Panchayat:Repo18/vol1-page0391

From Panchayatwiki

എന്നാൽ, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തുവാൻ വിസമ്മതിക്കുന്ന സമ്മതിദായകനെ വോട്ട് രേഖപ്പെടുത്തുന്നതിന് അനുവദിക്കാൻ പാടില്ലാത്തതാണ്.

(ഡി) വനിതാ സമ്മതിദായകരുടെ കാര്യത്തിൽ വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ പേരിന്റെ ഇടതുവശത്തായി ഒരു ശരി അടയാളം (V) കൂടി ഇടേണ്ടതാണ്.

(2) ഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും പ്രിസൈഡിംഗ് ആഫീസറോ, പോളിംഗ് ആഫീസറോ, മറ്റേതെങ്കിലും അധികാരപ്പെടുത്തിയ ആഫീസറോ വോട്ട രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന വോട്ടറുടെ വിരലടയാളം സാക്ഷ്യപ്പെടുത്തേണ്ടതാണ്.

35 ബി. വോട്ടിംഗ് യന്ത്രം ഉപയോഗപ്പെടുത്തുന്ന പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യു ന്നതിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും വോട്ടു രേഖപ്പെടുത്തുന്നതിനുമുള്ള നട പടിക്രമങ്ങൾ.- വോട്ടു രേഖപ്പെടുത്തുന്നതിന് 35 എ ചട്ടപ്രകാരം അനുമതി ലഭിച്ചിട്ടുള്ള ഓരോ സമ്മതിദായകനും പോളിംഗ് സ്റ്റേഷനുള്ളിൽ വോട്ടു ചെയ്യുന്നതിനുള്ള രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കേണ്ടതും അതിലേക്കായി താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതുമാണ്:-

(1) വോട്ടു രേഖപ്പെടുത്തുന്നതിന് അനുമതി ലഭിച്ചാലുടൻ സമ്മതിദായകൻ വോട്ടിംഗ് യന്ത്ര ത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ആഫീസറുടെ മുമ്പിലേക്ക് നീങ്ങേണ്ടതും, ആഫീസർ സമ്മതിദായകന് വോട്ടു രേഖപ്പെടുത്തുന്നതിനായി ബാലറ്റിംഗ് യൂണിറ്റ് സജ്ജമാക്കു വാൻ കൺട്രോൾ യൂണിറ്റിലെ യുക്തമായ ബട്ടൺ അമർത്തേണ്ടതുമാണ്.

(2) സമ്മതിദായകൻ ഉടൻ തന്നെ വോട്ടിംഗ് കമ്പാർട്ടുമെന്റിലേക്ക് പോകേണ്ടതും ആർക്കാണോ വോട്ടുചെയ്യാൻ ആഗ്രഹിക്കുന്നത് ആ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും എതിരേ കാണുന്ന ബാലറ്റിംഗ് യൂണിറ്റിലെ ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്തേണ്ടതും വോട്ടിംഗ് കമ്പാർട്ടുമെന്റിൽ നിന്നും പുറത്തുവന്ന് പോളിംഗ് സ്റ്റേഷൻ വിട്ടുപോകേണ്ടതുമാണ്.

(3) അനാവശ്യമായ കാലതാമസം കൂടാതെ ഓരോ സമ്മതിദായകനും വോട്ടു രേഖപ്പെടുത്തേ ണ്ടതാണ്.

(4) ഒരു സമ്മതിദായകൻ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അറയിൽ ഉള്ളപ്പോൾ മറ്റൊരു സമ്മ തിദായകൻ അതിനകത്ത് പ്രവേശിക്കുന്നത് അനുവദിക്കാൻ പാടുള്ളതല്ല.

(5) 35 എ ചട്ടപ്രകാരമോ 35 ഇ ചട്ടപ്രകാരമോ വോട്ടു ചെയ്യാൻ അനുവദിക്കപ്പെട്ട ഒരു സമ്മതി ദായകൻ പ്രിസൈഡിംഗ് ആഫീസർ താക്കീത് കൊടുത്തതിനുശേഷവും (2) മുതൽ (4) വരെയുള്ള ഉപചട്ടപ്രകാരമുള്ള ഏതെങ്കിലും നടപടിക്രമം അനുസരിക്കാൻ വിസമ്മതിക്കുന്ന പക്ഷം, പ്രിസൈ ഡിംഗ് ആഫീസറോ പ്രിസൈഡിംഗ് ആഫീസറുടെ നിർദ്ദേശപ്രകാരം പോളിംഗ് ആഫീസറോ അയാളെ വോട്ടുചെയ്യാൻ അനുവദിക്കാൻ പാടില്ലാത്തതാണ്.

(6) ഉപചട്ടം (5) പ്രകാരം വോട്ടു രേഖപ്പെടുത്താൻ അനുവദിക്കാത്ത സമ്മതിദായകരുടെ പേരു കൾ വോട്ടിംഗ് നടപടിക്രമം ലംഘിച്ചു എന്ന അഭിപ്രായത്തോടെ വോട്ടു രജിസ്റ്ററിൽ രേഖപ്പെടുത്തേ ണ്ടതും പ്രിസൈഡിംഗ് ആഫീസർ തന്റെ ഒപ്പ് അതിൽ രേഖപ്പെടുത്തേണ്ടതുമാണ്.

(7) ഒന്നിൽ കൂടുതൽ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന സംഗതിയിൽ ഒരു വോട്ടർ മുഴുവൻ സ്ഥാനങ്ങളിലേക്കും വോട്ടു രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അണ്ടർ വോട്ട്/നോ വോട്ട് ബട്ടൺ പ്രസ് ചെയ്തതിനുശേഷം മാത്രമേ വോട്ടിംഗ് കമ്പാർട്ടുമെന്റിൽ നിന്നും പുറത്തു പോകാൻ പാടുള്ളൂ.

35 സി. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിന് അന്ധരോ അവ ശരോ ആയ സമ്മതിദായകരുടെ വോട്ടു രേഖപ്പെടുത്തൽ:- (1) അന്ധതയോ മറ്റ് ശാരീരിക അവ ശതയോ മൂലം ഒരു സമ്മതിദായകന് പരസഹായം കൂടാതെ വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ വോട്ടു ചെയ്യുന്നതിനുള്ള ബട്ടൺ അമർത്തി വോട്ടു രേഖ പ്പെടുത്തുന്നതിനോ കഴിയുകയില്ലെന്ന് പ്രിസൈഡിംഗ് ആഫീസർക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം സമ്മ തിദായകനോടൊപ്പം അദ്ദേഹത്തിനുവേണ്ടി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വോട്ടു രേഖപ്പെടുത്തു ന്നതിന് പതിനെട്ട് വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരാളിനെ വോട്ടു ചെയ്യാനുള്ള അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് അനുവദിക്കാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ