Panchayat:Repo18/vol1-page0270

From Panchayatwiki
Revision as of 07:59, 4 January 2018 by Rejimon (talk | contribs) ('270 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 234...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

270 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 234A എന്നാൽ അപ്രകാരമുള്ള യാതൊരു ചട്ടവുംമൂലം കേന്ദ്ര സർക്കാരിന്റെയോ, സംസ്ഥാന സർക്കാരിന്റെയോ, അഥവാ 1933-ലെ മദിരാശി വാണിജ്യവിള മാർക്കറ്റ് ആക്റ്റോ മറ്റു ഏതെങ്കിലും നിയമത്തിൻ കീഴിലോ ഏർപ്പെടുത്തിയിട്ടുള്ള ഒരു മാർക്കറ്റ് കമ്മിറ്റിയുടെയോ കൈവശമുള്ളതോ നിയന്ത്രണത്തിലിരിക്കുന്നതോ ആയ ഏതെങ്കിലും പരിസരത്തിലും സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷാപ്പിനെയോ ജോലിസ്ഥലത്തെയോ, യന്ത്രത്തെയോ നീക്കുന്നതിന് അധി കാരപ്പെടുത്താൻ പാടില്ലാത്തതാകുന്നു. 9xxx ' 20[234 എ. ജല അതോറിറ്റിയുടെ കീഴിൽ നിലവിലുള്ള ജലവിതരണവും അഴുക്കു ചാൽ സർവ്വീസുകളും പഞ്ചായത്തിൽ നിക്ഷിപ്തതമാക്കൽ.-(1) 1986-ലെ കേരള ജല വിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റി (1986-ലെ 14),ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും സർക്കാർ ഇതിലേക്കായി ഗസറ്റ് വിജ്ഞാപനം മൂലം നിശ്ചയിക്കുന്ന തീയതി മുതൽ, ആ തീയതിക്ക് മുമ്പ് ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിനുവേണ്ടിയുള്ളതും അതിന്റെ ഭൂപ്രദേശത്തിനുള്ളിൽമാത്രം സ്ഥിതിചെയ്യുന്നതും ജല അതോറിറ്റിയിൽ നിക്ഷിപ്തമായിരുന്നതും ആയ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച് (എ.) എല്ലാ ആസ്തികളും മറ്റ് സജ്ജീകരണങ്ങളും ഉൾപ്പെടെ, അതതു സംഗതിപോലെ, ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശത്തുള്ള ഏതെങ്കിലും പൊതുനിരത്തിലോ അതിൽ കൂടിയോ അതിന് മുകളിലോ അതിനു താഴെയോ ഉള്ള എല്ലാ പ്ലാന്റുകളും യന്ത്രസാമഗ്രികളും വാട്ടർവർക്സും പംമ്പിംഗ് സ്റ്റേഷനുകളും അവയോട് ചേർന്നുള്ള എല്ലാ കെട്ടിടങ്ങളും ഭൂമികളും മറ്റ് പണികളും സാമഗ്രികളും സ്റ്റോറുകളും സാധനങ്ങളും പണികളുടെ നടത്തിപ്പും ജലവിതരണത്തിന്റെ കാര്യനിർവ്വഹണം, വിതരണം, വാട്ടർ ചാർജ് നിശ്ചയിക്കലും പിരിക്കലും എന്നീ കാര്യങ്ങളും വിജ്ഞാപനത്തിൽ പറയുന്ന പഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതും ആ പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്തതായി നിലകൊള്ളുന്നതും; (ബി) സീവേജ് ചാർജിന്റെയും വാട്ടർ ചാർജിന്റെയും മീറ്റർ വാടകയുടെയും കുടിശ്ശികയും ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ഏതെങ്കിലും ചെലവിന്റെയോ ഫീസിന്റെയോ കുടിശികയും പിരിക്കൽ, അതതു സംഗതിപോലെ, ജല അതോറിറ്റിയുടെ എല്ലാ അവകാശങ്ങളും ബാദ്ധ്യതകളും കടപ്പാടുകളും, അവ ഏതെങ്കിലും കരാറിൽനിന്ന് ഉത്ഭവിച്ചിട്ടുള്ളതോ അല്ലെങ്കിൽ മറ്റ് വിധത്തിൽ പ്രസ്തുത അതോറിറ്റിയെ സംബന്ധിച്ചുള്ളതോ ആയാലും, വിജ്ഞാപനത്തിൽ പറയുന്ന പഞ്ചായത്തിന്റെ അവകാശങ്ങളും ബാദ്ധ്യതകളും കടപ്പാടുകളും ആയിരിക്കുന്നതും;ആണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ട മുതലുകൾ, ആസ്തികൾ, അവകാശങ്ങൾ, ബാദ്ധ്യതകൾ, കടപ്പാടുകൾ എന്നിവ സർക്കാർ നിശ്ചയിക്കാവുന്ന രീതിയിൽ മൂല്യനിർണ്ണയം ചെയ്യേണ്ടതും അത് നിർണ്ണയിക്കപ്പെട്ട രീതിയിൽ അതതു പഞ്ചായത്ത് ജലഅതോറിറ്റിക്ക് നൽകേണ്ടതുമാണ്.

(3) ഈ വകുപ്പ് പ്രകാരം ഏതെങ്കിലും മുതലോ ആസ്തിയോ പഞ്ചായത്തിൽ നിക്ഷിപ്തമാണോ എന്നുള്ളതിനെക്കുറിച്ചോ അല്ലെങ്കിൽ ഏതെങ്കിലും അവകാശമോ ബാദ്ധ്യതയോ കടപ്പാടോ പഞ്ചായത്തിന്റേതായിത്തീർന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ഏതെങ്കിലും സംശയമോ തർക്കമോ ഉത്ഭവിക്കുന്നപക്ഷം അപ്രകാരമുള്ള സംശയമോ തർക്കമോ സർക്കാരിന്റെ അഭിപ്രായത്തിന് അയയ്കേണ്ടതും അതിൻമേലുള്ള സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതും അത് ജല അതോറിറ്റിയും ബന്ധപ്പെട്ട പഞ്ചായത്തും നടപ്പാക്കാൻ ബാദ്ധ്യസ്ഥമായിരിക്കുന്നതുമാണ്. (4) (1)-ാം ഉപവകുപ്പ് പ്രകാരം ജലഅതോറിറ്റിയുടെ മുതലുകളും ആസ്തികളും, ജലവിതര ണവും, അഴുക്കുചാൽ നിർമ്മാണവും സംബന്ധിച്ച സേവനങ്ങളും ഏത് പഞ്ചായത്തിലേക്കാണോ