Panchayat:Repo18/vol2-page0380

From Panchayatwiki
Revision as of 08:27, 6 January 2018 by Nandakumar (talk | contribs) ('380 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

380 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 3.1.6 ofilolooo (oešlomöc3(Solo)ocol മെമ്മോറാണ്ടത്തോടൊപ്പം വിവാഹത്തിലെ കക്ഷികളുടെ ജനന തീയതി തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളും വിവാഹം നടന്നതിനുള്ള തെളിവും സമർപ്പിക്കേ ണ്ടതാണ്. രണ്ടാം വിവാഹമാണെങ്കിൽ പങ്കാളിയുടെ ആദ്യ വിവാഹം വേർപെട്ടതിന്റെ തെളിവിനായി പങ്കാ സർട്ടിഫിക്കറ്റ/വിവാഹമോചനം അനുവദിച്ച കോടതി ഉത്തരവ് സമർപ്പിക്കേണ്ടതാണ്. ഇസ്ലാം മതാചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് മുഹമ്മദൻ നിയമം അനുശാസിക്കുന്ന നിബന്ധനകൾ പാലിച്ച വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണ്. മുസ്ലീം വിവാഹങ്ങളുടെ മോചനം സംബന്ധിച്ച് മുഹമ്മദൻ നിയമം അനുശാസിക്കുന്ന ഏതെങ്കിലും വിധത്തിൽ ഭർത്താവ് ഭാര്യയെ മൊഴി ചൊല്ലി എന്നു കാണിക്കുന്ന ജമാ അത്തിൽ നിന്നുള്ള കത്തോ ഭർത്താവും ഭാര്യയും തമ്മിൽ പരസ്പര ധാരണയിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തിൽ നേരിടുന്ന വിവാഹ മോചന രേഖയുടെ പകർപ്പോ അല്ലെ ങ്കിൽ കോടതിയിൽ നിന്നുള്ള വിവാഹമോചന ഉത്തരവോ ഹാജരാക്കിയാൽ മതിയാകുന്നതാണ്. 3.1.7 വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടം ഓൺലൈനായും സമർപ്പിക്കാവുന്നതും മെമ്മോറാ ണ്ടത്തിന്റെ പ്രിന്റൗട്ട് വിവാഹത്തിലെ കക്ഷികളും സാക്ഷികളും ഒപ്പിട്ട് രജിസ്ട്രേഷൻ യൂണിറ്റിൽ ഹാജരാ ക്കേണ്ടതുമാണ്. സാക്ഷികൾ രജിസ്ട്രേഷൻ യൂണിറ്റിൽ നേരിട്ട് ഹാജരാകേണ്ടതില്ല. 3.18 വിവാഹം നടന്നതിനുള്ള തെളിവായി മതാചാര പ്രകാരമുള്ള വിവാഹങ്ങൾക്ക് മതാധികാരസ്ഥാനം നൽകുന്ന സാക്ഷ്യപ്രതത്തിന്റെ പകർപ്പ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ/എം.പി/എം.എൽ.എ./തദ്ദേശ ഭരണ സ്ഥാപന അംഗം ഫോറം നം.2-ൽ നൽകുന്ന ഡിക്ലറേഷനും ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫീസർ നൽകുന്ന സാക്ഷ്യപത്രവും തെളിവായി സ്വീകരിക്കേ ണ്ടതാണ്. 3.19 ജനനതീയതി തെളിയിക്കുന്നതിന് സ്കൂൾ രേഖ, ക്രൈഡ്വിംഗ് ലൈസൻസ്, പാസ്പോർട്ട, 3.2OOOO സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ സർക്കാർ നൽകിയ ജനനതീയതി കാണിക്കുന്ന മറ്റു രേഖകൾ എന്നിവ സ്വീകരിക്കാവുന്നതാണ്. 3.1.10 ഫോറം 1-ൽ ഉള്ള മെമ്മോറാണ്ടവും രജിസ്ട്രേഷൻ ഫീസും ലഭിച്ചാൽ നേരിട്ടോ തപാൽ മുഖേ ണ്ടതുമാണ്. മെമ്മോറാണ്ടത്തിന്റെ പ്രിന്റൗട്ട് അപേക്ഷകർക്ക് പരിശോധനയ്ക്കായി നൽകി ഒപ്പിട്ടുവാങ്ങേ ണ്ടതും ആവശ്യമെങ്കിൽ തിരുത്തൽ വരുത്തിയ ശേഷം ഫോറം നമ്പർ 3-ൽ രജിസ്റ്ററിന്റെ പ്രിന്റൌട്ട് എടു ക്കേണ്ടതുമാണ്. 3.11 വിവാഹത്തിലെ കക്ഷികൾ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരായി വിവാഹ രജിസ്റ്ററിൽ നിർദ്ദിഷ്ട സ്ഥാനത്ത് ഒപ്പുവയ്ക്കക്കേണ്ടതാണ്. എന്നാൽ, ഇരുകക്ഷികളും ഒരേ സമയം തന്നെ ഹാജരാകണമെന്ന് നിർബ ന്ധമില്ല. ഇപ്രകാരം കക്ഷികൾ ഒപ്പുവച്ച ശേഷം തദ്ദേശ രജിസ്ട്രാർ അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ രജിസ്ട്രേഷൻ നടത്തിയതായി കണക്കാക്കുകയുള്ളൂ. എന്നാൽ വിവാഹ രജിസ്റ്ററിൽ സാക്ഷികൾ ഒപ്പു വയ്ക്കക്കേണ്ടതില്ല. 3.112 കഴിയുന്നതും മെമ്മോറാണ്ടം സമർപ്പിക്കുന്ന ദിവസം തന്നെ നടപടികൾ പൂർത്തിയാക്കി രജി സ്ത്രടാർ തന്റെ ലോഗിനിൽ വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഫോറം നം 3-ന്റെ പ്രിന്റൗട്ടിൽ രജിസ്ട്രേഷൻ നമ്പരും തീയതിയും രേഖപ്പെടുത്തി ഒപ്പുവയ്ക്കക്കേണ്ടതുമാണ്. മെമ്മോ റാണ്ടത്തിലെ ഉൾക്കുറിപ്പുകളെ സംബന്ധിച്ച എന്തെങ്കിലും സംശയം ഉണ്ടാകുന്നുവെങ്കിൽ രജിസ്ട്രാർക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണം നടത്താവുന്നതും ഒരാഴ്ചക്കുള്ളിൽ രജിസ്ട്രേഷൻ നടത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുമാണ്. 3.1.13 വിവാഹം രജിസ്റ്റർ ചെയ്യത്തക്കതല്ലെന്ന് കാണുന്നപക്ഷം സോഫ്റ്റ് വെയറിലും രജിസ്റ്ററിന്റെ പ്രിന്റൗട്ടിലും രേഖപ്പെടുത്തേണ്ടതും രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണം കക്ഷികളെ രേഖാമൂലം അറി യിക്കേണ്ടതുമാണ്. 3.114 വിവാഹം രജിസ്റ്റർ ചെയ്തതിനു തെളിവായി 4-ാം നമ്പർ ഫാറത്തിലുള്ള സാക്ഷ്യപത്രം കഴിയു ന്നതും രജിസ്ട്രേഷൻ നടത്തുന്ന ദിവസം തന്നെയും പരമാവധി 3 പ്രവൃത്തിദിവസങ്ങൾ കഴിയുന്നതിന് മുമ്പായും നൽകേണ്ടതാണ്. 3.2.1 വിവാഹ തീയതി മുതൽ 45 ദിവസത്തിനുശേഷം അഞ്ചു വർഷം വരെ മെമ്മോറാണ്ടം സമർപ്പി ക്കുന്ന കേസുകളിൽ 100 രൂപ പിഴ ഈടാക്കി ലോക്കൽ രജിസ്ട്രാർക്കു തന്നെ രജിസ്ട്രേഷൻ നടത്താവു ന്നതാണ്. 3.2.2 ഇപ്രകാരം രജിസ്ട്രേഷൻ നടത്തുന്നതിന് മെമ്മോറാണ്ടത്തോടൊപ്പം ഗസറ്റഡ് ഓഫീസർ/എം.പി/ എം.എൽ.എ/തദ്ദേശഭരണ സ്ഥാപന അംഗം ഫാറം നം 2-ൽ നൽകുന്ന ഡിക്ലറേഷൻ അല്ലെങ്കിൽ വിവാഹം നടന്നത് തെളിയിക്കുന്ന രജിസ്ട്രാർക്ക് ബോദ്ധ്യമാകുന്ന തെളിവും സാധാരണ രജിസ്ട്രേഷനാവശ്യമായ മറ്റു രേഖകളും സമർപ്പിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ