Panchayat:Repo18/vol2-page0371
370 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ Rule 14
(4) വിവാഹ (പൊതു) രജിസ്റ്ററിൽ ക്ലറിക്കൽ പിശക് ഒഴികെയുള്ള, തെറ്റു തിരുത്തലിന് നൂറ് രൂപ ചാർജ് ചെയ്യേണ്ടതാണ്.
(5) ഈ ചട്ടത്തിന് കീഴിൽ ഒരു ഉൾക്കുറിപ്പ് തിരുത്തുകയോ, റദ്ദാക്കുകയോ ചെയ്യുന്ന ഓരോ സംഗതിയിലും, അതിന്റെ അറിയിപ്പ് വിവാഹത്തിൽ ഏർപ്പെട്ട കക്ഷികൾക്ക് അയച്ചുകൊടുക്കേണ്ടതും തദ്ദേശ രജിസ്ട്രാർ ആവശ്യമായ വിശദ വിവരം നൽകുന്ന ഒരു റിപ്പോർട്ട് ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് നൽകേണ്ടതുമാണ്.
14. പരിശോധനയും ഉൾക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ലഭ്യമാക്കലും.- ഏതൊരാളിനും ഈ ആവശ്യത്തിലേക്കായി സമർപ്പിച്ച അപേക്ഷയിന്മേൽ, ഇരുപത്തിയഞ്ച് രൂപ ഫീസ് ഒടുക്കിയതി നുശേഷം, വിവാഹ (പൊതു) രജിസ്റ്ററിലെ ഏതെങ്കിലും ഉൾക്കുറിപ്പ് തദ്ദേശ രജിസ്ട്രാറിനെക്കൊണ്ട് പരിശോധിപ്പിക്കാവുന്നതും, അത്തരം രജിസ്റ്ററിലെ പ്രസക്ത ഭാഗം അടങ്ങുന്ന IV-ാം നമ്പർ ഫാറത്തിലുള്ള വിവാഹ സാക്ഷ്യപ്രതം ലഭ്യമാക്കാവുന്നതുമാണ്. തദ്ദേശ രജിസ്ട്രാർ അങ്ങനെയുള്ള എല്ലാ പ്രസക്ത ഭാഗങ്ങളും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
15. വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കലിന്റെ പരിണിത ഫലങ്ങൾ.- ഈ ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം, ഈ ചട്ടങ്ങൾ പ്രകാരമോ മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരമോ അധികാരപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാനങ്ങൾ അല്ലാതെയുള്ള, ഏതെങ്കിലും അധികാരസ്ഥാനം നൽകുന്ന ഏതൊരു വിവാഹ സാക്ഷ്യപത്രവും സർക്കാർ യാതൊരു ആവശ്യത്തിനും സ്വീകരിക്കു ന്നതല്ല. എന്നിരുന്നാലും ഈ ചട്ടങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് നടന്ന വിവാഹങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമാകുന്നതല്ല.
16. അപ്പീൽ- തദ്ദേശ രജിസ്ട്രാറിന്റെ ഏതൊരു തീരുമാനത്തിനെതിരെയും, ബന്ധപ്പെട്ട രജിസ്ത്രടാർ ജനറൽ മുമ്പാകെ അപ്പീൽ നൽകാവുന്നതും അപ്രകാരമുള്ള അപ്പീൽ അങ്ങനെയുള്ള ഏതെങ്കിലും തീരുമാനം അറിയിച്ച തീയതി മുതൽ മൂന്നുമാസകാലയളവിനുള്ളിൽ ഫയൽ ചെയ്യേണ്ടതുമാണ്. എന്നിരുന്നാലും ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് മതിയായ കാരണങ്ങളിന്മേൽ കാലതാമസം മാപ്പാക്കാവുന്നതാണ്. അദ്ദേഹം അപ്പീൽ പരിഗണിക്കേണ്ടതും ബന്ധപ്പെട്ട കക്ഷികളെ കേട്ടതിനുശേഷം തദ്ദേശ രജിസ്ട്രോറിന്റെ ഉത്തരവ് സ്ഥിരീകരിച്ചുകൊണ്ടോ അല്ലെങ്കിൽ അപ്പീൽ അനുവദിച്ചുകൊണ്ടോ അറുപത് ദിവസക്കാലയളവിനുള്ളിൽ തീർപ്പാക്കേണ്ടതുമാണ്.
17. റിവിഷൻ- ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന്റെ തീരുമാനത്തിനെതിരെ മുഖ്യ രജിസ്ട്രാർ ജനറൽ മുമ്പാകെ റിവിഷൻ ബോധിപ്പിക്കാവുന്നതും അപ്രകാരമുള്ള റിവിഷൻ അങ്ങനെയുള്ള തീരുമാനം അറിയിച്ച തീയതി മുതൽ മുന്നു മാസക്കാലയളവിനുള്ളിൽ ഫയൽ ചെയ്യേണ്ടതുമാണ്. എന്നിരുന്നാലും മുഖ്യ രജിസ്ട്രാർ ജനറലിന് മതിയായ കാരണങ്ങളിന്മേൽ കാലതാമസം മാപ്പാക്കാവുന്നതാണ്. അദ്ദേഹം റിവിഷൻ പരിഗണിക്കേണ്ടതും ബന്ധപ്പെട്ട കക്ഷികളെ കേട്ടതിനുശേഷം രജിസ്ട്രാർ ജനറലിന്റെ ഉത്തരവ് സ്ഥിരീകരിച്ചുകൊണ്ടോ അല്ലെങ്കിൽ റിവിഷൻ അനുവദിച്ചുകൊണ്ടോ അറുപതു ദിവസക്കാലയളവിനുള്ളിൽ തീർപ്പാക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |