Panchayat:Repo18/vol1-page0480
- (1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 18-ാം ചട്ടവും 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 8-ാം ചട്ടവും കാണുക)]
................................................................... ഗ്രാമപഞ്ചായത്ത് സെക്രട്ടറി,
ശ്രീ / (ശീമതി..................................................................
എന്നയാളെ തെര്യപ്പെടുത്തുന്ന നോട്ടീസ്
താങ്കളുടെ ആഫീസ് തലവൻ / തൊഴിലുടമ സമർപ്പിച്ചിട്ടുള്ള.......................................... അവസാനിക്കുന്ന ഒന്നാം / രണ്ടാം അർദ്ധ വർഷത്തേക്കുള്ള ആദായത്തിന്റെ അടിസ്ഥാനത്തിൽ താങ്കൾ പ്രസ്തുത അർദ്ധ വർഷത്തേക്ക് തൊഴിൽ നികുതിക്ക് വിധേയവും, *(1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 6-ാം ചട്ടവും 1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 17-ാം ചട്ടവും പ്രകാരം താങ്കളുടെ തൊഴിൽ നികുതി യഥാവിധി നിർണ്ണയിച്ചിട്ടുള്ളതും,
അങ്ങനെ നടത്തിയിട്ടുള്ള നികുതി നിർണ്ണയം സംബന്ധിച്ച വിവരം പഞ്ചായത്തിലും താങ്കളുടെ സ്ഥാപനത്തിലും പരസ്യപ്പെടുത്തിയിട്ടുള്ളതും; എന്നാൽ നികുതി നിർണ്ണയത്തിനെതിരെ, നിശ്ചിത സമയത്തിനുള്ളിൽ താങ്കൾ ആക്ഷേപങ്ങൾ ഒന്നും തന്നെ ഉന്നയിച്ചിട്ടില്ലാത്തതും / താങ്കൾ ഉന്നയിച്ച ആക്ഷേപം തീർപ്പു കൽപ്പിച്ചിട്ടുള്ളതും,
ഇപ്പോൾ അതുകൊണ്ട്.....................................................ൽ അവസാനിക്കുന്ന അർദ്ധ വർഷ കാലയളവിൽ താങ്കൾ പ്രസ്തുത സ്ഥാപനത്തിൽ വഹിച്ചിരുന്ന ഉദ്യോഗത്തിന് / ഏർപ്പെട്ടിരുന്ന തൊഴിലിന്, തൊഴിൽ നികുതിയായി ................................... രൂപ (അക്കത്തിൽ) ................................................................... ഒടുക്കുന്നതിന് ഞാൻ ഇതിനാൽ ഡിമാന്റ് ചെയ്യുന്നു.
നോട്ടീസ് കിട്ടിയാലുടൻ, താങ്കൾക്ക് കിട്ടേണ്ടുന്ന ശമ്പളത്തിൽ നിന്നും മുകളിൽ പ്രസ്താവിച്ച തുക ആഫീസ് തലവനോ തൊഴിലുടമയോ കുറവ് ചെയ്യുന്നതിന് ബാദ്ധ്യസ്ഥനാണ്. സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരുടെ സംഗതിയിൽ, നോട്ടീസ് കിട്ടിയാലുടൻ, എഴുതി വാങ്ങുന്ന ശമ്പളത്തിൽ നിന്നും പ്രസ്തുത തുക തൊഴിലുടമയെ ഏൽപ്പിച്ച് കൊടുക്കേണ്ടതാണ്. ഡിമാന്റ് പ്രകാരം ഒടുക്കേണ്ട നികുതി തുക നിശ്ചിത സമയത്തിനകം ചട്ടപ്രകാരം ഒടുക്കുവാൻ ബാദ്ധ്യസ്ഥനായ തൊഴിലുടമ / ആഫീസ് തലവൻ അങ്ങനെ ഒടുക്കാത്തപക്ഷം, അങ്ങനെയുള്ള നികുതി തുക അയാളിൽ നിന്നും 205-ാം വകുപ്പും 210-ാം വകുപ്പും കൂട്ടിച്ചേർത്ത് വായിച്ച പ്രകാരം ഈടാക്കുന്നതും അതിന്മേലുണ്ടാകുന്ന വീഴ്ചയ്ക്കക്കോ കൃത്യവിലോപത്തിനോ അഥവാ അങ്ങനെയുള്ള ചെയ്തികൾക്കോ നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുള്ള ശിക്ഷയ്ക്ക് അർഹനുമാണ്.
ഡിമാന്റിന്മേലുള്ള എന്തെങ്കിലും ആക്ഷേപം 276-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഡിമാന്റിലുള്ള മുഴുവൻ തുകയും ഒടുക്കിയിട്ടുണ്ടെന്ന് ബോദ്ധ്യം വന്നാൽ മാത്രമെ അതിൻമേലുള്ള അപ്പീൽ പരിഗണിക്കുകയുള്ളുവെന്നുകൂടി വിശദമാക്കിക്കൊള്ളുന്നു.
സെക്രട്ടറി,
......................................... ഗ്രാമപഞ്ചായത്ത്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |