Panchayat:Repo18/vol1-page0784
(13) സമ്മേളന കെട്ടിടങ്ങളിൽ സ്ഥാപിക്കേണ്ട ശുചീകരണ സൗകര്യങ്ങൾ, കെട്ടിടത്തിന്റെ കാർപെറ്റ് വിസ്തീർണ്ണത്തിൽ ഒരു ചതുരശ്രമീറ്ററിന് ഒരാൾ എന്ന തോതിൽ കുറയാതെ കണക്കാ ക്കേണ്ടതും '[56-ാം ചട്ടം. (7)-ാം ഉപചട്ടത്തിലെ 6-ാം പട്ടികയിൽ നിഷ്കർഷിച്ചിട്ടുള്ളതിൽ നിന്നും കുറയാത്ത എണ്ണം സ്ഥാപിക്കേണ്ടതും ആണ്. (14) സെക്രട്ടറി, തദ്ദേശത്തെ പ്രവേശന മാർഗ്ഗ റോഡുകളും വാഹന സഞ്ചാര നിബന്ധതയും പരിഗണിച്ചതിനു ശേഷം, ചീഫ് ടൗൺ പ്ലാനറുമായി കൂടിയാലോചിച്ചുകൊണ്ട്, പഞ്ചായത്ത് ബസ്റ്റാന്റു കളും അന്തർ സംസ്ഥാന ബസ് ടെർമിനലുകളും പോലെയുള്ള ട്രാൻസ്പോർട്ട് സേഷനുകളുടെയും സ്ഥാനം നിർണ്ണയിക്കേണ്ടതാണ്. കുറിപ്പ പരാതിക്കാരൻ പുതുക്കി നിർമ്മിക്കാനുദ്ദേശിക്കുന്ന തിയേറ്റർ കെട്ടിടം സംബന്ധിച്ച അഗ്നിശമന സേനയുടെ തടസ്സമില്ലായെന്ന സർട്ടിഫിക്കറ്റ ഹാജരാക്കണമെന്ന നിർബന്ധത്തിന് ന്യായീകരണമില്ല. കേരള സിനിമാനിയന്ത്രണ ചട്ടങ്ങൾ സിനിമാ കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക നിയമമായതിനാൽ പൊതുനിയമമായ കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾക്ക് മുകളിൽ പ്രാമുഖ്യമുണ്ടായിരിക്കുന്നതാണ്. DhanabhagyamAmma/ S. and Another V. State of Kerala and Another-2007 (4) KHC901: 2007 (4)KLTSN53. 58. ഗണം F - വാണിജ്യ/കച്ചവട കൈവശാവകാശം.- (1) ആകെ തറവിസ്തീർണ്ണം "[4000) ചതുരശ്ര മീറ്ററിൽ കവിയുന്നതും പക്ഷെ "(10000) ചതുരശ്രമീറ്റർ വരെയുമുള്ള കെട്ടിട ത്തിന്റെ ലേഔട്ടിന്റെയും പ്ലോട്ടിന്റെയും ഉപയോഗത്തിന് വേണ്ടി ജില്ലാ ടൗൺ പ്ലാനറിൽ നിന്ന് അംഗീ കാരം നേടേണ്ടതും, ആകെ തറവിസ്തീർണ്ണം"(10000) ചതുരശ്രമീറ്ററിൽ കവിയുന്നുവെങ്കിൽ കെട്ടി ടത്തിന്റെ ലേ ഔട്ടിന്റെയും പ്ലോട്ടിന്റെയും ഉപയോഗത്തിന് വേണ്ടി മുഖ്യ ടൗൺപ്ലാനറുടെയും അംഗീകാരം നേടേണ്ടതാണ്. എന്നാൽ, ആ പ്രദേശം ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയുടെ കീഴിലാണെങ്കിൽ പ്ലോട്ടിന്റെ ഉപയോഗം ആ പദ്ധതിയിൽ ഉൾക്കൊണ്ടിരിക്കുന്ന വ്യവസ്ഥകൾക്ക് അനുരൂപമായിരിക്കണം. (1a) ഉയർന്ന കെട്ടിടങ്ങൾക്ക് ഒഴികെ F വാണിജ്യ/കച്ചവട കൈവശാവകാശഗണത്തിന്റെ കീഴി ലുള്ളതും പ്രാബല്യത്തിലുള്ള ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയിലോ നഗരാസൂത്രണ ആക്റ്റിന് കീഴിലോ കച്ചവട ഉപയോഗത്തിന് മാത്രമായി മേഖല തിരിച്ച പ്രദേശത്തോ ഉള്ള കെട്ടിടങ്ങൾക്ക് വശങ്ങളിൽ മുറ്റം വ്യവസ്ഥ ചെയ്യേണ്ടതില്ലാത്തതാണ്. എന്നാൽ, കെട്ടിടത്തിന്റെ ഏതെങ്കിലും വശത്ത് ജനാലയോ വെന്റിലേറ്ററോ വിഭാവനം ചെയ്യു ന്നുണ്ടെങ്കിൽ ആ വശത്തിന് ഏറ്റവും ചുരുങ്ങിയത് 1.5 മീറ്റർ വ്യക്തമായ തുറസ്സായ സ്ഥലം/മുറ്റം ഉണ്ടായിരിക്കേണ്ടതാണ്. (2) പത്ത് മീറ്റർ വരെ ഉയരമുള്ള F ഗണത്തിലെ കച്ചവട വാണിജ്യ കൈവശാവകാശ ഗണ ത്തിലെ കെട്ടിടങ്ങളുടെ പിന്നാമ്പുറത്തിന് 1.5 മീറ്ററിൽ കുറയാത്ത വ്യാപ്തി ഉണ്ടായിരിക്കേണ്ടതാണ്. (3) പ്രദേശത്ത് നിലവിലുള്ള വികസന ഗതിയെ ദോഷകരമായി ബാധിക്കാതെ പാർക്കിങ്ങ് കെട്ടിടങ്ങളോ പ്ലാസകളോ ടവറുകളോ ഏതു മേഖലയിലും സെക്രട്ടറിക്ക് അനുവദിക്കാവുന്നതാണ്. (4) പാർക്കിങ്ങ് കെട്ടിടം/പാർക്കിങ്ങ് പ്ലാസകൾ/പാർക്കിങ്ങ് ടവറുകൾ തുടങ്ങിയ കെട്ടിടങ്ങൾക്ക് ചുറ്റും ഏറ്റവും ചുരുങ്ങിയത് 5 മീറ്റർ തുറസ്സായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, ഉയര വർദ്ധനയ്ക്ക് അനുസൃതമായുള്ള അധിക തുറസ്സായ സ്ഥലത്തെ സംബ ന്ധിച്ചുള്ള വ്യവസ്ഥകൾ പാർക്കിങ്ങ് കെട്ടിടങ്ങൾക്ക് ബാധകമല്ല. (5) പാർക്കിങ്ങ് കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണത്തിന്റെ 15 ശതമാനത്തിൽ കൂടുതൽ സ്ഥലം വ്യാപാരശാലയ്ക്ക് അല്ലെങ്കിൽ റസ്റ്റോറന്റ് അല്ലെങ്കിൽ ഹോട്ടൽ അല്ലെങ്കിൽ ഓഫീസ് ആവശ്യങ്ങൾക്ക് അനുവദിക്കാൻ പാടില്ലാത്തതാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |