Panchayat:Repo18/vol1-page0432
സ്ഥലങ്ങളിലും, സർക്കാർ ആഫീസുകളിലും, സ്കൂളുകളിലും, ഗ്രാമപഞ്ചായത്ത് ആഫീസിലും നോട്ടീസു പതിച്ചു പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഗ്രാമസഭയുടെ യോഗസ്ഥലവും, തീയതിയും സമ യവും ഗ്രാമസഭാംഗങ്ങളെ അറിയിക്കാനും അവരെ യോഗത്തിൽ പങ്കെടുപ്പിക്കാനും ബന്ധപ്പെട്ട കൺവീനർ ശ്രമിക്കേണ്ടതാണ്. 5. യോഗത്തിൽ ചർച്ച ചെയ്യേണ്ട സംഗതികൾ-(1) ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി പ്രസി ഡന്റുമായി ആലോചിച്ചു ഗ്രാമസഭായോഗത്തിൽ ചർച്ച ചെയ്യേണ്ട സംഗതികൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു കാര്യപരിപാടി തയ്യാറാക്കേണ്ടതും ഗ്രാമസഭയുടെ യോഗാരംഭത്തിൽ അദ്ധ്യക്ഷൻ അതു വായിച്ചു കേൾപ്പിക്കേണ്ടതും ആകുന്നു. (2) യോഗത്തിലെ നടപടികളും അംഗങ്ങളുടെ അഭിപ്രായങ്ങളും പൊതുവായ ഐക്യരൂപേ ണയുള്ള ശുപാർശകളും നിർദ്ദേശങ്ങളും, പ്രസിഡന്റ് ഈ ആവശ്യത്തിലേക്കായി ചുമതലപ്പെടുത്തി യിട്ടുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ രേഖപ്പെടുത്തേണ്ടതും ഭൂരിപക്ഷാടിസ്ഥാനത്തിൽ പാസ്സാ കുന്ന പ്രമേയങ്ങൾ ഗ്രാമപഞ്ചായത്തിനെ അറിയിക്കേണ്ടതും ആകുന്നു. ബ്ലോക്ക് പഞ്ചായത്തി നോടോ ജില്ലാ പഞ്ചായത്തിനോടോ ഉള്ള ഗ്രാമസഭയുടെ അത്തരം ശുപാർശകളോ നിർദ്ദേശങ്ങളോ അടങ്ങിയ പ്രമേയങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അവ കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പരിഗണനയ്ക്കായി അയച്ചു കൊടുക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |