Panchayat:Repo18/vol1-page0543

From Panchayatwiki

Rule 7 K.P.R (പൊതു മാർക്കറ്റുകളുടേയും .ലൈസൻസ് നൽകലും) ചട്ടങ്ങൾ 543

 (2) പുതിയ ഒരു പൊതു മാർക്കറ്റ് ഏർപ്പെടുത്തുന്നതിന് മുമ്പായി, ആ സ്ഥലത്ത് അങ്ങനെ ഒരു മാർക്കറ്റ് ഏർപ്പെടുത്തുന്നതുമൂലം ഉണ്ടായേക്കാവുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായം പഞ്ചായത്ത് ആരായേണ്ടതാണ്.
    (3) കന്നുകാലി ചന്ത ഏർപ്പെടുത്തുന്നതിനു മുമ്പായി അത് ഏർപ്പെടുത്താനുദ്ദേശിക്കുന്ന സ്ഥാനം, സ്ഥലത്തിന്റെ വിസ്തീർണ്ണം, വിൽപ്പനക്കായി കൊണ്ടുവരുന്ന കന്നുകാലി വർഗ്ഗങ്ങളുടെ വിവരണം, കന്നുകാലികൾക്കുവേണ്ടി ഏർപ്പെടുത്താനുദ്ദേശിക്കുന്ന സൗകര്യങ്ങൾ മുതലായ വിവരങ്ങൾ സഹിതം ജില്ലാ വെറ്ററിനറി ഓഫീസറെ പഞ്ചായത്ത് അറിയിക്കേണ്ടതും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭി പ്രായം ആരായേണ്ടതുമാണ്.
 4. പ്രത്യേക വിഭാഗത്തിൽപ്പെട്ട ചരക്കുകൾക്കുവേണ്ടി പ്രത്യേകം സ്റ്റാളുകൾ നീക്കി വയ്ക്കൽ.- പച്ചക്കറികൾ, കോഴികൾ, കന്നുകാലികൾ, മൽസ്യം, മാംസം തുടങ്ങിയ ഓരോ ഇന ങ്ങൾക്കും പ്രത്യേകം പ്രത്യേകം സ്റ്റാളുകളോ, തുറസ്സായ സ്ഥലങ്ങളോ, അഥവാ രണ്ടും കൂടിയോ നീക്കിവയ്ക്കാൻ, സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസിക്കും, പൊതു മാർക്കറ്റുക ളുടെ കാര്യത്തിൽ പഞ്ചായത്തിനും അധികാരമുണ്ടായിരിക്കുന്നതാണ്.
  5. പൊതുമാർക്കറ്റിന്റെ ഏതെങ്കിലും ഭാഗം പാട്ടത്തിനു നൽകൽ- (1) പഞ്ചായത്തിന്, നില വിലുള്ള കുത്തകപാട്ടത്തിനോ മറ്റു അവകാശങ്ങൾക്കോ വിധേയമായി ഒരു പൊതുമാർക്കറ്റിന്റെ ഏതെങ്കിലും ഭാഗം വേർതിരിക്കാവുന്നതും അങ്ങനെയുള്ള ഭാഗമോ ഭാഗങ്ങളോ, സ്റ്റാളോ താഴെ പറ യുന്ന നിബന്ധനകൾക്കു വിധേയമായി ലേലം ചെയ്തതോ മറ്റു വിധത്തിലോ പാട്ടത്തിനു കൊടുക്കാ വുന്നതാണ്, അതായത്:-
    (എ.) സാധാരണ ഗതിയിൽ ഏതെങ്കിലും ഭാഗമോ, സ്റ്റാളോ, സ്ഥലമോ പാട്ടത്തിനു കൊടു ക്കുന്നത് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന് ആയിരിക്കണം;
    (ബി) പാട്ടം അനുവദിക്കുന്നത് ഒരു സമയം ഒരു വർഷത്തിൽ കവിയാത്ത    കാലയളവിലേക്ക് ആയിരിക്കണം;
    (സി) സെക്രട്ടറി ഒപ്പിട്ട പെർമിറ്റ് 1-ാം നമ്പർ ഫാറത്തിൽ പാട്ടക്കാരന് നൽകേണ്ടതും അതിലെ വ്യവസ്ഥകൾ പാട്ടക്കാരൻ അനുസരിക്കേണ്ടതുമാണ്.
    (2) പെർമിറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഏതെങ്കിലും സാധനങ്ങളോ വസ്തുക്കളോ   പാട്ടത്തി നെടുത്ത സ്ഥലത്തോ, സ്റ്റാളിലോ, അതിനോടു ചേർന്നുള്ള സ്ഥലത്തുവച്ചോ വിൽക്കാനോ വിൽപ്പന ക്കായി പ്രദർശിപ്പിക്കുവാനോ പാടില്ലാത്തതാകുന്നു.
  (3) പ്രസിഡന്റിന്റെ രേഖാമൂലമായ അനുവാദം കൂടാതെ സ്റ്റാളോ, സ്ഥലമോ കൈവശം വച്ചിരി ക്കുന്ന ആൾ അവ മറ്റൊരാൾക്ക് നൽകുകയോ വാടകയ്ക്കു കൊടുക്കുകയോ വിട്ടു കൊടുക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
  (4) സ്റ്റാളിന്റെയോ സ്ഥലത്തിന്റെയോ കൈവശക്കാരൻ അവ വൃത്തിയായും ശുചിയായും സംര ക്ഷിക്കേണ്ടതും, പൊതുജനത്തിനോ മറ്റു കച്ചവടക്കാർക്കോ അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിൽ ചപ്പുചവറുകളോ, വർജ്യവസ്തുക്കളോ ഉപയോഗ ശൂന്യമായ സാധനങ്ങളോ നിക്ഷേപി ക്കുവാൻ പാടില്ലാത്തതാകുന്നു.
 6. പെർമിറ്റ് റദ്ദാക്കാനുള്ള അധികാരം.- പെർമിറ്റിലെ വ്യവസ്ഥകളോ ഈ ചട്ടങ്ങളോ പഞ്ചാ യത്തിന്റെ ബൈലായോ പാട്ടക്കാരൻ ലംഘിക്കുന്ന സംഗതിയിൽ, പെർമിറ്റ്, പഞ്ചായത്തിന്റെ അംഗീ കാരത്തോടെ സെക്രട്ടറിക്ക് റദ്ദാക്കാവുന്നതാണ്.
 7, താൽക്കാലിക കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും വേണ്ടി സ്ഥലം വേർതിരിക്കൽ.- 5-ാം ചട്ടപ്രകാരം അനുവദിക്കപ്പെട്ട സ്ഥലവും, വണ്ടിത്താവളങ്ങൾക്കുവേണ്ടി ഏതെങ്കിലും സ്ഥലം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും ഒഴികെയുള്ള സ്ഥലങ്ങൾ താൽക്കാലിക കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും ഉപയോഗത്തിനുവേണ്ടി വിട്ടുകൊടുക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ