Panchayat:Repo18/vol1-page0786
'((2) ഗണം G1-ചെറുതും, ഇടത്തരവും അപായസാദ്ധ്യതയുമുള്ള വ്യാവസായികം, ഗണം G2-കൂടുതൽ അപായ സാദ്ധ്യതയുള്ള വ്യവസായം കൈവശാവകാശ ഗണങ്ങളുടെ കാര്യത്തിൽ പ്ലോട്ടുകളുടെ ഉപയോഗത്തിനും/അല്ലെങ്കിൽ 300 ചതുരശ്ര മീറ്ററിനു മുകളിലും 1000 ചതുരശ്ര മീറ്റർ വരെ തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളുടെ ലേഔട്ടിനും വേണ്ടി ജില്ലാ ടൗൺ പ്ലാനറുടെ അനുവാദം നേടിയിരിക്കേണ്ടതും, കൂടാതെ പ്ലോട്ടിന്റെ ഉപയോഗത്തിനും/അല്ലെങ്കിൽ 1000 ചതു രശ്ര മീറ്ററിൽ കവിയുന്ന തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളുടെ ലേ ഔട്ടുകൾക്കും മുഖ്യ ടൗൺ പ്ലാനറുടെ അംഗീകാരവും നേടേണ്ടതാണ്.) എന്നാൽ, കയർ, നെയ്തത്ത്, കൊല്ലപ്പണി, മരപ്പണി തുടങ്ങിയ ചെറുകിട വ്യവസായങ്ങൾക്ക് വേണ്ടിയുള്ള ആകെ വിസ്തീർണ്ണം 50 ചതുരശ്രമീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കായി ലേഔട്ട് അനു മതി ആവശ്യമില്ലാത്തതാണ്. എന്നുമാത്രമല്ല, "[xxx] എല്ലാ കന്നുകാലി, പക്ഷി വളർത്തൽ കേന്ദ്രങ്ങളുടെയും കാര്യത്തിൽ, "[xxx| 500 ചതുരശ്രമീറ്റർ വരെ തന്റെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് അനുമതി ആവശ്യമില്ലാ ത്തതാകുന്നു. എന്നാൽ, ആകെ തറവിസ്തീർണ്ണം 500 ചതുരശ്രമീറ്ററിന് മുകളിലും 1000 ചതുരശ്ര മീറ്റർ വരെയുമാണെങ്കിൽ ജില്ലാ ടൗൺ പ്ലാനറുടെ അനുമതിയും, കൂടാതെ, അത് 1000 ചതുരശ്ര മീറ്ററിന് മുകളിലും ആണെങ്കിൽ മുഖ്യ ടൗൺ പ്ലാനറുടെ അനുമതിയും വാങ്ങേണ്ടതാണ്. (3) ഭൂവികസനത്തിന് അല്ലെങ്കിൽ പുനർഭൂവികസനത്തിനുള്ള അല്ലെങ്കിൽ ഏതെങ്കിലും കെട്ടിട നിർമ്മാണത്തിനുള്ള പ്ലോട്ടിന്റെ ഉപയോഗം ആ പ്രദേശത്തിന്റെ നഗരാസൂത്രണ പദ്ധതിയിൽ അട ങ്ങിയിരിക്കുന്ന വ്യവസ്ഥകളാൽ നിയന്ത്രിതമായിരിക്കും: എന്നാൽ, പദ്ധതികൾ നിലവിലില്ലാത്തിടത്ത് പ്ലോട്ടിന്റെയോ അല്ലെങ്കിൽ കെട്ടിടത്തിന്റെയോ ഉപയോഗം മുഖ്യ ടൗൺപ്ലാനർ അല്ലെങ്കിൽ ജില്ലാ ടൗൺ പ്ലാനർ തീരുമാനിക്കും പ്രകാരമായിരിക്കു ന്നതാണ്. (4) ഭൂനിരപ്പിൽ നിന്നും 10 മീറ്റർ വരെ ഉയരമുള്ള “(xX x) എല്ലാ വ്യവസായിക കെട്ടിട ങ്ങൾക്കും താഴെപ്പറയുന്നവയിൽ കുറയാത്ത തുറസ്സായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്.
തുറസ്സായ സ്ഥലം, ഗണം G1, ഗണം G2 ഉമ്മറം / മുറ്റം, 3.0 മീറ്റർ, 7.5 മീറ്റർ പാർശ്വാങ്കണങ്ങൾ (രണ്ടു വശവും) 3.0 മീറ്റർ 3.0 മീറ്റർ പിന്നാമ്പുറം 3.0 മീറ്റർ 7.5 മീറ്റർ
എന്നാൽ, ഒരേ പ്ലോട്ടിൽ ഒന്നിൽ കൂടുതൽ കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നിടത്ത് 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് കെട്ടിടങ്ങൾക്കിടയിലെ തുറസ്സായ മുറ്റ(സ്ഥല)ത്തോടൊപ്പം പ്ളോട്ടതിരിൽ നിന്നും ഈ ചട്ടപ്രകാരമുള്ള തുറസ്സായ സ്ഥലം 3 മീറ്ററിൽ കുറയാതെ ഉണ്ടായിരുന്നാൽ മതിയാകുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |