Panchayat:Repo18/vol1-page1063

From Panchayatwiki
Revision as of 07:49, 6 January 2018 by Jeli (talk | contribs) ('(IKM), മറ്റേതെങ്കിലും കേന്ദ്ര/സംസ്ഥാന ശാസ്ത്ര സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(IKM), മറ്റേതെങ്കിലും കേന്ദ്ര/സംസ്ഥാന ശാസ്ത്ര സാങ്കേതികസ്ഥാപനമോ, ഉപ്രഗ്രഹചിത്രങ്ങളുടെ അടിസ്ഥാന (OOწl(ტგ തയ്യാറാക്കിയിട്ടുള്ള ഭൂപടത്തിന്റെ സഹായത്തോടെ പരിശോധിച്ച് അന്തിമരൂപം നൽകി സമിതി അംഗീകരി (βαθ6)6ΥΥs(O)O6ΥΥ): എന്നാൽ ഈ ഉപചട്ടപ്രകാരം കരട് ഡേറ്റാബാങ്ക് തയ്യാറാക്കുമ്പോൾ ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാന ത്തിൽ ഏറ്റവും അവസാനം തയ്യാറാക്കിയ ഡേറ്റാബാങ്ക് ആയിരിക്കണം അവലംബിക്കേണ്ടത്. *(3) (2)(എ) ചട്ടപ്രകാരം ഡേറ്റാബാങ്ക് തയ്യാറാക്കുന്നതിന് സാങ്കേതിക സഹായം ആവശ്യമായി വരുന്ന പക്ഷം, അപ്രകാരമുള്ള സഹായം ലഭ്യമാക്കുന്നതിന്, അതതുസംഗതിപോലെ, കൃഷി ഓഫീസർക്കോ, വില്ലേജ് ഓഫീസർക്കോ, ജില്ലാകളക്ടറുടെ സഹായം തേടാവുന്നതും, അപ്രകാരം സഹായം ആവശ്യപ്പെടുന്നപക്ഷം, കള ക്ടർ ആവശ്യമായ സഹായം ലഭ്യമാക്കേണ്ടതുമാണ്. (4) (2)(ബി) ചട്ടപ്രകാരം അംഗീകരിച്ചു, നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സർവ്വേ നമ്പരു കളും വിസ്ത്യതിയുമടങ്ങിയ ഡേറ്റാബാങ്ക് സമിതി ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിക്ക് അയച്ചുകൊ ടുക്കേണ്ടതും, സെക്രട്ടറി അത് ഒരു വിജ്ഞാപനമായി കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതും കൂടാതെ, ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസിലും വില്ലേജ് ഓഫീസിലും/ഓഫീസുകളിലും പ്രദർശിപ്പിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാകുന്നു. 5. നെൽവയൽ നികത്തുന്നതിനുവേണ്ടിയുള്ള അപേക്ഷ.- (1) 9-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം നെൽവയലിന്റെ ഉടമസ്ഥന് താമസിക്കുന്നതിനായി വീടുവയ്ക്കുന്നതിനോ അല്ലെങ്കിൽ 10-ാം വകുപ്പു പ്രകാരം പൊതു ആവശ്യത്തിനായോ നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള ഏതൊരപേക്ഷയും ബന്ധപ്പെട്ട പ്രാദേ ശികതലനീരിക്ഷണസമിതിയുടെ കൺവീനർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. വീടുവയ്ക്കുന്നതിനായി നെൽവ യൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ ഫാറം 1-ലും പൊതു ആവശ്യത്തിന് പരിവർത്തനപ്പെടുത്തുന്ന തിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷ ഫാറം 2-ലും ആയിരിക്കേണ്ടതും മേൽപ്പറഞ്ഞ അപേക്ഷക ളിൽ പത്തുരൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചിരിക്കേണ്ടതുമാണ്. (2) (1)-ാം ഉപചട്ടപ്രകാരം സമിതി മുമ്പാകെ ലഭിക്കുന്ന ഓരോ അപേക്ഷയും മുൻഗണനാ ക്രമമനുസരിച്ച പരിഗണിക്കേണ്ടതും, നെൽവയലിന്റെ ഉടമസ്ഥന് വീടുവയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയുടെ സംഗതി യിൽ, 9-ാം വകുപ്പ് (8)-ാം ഉപവകുപ്പിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും അന്വേഷണ റിപ്പോർട്ട് വാങ്ങുകയും അവ പരിഗണിച്ചുകൊണ്ടും ആവശ്യമായ മറ്റ് അന്വേഷണ ത്തിനുശേഷവും സമിതി പ്രസ്തുത അപേക്ഷ സംബന്ധിച്ച തങ്ങളുടെ ശുപാർശസഹിതം, പരമാവധി അറുപതു ദിവസത്തിനകം അത്, ജില്ലാതല അധികൃത സമിതി ലഭ്യമാകുന്ന ശുപാർശകളിന്മേൽ ഒരു മാസത്തിനകം തീരു മാനമെടുക്കേണ്ടതാണ്. ?(3) പൊതു ആവശ്യത്തിനായി നെൽവയൽ പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷയുടെ സംഗതിയിൽ, സമിതി, പൊതു ആവശ്യം, വിസ്ത്യതി മറ്റുസ്ഥലങ്ങളുടെ അഭാവം തുടങ്ങി യവ സംബന്ധിച്ച് തങ്ങളുടെ ശുപാർശസഹിതം, അപേക്ഷ, പരമാവധി അറുപതുദിവസത്തിനകം സംസ്ഥാനത ലസമിതിയുടെ പരിഗണനയ്ക്കായി അയച്ചുകൊടുക്കേണ്ടതാണ്. 6. അപ്പീൽ.- 9-ാം വകുപ്പ് (6)-ാം ഉപവകുപ്പുപ്രകാരം സമർപ്പിക്കുന്ന അപ്പീലിൽ, അപ്പീൽവാദിയുടെ പൂർണ്ണ മേൽവിലാസവും രൂപാന്തരപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുള്ള നെൽവയലിന്റെ സർവ്വേ നമ്പർ, വിസ്തീർണ്ണം തുടങ്ങിയ വിശദവിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം. അപ്പീലിനോടൊപ്പം, അറുപത് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കേണ്ടതും അപ്പീലിന് ആധാരമായ ഉത്തരവിന്റെ ഒരു പകർപ്പുകൂടി ഹാജരാക്കേണ്ട തുമാണ്. 7. നെൽവയൽ കൃഷി ചെയ്യിക്കുന്നതിനുള്ള വ്യവസ്ഥകൾ.-(1) 16-ാം വകുപ്പ് (3)-ാം ഉപവകുപ്പുപ്രകാരം തദ്ദേശസ്ഥാപനം കൃഷിക്കായി നെൽവയൽ ഏറ്റെടുക്കുന്നത്, താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിട്ടായി രിക്കണം. അതായത്.- (1) നെൽവയൽ ഏറ്റെടുക്കുന്ന തീയതിമുതൽ പരമാവധി 30 മാസത്തിനകം നെൽവയലിന്റെ അനുഭവ ക്കാരന് ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നെൽവയൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. (ii) തദ്ദേശസ്ഥാപനം അഥവാ ആക്റ്റിലെയും അതിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങ ളിലെയും വ്യവസ്ഥകൾക്ക് വിധേയമായി പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്നയാൾ അതത് സ്ഥലത്തെ ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത് നിശ്ചയിക്കുന്ന തുക ഒരു വർഷത്തേക്കുള്ള പ്രതിഫലമായി നെൽവയലിന്റെ അനുഭവ ക്കാരന് കൃഷിയിറക്കുന്നതിനുമുമ്പ് മുൻകൂർ നൽകേ 6Υγες (O)O6ΥY). (iii) നെൽകൃഷിയോ അതിന്റെ ഇടവിളകളോ കൃഷിചെയ്യുന്നതിനും അതിന്റെ വിളവെടുക്കുന്നതിനു മുള്ള അവകാശമില്ലാതെ മറ്റ് യാതൊരുവിധ അവകാശങ്ങളും തദ്ദേശസ്ഥാപനത്തിനോ കൃഷി ചെയ്യുന്നതിന് അവകാശം സിദ്ധിച്ചയാളിനോ ഉണ്ടായിരിക്കുന്നതല്ല. (iv) നെൽവയൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം നിർദ്ദിഷ്ട കാലയളവ് തീരുന്നശേഷം ആയതിന് അവകാശം സിദ്ധിച്ചയാൾ അത് തുടർന്നും കൈവശം വയ്ക്കുന്നപക്ഷം, പ്രസ്തുത നെൽവയൽ തദ്ദേശസ്ഥാപനം അയാളിൽ നിന്നും ഒഴിപ്പിച്ച നെൽവയലിന്റെ അനുഭവക്കാരന് തിരികെ ഏൽപ്പിക്കേണ്ടതാണ്. (v) ഈ കരാർ പ്രകാരമുള്ള കാലാവധിക്കുള്ളിൽ, ഏതെങ്കിലും കാരണവശാൽ നെൽവയലിന്റെ അനു ഭവക്കാരൻ പ്രസ്തുത നെൽവയൽ വിൽക്കുകയോ മറ്റുവിധത്തിൽ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന പക്ഷം നെൽവയൽ കൃഷിചെയ്യാൻ അവകാശം ലഭിച്ചയാളിന് 30 ദിവസത്തെ മുൻകൂർ നോട്ടീസ് നല്കിയതിനുശേഷം കരാർ അവസാനിപ്പിക്കുന്നതിന് കൈമാറ്റം സിദ്ധിച്ച ആളിന് അവകാശം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ നില

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ