Panchayat:Repo18/vol1-page0169

From Panchayatwiki

56. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ.-(1) ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെയും ഒരു പഞ്ചായത്ത് പാസ്സാക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെയും ആവശ്യത്തിലേയ്ക്കുള്ള നിർവ്വഹണാധികാരം പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ ചുമതലപ്പെട്ട കർത്തവ്യങ്ങൾ യഥാവിധി നിറവേറ്റുന്നതിന് അദ്ദേഹത്തിന് നേരിട്ട് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതുമാണ്.

(2) പ്രസിഡന്റിന്റെ സ്ഥാനം ഒഴിവായിരുന്നാൽ ഒരു പുതിയ പ്രസിഡന്റ് ഉദ്യോഗം ഏറ്റെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ്, പ്രസിഡന്റിന്റെ ജോലികൾ നിർവ്വഹിക്കേണ്ടതാണ്.

(3) ഒരു പഞ്ചായത്തിലെ പ്രസിഡന്റ് പതിനഞ്ചു ദിവസത്തിലധികം തുടർച്ചയായി അധികാരാതിർത്തിക്കുള്ളിൽ ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് അവശത സംഭവിക്കുകയോ ചെയ്താൽ, അങ്ങനെ ഇല്ലാതിരിക്കുകയോ അവശത ഉണ്ടായിരിക്കുകയോ ചെയ്യുന്നകാലത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, നിർണ്ണയിക്കപ്പെട്ടേയ്ക്കാവുന്ന പ്രകാരമുള്ള പരിതഃസ്ഥിതികളിലൊഴികെ, വൈസ് പ്രസിഡന്റിൽ നിക്ഷിപ്തമാകുന്നതാണ്.

(3.എ) പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിവായി രുന്നാൽ, ഒരു പുതിയ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ഉദ്യോഗം ഏറ്റെടുക്കുന്നതു വരെ പ്രസി ഡന്റിന്റെ ചുമതലകൾ 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറയുന്ന ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ നിർവ്വഹിക്കേണ്ടതും പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരോ പ്രസിഡന്റിന്റെ ചുമതലകൾ വഹിക്കുന്നതിന് ഇല്ലാതിരിക്കുന്നിടത്ത് പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ ഉദ്യോഗം ഏറ്റെടുക്കുന്ന തുവരെ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായം കൂടിയ ആൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വ ഹിക്കേണ്ടതുമാണ്.) (4) മുൻപറഞ്ഞ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ ഒരു പഞ്ചായത്ത് പ്രസി ഡന്റ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ