Panchayat:Repo18/vol1-page0428

From Panchayatwiki
Revision as of 07:25, 4 January 2018 by Animon (talk | contribs) ('428 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 11...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

428 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 11 എന്ന അടയാളം ഇല്ലാത്തതോ അല്ലെങ്കിൽ, വോട്ടു ചെയ്ത അംഗത്തിന്റെ പേരും ഒപ്പും ഇല്ലാത്തതോ, അല്ലെങ്കിൽ ഒന്നിലധികം സ്ഥാനാർത്ഥികളുടെ പേരിനു നേരെ 'X' എന്ന അടയാളം രേഖപ്പെടുത്തി യിട്ടുള്ളതോ ആയ ബാലറ്റ് പേപ്പർ അസാധുവായി തള്ളിക്കളയേണ്ടതാണ്.) 11. തിരഞ്ഞെടുപ്പു ഫലം പ്രസിദ്ധീകരിക്കൽ- (1) തിരഞ്ഞെടുപ്പു ഫലം യോഗത്തിൽ പ്രഖ്യാപിച്ചതിനുശേഷം ഉടനെ തന്നെ വരണാധികാരി അത് ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കേണ്ടതു മാണ്. (2) പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പു ഫലം സംസ്ഥാന തിര ഞെടുപ്പു കമ്മീഷൻ ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്. 12. ബാലറ്റു പേപ്പറുകളുടെ നശിപ്പിക്കൽ- (1) ഓരോ ഘട്ടത്തിലും എണ്ണപ്പെട്ടതും അല്ലെ ങ്കിൽ തള്ളിക്കളഞ്ഞതും ആയ ബാലറ്റു പേപ്പറുകൾ വരണാധികാരി പ്രത്യേകം പായ്ക്കറ്റുകളി ലാക്കി മുദ്രവ്യക്കേണ്ടതും, 630C800 പായ്ക്കറ്റിലും അതിൽ എത്ര എണ്ണം ബാലറ്റു പേപ്പറുകൾ ഉൾക്കൊള്ളുന്നു എന്നും ഏതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് എന്നും രേഖപ്പെടുത്തേണ്ട തുമാണ്. (2) (1)-ാം ഉപചട്ടപ്രകാരം മുദ്ര വയ്ക്കുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പായ്ക്കറ്റുകൾ വരണാധികാരി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ഏല്പ്പിക്കേണ്ടതും, അദ്ദേഹം അത് ഭദ്രമായി സൂക്ഷിക്കേണ്ടതുമാണ്. (3) '(അതതു സംഗതിപോലെ, തിരഞ്ഞെടുപ്പിന്റെ സാധുത സംബന്ധിച്ച് തർക്കം തീർപ്പാ ക്കാൻ അധികാരപ്പെട്ട കോടതിയുടേയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ ഉത്തരവിൻ പ്രകാരമല്ലാതെ), അത്തരം പായ്ക്കറ്റുകൾ തുറക്കുകയോ, അതിന്റെ ഉള്ളടക്കം പരിശോധിക്കുകയോ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്. (4) 11(അധികാരപ്പെട്ട കോടതിയുടേയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ മറ്റുവി ധത്തിലുള്ള ഒരു ഉത്തരവ് ഇല്ലാത്തപക്ഷം ഒരു വർഷക്കാലയളവിനുശേഷം സെക്രട്ടറി പ്രസ്തുത പായ്ക്കറ്റുകൾ നശിപ്പിക്കേണ്ടതാണ്. ഫാറം 1 (9-ാം ചട്ടം (1)-ാം ഉപചട്ടം കാണുക) ബാലറ്റ് പേപ്പർ കമ നമ്പർ സ്ഥാനാർത്ഥിയുടെ പേർ വോട്ടടയാളം

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ