Panchayat:Repo18/vol1-page0289
Sec. 236 കേരള പഞ്ചായത്ത് രാജ് ആക്റ്റ് 289
(5) അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസോ, അനുവാദമോ ആവശ്യമുള്ള ഒരു പ്രവൃത്തി,
ആ ലൈസൻസോ അനുവാദമോ കൂടാതെയോ കിട്ടിയിട്ടുള്ള ലൈസൻസിലെയോ അനുവാദത്തിലെയോ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിലോ ചെയ്തിട്ടുള്ള പക്ഷം,-
(എ.) സെക്രട്ടറിക്ക് നോട്ടീസുമൂലം, അപ്രകാരമുള്ള പ്രവൃത്തി ചെയ്യുന്ന ആളോട്, നോട്ടീ സിൽ പറയേണ്ടുന്ന കാലത്തിനകം, അത് ബാധിക്കുന്ന ജംഗമോ, സ്ഥാവരമോ, പൊതുവകയോ, സ്വകാര്യവകയോ ആയ ഏതെങ്കിലും വസ്തതു മുഴുവനായോ, ഭാഗികമായോ മാറ്റുകയോ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ കഴിയുന്നിടത്തോളം അതിനെ അതിന്റെ പൂർവ്വസ്ഥിതിയിലാക്കുകയോ *(ചെയ്യാൻ ആവശ്യപ്പെടാവുന്നതും ഗ്രാമപഞ്ചായത്ത് നിർദ്ദേശിക്കുന്നതായാൽ അപ്രകാരം ആവശ്യപ്പെടേണ്ടതും, കൂടാതെ)
(ബി) അപ്രകാരമുള്ള പ്രവൃത്തി ചെയ്യുന്നതിന് ഈ ആക്റ്റിൽ പ്രത്യേകമായി യാതൊരു ശിക്ഷയ്ക്കും വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ, അപ്രകാരം ചെയ്യുന്ന ആളെ, അപ്രകാരമുള്ള ആയിരം രൂപയിൽ കവിയാതെ പിഴ നൽകുകയും ആവർത്തന കുറ്റത്തിന് പിഴയുടെ റേറ്റ് വർദ്ധിപ്പിക്കാവുന്നതും മൂന്ന് കുറ്റത്തിന് ശേഷം '(പഞ്ചായത്തിന് യുക്തമെന്ന് തോന്നുന്ന കടുത്ത പിഴശിക്ഷ നൽകുകയോ പ്രോസികൃഷൻ നടപടികൾ സ്വീകരിക്കുകയോ ചെയ്യാവുന്നതാണ്.)
(6) അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസോ അനുവാദമോ വാങ്ങാതിരിക്കുന്നത് സംബന്ധിച്ച ഒരു കുറ്റത്തിന് എപ്പോഴെങ്കിലും ആരുടെയെങ്കിലും മേൽകുറ്റം സ്ഥാപിച്ചിരുന്നാൽ, മജിസ്ട്രേട്ട്, ചുമത്താവുന്ന ഏതെങ്കിലും പിഴയ്ക്കും പുറമെ, ലൈസൻസിനോ അനുവാദത്തിനോ ചുമത്തേണ്ട ഫീസ് തുക സമ്മറിയായി വസൂലാക്കി ഗ്രാമ പഞ്ചായത്തിന് കൊടുക്കേണ്ടതും, അദ്ദേഹത്തിന് യുക്തംപോലെ, ശിക്ഷാനടപടികളുടെ ചെലവായി താൻ നിശ്ചയിക്കാവുന്ന തുക വല്ലതുമുണ്ടെങ്കിൽ അതും സമ്മറിയായി ഈടാക്കി ഗ്രാമപഞ്ചായത്തിന് നൽകാവുന്നതുമാകുന്നു.
വിശദീകരണം.-ഈ ഉപവകുപ്പുപ്രകാരം ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഫീസ് വസൂലാക്കുന്നതായാൽ അത് കുറ്റസ്ഥാപനം ചെയ്യപ്പെട്ട ആൾക്ക് ലൈസൻസോ അനുവാദമോ കിട്ടാൻ യാതൊരവകാശവും നൽകുന്നതല്ല.
(7) ലൈസൻസോ അനുവാദമോ നൽകുകയോ നിരസിക്കുകയോ ചെയ്തതുകൊണ്ട് സെക്രട്ടറി പാസ്സാക്കുന്ന ഏതൊരുത്തരവും '[xxx| ഗ്രാമപഞ്ചായത്തിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
(8) ലൈസൻസോ അനുവാദമോ നിരസിക്കുകയോ, നിറുത്തിവയ്ക്കുകയോ, റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്തതുകൊണ്ട് സെക്രട്ടറി പാസ്സാക്കുന്ന ഏതൊരുത്തരവും, രേഖാമൂലമായിരിക്കേണ്ടതും, ഏത് കാരണങ്ങളിൻമേൽ നടപടി തുടരുന്നുവോ ആ കാരണങ്ങൾ കാണിക്കേണ്ടതുമാകുന്നു.
(9) ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടമോ പ്രകാരം നൽകിയിട്ടുള്ള ഏതെങ്കിലും ലൈസൻസിലെയും അല്ലെങ്കിൽ അനുവാദത്തിലെയും നിബന്ധനകളിലോ പരിമിതികളിലോ ഉപാധികളിലോ ഏതിലെങ്കിലും നിന്ന് അത് വാങ്ങിയ ആൾ ഒഴിഞ്ഞുമാറുകയോ, അവയിൽ ഏതെങ്കിലും ലംഘിക്കുകയോ ആ ലൈസൻസോ അനുവാദമോ സംബന്ധിച്ച് ഏതെങ്കിലും കാര്യത്തിൽ, അത് വാങ്ങിയ ആൾ, ഈ ആക്റ്റിലെ വ്യവസ്ഥകളോ, അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളോ ലംഘിച്ചതിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടിരിക്കുകയോ അല്ലെങ്കിൽ അത് കിട്ടിയ ആൾ, തെറ്റിദ്ധരിപ്പിച്ചോ, ചതിച്ചോ അത് വാങ്ങിച്ചിരിക്കുകയോ ചെയ്താൽ സെക്രട്ടറിക്ക് അപ്രകാരമുള്ള ലൈസൻസോ അനുവാദമോ ഏതവസരത്തിലും നിറുത്തിവയ്ക്കുകയോ, പിൻവലിക്കുകയോ ചെയ്യാവുന്നതാണ്