Panchayat:Repo18/vol1-page1059

From Panchayatwiki

13. ജില്ലാ കളക്ടറുടെ അധികാരം.- ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, കളക്ടർക്ക്, ഈ ആക്റ്റ് പ്രകാരം എടുത്ത പ്രോസിക്യൂഷൻ നടപടിക്ക് ഭംഗംവരാതെ, ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് രൂപാന്തരപ്പെടുത്തിയ (ഏതെങ്കിലും നെൽവയലോ തണ്ണീർത്തടമോ) പൂർവ്വ അവസ്ഥയിൽ കൊണ്ടുവരുന്നതിലേക്കായി, അദ്ദേഹത്തിന് ഉചിതമെന്നു തോന്നുന്ന പ്രകാരമുള്ള നടപടി കൈക്കൊള്ളാവുന്നതും, ഇതിലേക്കായി ചെലവഴിക്കേണ്ടിവന്ന തുക, അതതു സംഗതിപോലെ, പ്രസ്തുത നെൽവയലിന്റെയോ തണ്ണീർത്തടത്തിന്റെയോ അനുഭവക്കാരനിൽ നിന്നോ അധിവാസിയിൽ നിന്നോ, അയാൾക്ക് പറയുവാനുള്ളത് പറയുവാൻ ന്യായമായ അവസരം നൽകിയശേഷം, ഈടാക്കാവുന്നതുമാണ്.

14. തദ്ദേശസ്ഥാപനം ലൈസൻസ് നിഷേധിക്കണമെന്ന്- 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റിലും (1994-ലെ 13) 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും (1994-ലെ 20) എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുള്ള ഏതെങ്കിലും നെൽവയലിലോ തണ്ണീർത്തടത്തിലോ ഏതെങ്കിലും പ്രവൃത്തിയോ നിർമ്മാണമോ ചെയ്യുന്നതിനുള്ള യാതൊരു ലൈസൻസും യാതൊരു തദ്ദേശസ്ഥാപനവും നൽകുവാൻ പാടുള്ളതല്ല.

15. തരിശുന്നെൽവയൽ കൃഷി ചെയ്യാനുള്ള നിർദ്ദേശം.- സമിതിക്ക്, കൃഷിയിറക്കാതെ തരിശിട്ടിട്ടുള്ള ഏതെങ്കിലും നെൽവയലിന്റെ അനുഭവക്കാരനോട് അയാൾ നേരിട്ടോ, അയാളുടെ ഇഷ്ടാനുസരണം മറ്റേതെങ്കിലും ആൾ മുഖേനയോ, നെല്ലോ, ഈ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമുള്ള മറ്റേതെങ്കിലും ഇടക്കാലവിളയോ, കൃഷിചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്.

16. തരിശു നെൽവയൽ കൃഷി ചെയ്യിക്കൽ.-(1) 15-ാം വകുപ്പുപ്രകാരം നല്കിയ നിർദ്ദേശം നടപ്പാക്കാൻ നെൽവയലിന്റെ അനുഭവക്കാരന് കഴിയാത്തത്, പ്രായോഗിക ബുദ്ധിമുട്ടുകൾ കൊണ്ടാണെന്ന്, അയാൾ നല്കിയ മറുപടിയിൽനിന്നും സമിതിക്ക് ബോദ്ധ്യമാകുന്നപക്ഷം, സമിതിക്ക് അയാളോട് പ്രസ്തുത നെൽവയൽ പഞ്ചായത്തു മുഖേന കൃഷി ചെയ്യിക്കുന്നതിനുള്ള അനുമതി രേഖാമൂലം ആവശ്യപ്പെടാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം സമിതിയുടെ കത്ത് ലഭിച്ചാൽ, മറുപടിയായി, നെൽവയലിന്റെ അനുഭവ ക്കാരൻ അനുമതി നല്കിക്കൊണ്ടോ അത് നിഷേധിച്ചുകൊണ്ടോ കഴിയുന്നത്രവേഗം രേഖാമൂലം മറുപടി നല്കേണ്ട താണ്. 

(3) നെൽവയലിന്റെ അനുഭവക്കാരൻ പ്രസ്തുത നെൽവയൽ കൃഷി ചെയ്യിക്കുന്നതിന് അനുമതി നല്കുന്ന പക്ഷം, സമിതിക്ക് നിർണ്ണയിക്കപ്പെട്ട വ്യവസ്ഥകൾക്കു വിധേയമായി, അപ്രകാരമുള്ള ഫാറത്തിൽ പഞ്ചായത്തും നെൽവയലിന്റെ അനുഭവക്കാരനുമായി ഒരു കരാർ ഒപ്പിടുവിച്ചശേഷം, പ്രസ്തുത നെൽവയൽ കൃഷി ചെയ്യുന്ന തിനോ കൃഷി ചെയ്യിപ്പിക്കുന്നതിനോ വേണ്ടി ഒരു നിശ്ചിതകാലയളവിലേക്ക് പഞ്ചായത്തിനെ ഏൽപ്പിക്കാവുന്നതാണ്.

(4) (3)-ാം ഉപവകുപ്പുപ്രകാരം പഞ്ചായത്തിനെ/മുനിസിപ്പാലിറ്റിയെ/കോർപ്പറേഷനെ ഏൽപ്പിച്ചിട്ടുള്ള നെൽവയൽ, അത് നേരിട്ട് കൃഷി ചെയ്യുന്നില്ലെങ്കിൽ അതിന്, (3)-ാം ഉപവകുപ്പിൽകീഴിൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾക്കു വിരുദ്ധമല്ലാത്തവിധം പ്രസ്തുത നെൽവയൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം, പരമാവധി രണ്ടു വർഷക്കാലയളവിലേക്ക് ലേലം ചെയ്തതോ മറ്റുവിധത്തിലോ ഏൽപ്പിച്ചുകൊടുക്കുന്നതിന് ഉത്തരവ് പുറപ്പെടുവി ക്കാവുന്നതും അതിനുള്ള ക്രമീകരണം ചെയ്യാവുന്നതുമാണ്.

(5) (4)-ാം ഉപവകുപ്പുപ്രകാരം പ്രസ്തുത നെൽവയൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം ഏൽപ്പിച്ചു കൊടുക്കുമ്പോൾ താഴെപ്പറയുന്ന പ്രകാരം മുൻഗണനാക്രമം പാലിക്കേണ്ടതാണ്, അതായത്.-

(i) പാടശേഖര സമിതികൾക്ക് അഥവാ സംയുക്ത കർഷകസംഘങ്ങൾക്ക്;

(ii) സ്വയംസഹായസംഘങ്ങൾക്ക്, (iii) നെൽവയൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് അഥവാ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക്.

(6) (4)-ഉം (5)-ഉം ഉപവകുപ്പുകൾ പ്രകാരം പ്രസ്തുത നെൽവയൽ കൃഷിചെയ്യാൻ അവകാശം ലഭിക്കുന്ന ആൾ പ്രസ്തുത നെൽവയൽ തിരിച്ചേൽപ്പിക്കുമ്പോൾ, കൃഷിയോഗ്യമല്ലാത്ത രീതിയിൽ അതിന്റെ ഘടനയിൽ മാറ്റം വരുത്തുവാൻ പാടില്ലാത്തതും അത് പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്.

(7) (4)-ാം ഉപവകുപ്പുപ്രകാരം, നെൽവയൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം സിദ്ധിച്ച ആൾ, പ്രസ്തുത നെൽവയലിന് കരാർപ്രകാരമുള്ള പ്രതിഫലം നെൽവയലിന്റെ അനുഭവക്കാരന് മുൻകൂറായി നൽകേണ്ടതും, ആ തുക കൃഷി ചെയ്യുന്നതിനു വേണ്ടിവന്ന ചെലവിന്റെ ഭാഗമായിരിക്കു ന്നതുമാണ്.

(8) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ വകുപ്പുപ്രകാരമുള്ള നോട്ടീസ് ലഭിക്കാതെ തന്നെ, നെൽവയലിന്റെ ഒരു ഉടമസ്ഥന്, തന്റെ നെൽവയൽ സ്വന്തമായി കൃഷി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അയാൾ ആഗ്രഹിക്കുന്നപക്ഷം, പ്രസ്തുത നെൽവയൽ കൃഷി ചെയ്യുന്നതിനായി പഞ്ചായത്തിനെ ഏൽപ്പിച്ചു കൊടുക്കാൻ സമിതിയോട് ആവശ്യപ്പെടാവുന്നതാണ്.

17. ചില സംഗതികളിൽ അവകാശം ഏൽപ്പിച്ചുകൊടുത്ത ആളിനെ ഒഴിപ്പിക്കൽ- ഒരു നെൽവയൽ കൃഷിചെയ്യുന്നതിനുള്ള അവകാശം ഏൽപ്പിച്ചുകൊടുത്ത ആളിനെ, അതിൽ നെൽ ക്ക്യഷിയോ ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമുള്ള മറ്റു വിളകളോ കൃഷി ചെയ്യുന്നതിനും അതിന്റെ വിളവെടുക്കുന്നതിനുമുള്ള, അവകാശമൊഴികെ, മറ്റു യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ലാത്തതും, അതതു സംഗതിപോലെ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ