം ഭാഗത്തിലെ അഗ്നിബാധ സംരക്ഷണത്തിനും ജീവരക്ഷയുടെയും 3-ാം ഭേദഗതിക്കും അനുസൃതമായിരിക്കണം. (8) ഏറ്റവും ചുരുങ്ങിയ ശുചീകരണ സൗകര്യങ്ങൾ ചട്ടം 56-ന്റെ (6)-ാം ഉപചട്ടത്തിലെ 6-ാം പട്ടികയിൽ പ്രതിപാദിച്ചിട്ടുള്ളതുപോലെ ആയിരിക്കേണ്ടതാണ്. 61. [ഗണം | അപായ സാദ്ധ്യതാ വിനിയോഗങ്ങൾ).-[(1) 0^(അപായസാദ്ധ്യതാ) കൈവശ ഗണത്തിന്റെ കീഴിലുള്ള ഒരു ഹെക്ടർ വരെ വിസ്തീർണ്ണമുള്ള പ്ലോട്ടിന്റെയും 1000 ചതു രശ്ര മീറ്റർ വരേ തന്റെ വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ ലേഔട്ടിന്റെ ഉപയോഗത്തിനും ഡിസ്ട്രിക്സ്ട് ടൗൺ പ്ലാനറുടെ അനുമതി നേടേണ്ടതും, ഒരു ഹെക്ടർ വിസ്തീർണ്ണത്തിൽ കവിഞ്ഞുള്ള പ്ലോട്ടിന്റെയും, 1000 ചതുരശ്ര മീറ്ററിൽ കവിഞ്ഞ് തറവിസ്തീർണ്ണമുള്ള പ്രദേശത്തിന്റെ ഉപയോഗ ത്തിനും വേണ്ടി ചീഫ് ടൗൺ പ്ലാനറുടെ അനുമതിയും നേടേണ്ടതാണ്. 80B(x Χ x ്[എന്നാൽ, 2008-ലെ എക്സ്പ്ലോസീവ്സ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം C-ഇനത്തിലെ വെടിമരുന്നറയ്ക്ക് ജില്ലാ ടൗൺ പ്ലാനറുടെയോ മുഖ്യ ടൗൺ പ്ലാനറുടെയോ അനു മതി ആവശ്യമില്ല. എന്നാൽ അങ്ങനെയുള്ള നിർമ്മാണങ്ങൾക്ക് ആവശ്യമായ മറ്റെല്ലാ അനുമതി കളും വാങ്ങേണ്ടതാണ്. (2) ഏതെങ്കിലും കെട്ടിടത്തിന്റെ വികസനത്തിനോ അല്ലെങ്കിൽ പുനർ വികസനത്തിനോ അല്ലെ ങ്കിൽ നിർമ്മാണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ ഉപയോഗം ആ പ്രദേശത്തിനാ യുള്ള വിശദമായ നഗരാസൂത്രണ പദ്ധതിയിലോ വികസന പദ്ധതിയിലോ അടങ്ങിയിട്ടുള്ള വ്യവ സ്ഥകൾ അനുശാസിക്കുന്നത് പ്രകാരമായിരിക്കണം: എന്നാൽ, അത്തരം പദ്ധതി നിലവിലില്ലാത്ത പ്രദേശത്ത് കെട്ടിടത്തിന്റെയോ പ്ലോട്ടിന്റെയോ ഉപയോഗം മുഖ്യ ടൗൺ പ്ലാനറോ അല്ലെങ്കിൽ അദ്ദേഹം ഇതിനായി അധികാരപ്പെടുത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനോ തീരുമാനിക്കും പ്രകാരമായിരിക്കുന്നതാണ്. എന്നുമാത്രമല്ല, 2008-ലെ എക്സ്പ്ലോസീവ്സ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം C-ഇനത്തിലെ വെടിമരുന്നറയ്ക്ക് ജില്ലാ ടൗൺ പ്ലാനറുടെയോ മുഖ്യ ടൗൺ പ്ലാനറുടെയോ അനു മതി ആവശ്യമില്ല. എന്നാൽ അങ്ങനെയുള്ള നിർമ്മാണങ്ങൾക്ക് ആവശ്യമായ മറ്റെല്ലാ അനുമതി കളും വാങ്ങേണ്ടതാണ്. (3) കെട്ടിടത്തിന് ചുറ്റുമുള്ള തുറസ്സായ സ്ഥലത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി 7.5 മീറ്റർ ആയിരിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |