Panchayat:Repo18/vol2-page0368
Rule 9 2008-ലെ കേരള വിവാഹങ്ങൾ രജ്സ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 367
^[എന്നിരുന്നാലും ഭാരതത്തിൽ പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരമോ മതാചാര പ്രകാരമോ നടത്തപ്പെടുന്ന വിവാഹങ്ങളല്ലാതെ വിവാഹമെന്ന പേരിൽ ഏതെങ്കിലും കരാർ പ്രകാരമോ മറ്റേതെങ്കിലും വിധത്തിലോ ഉണ്ടാക്കുന്ന യാതൊരു ബന്ധവും, ഈ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതല്ല.]
7. അധികാരിത.- ഏത് തദ്ദേശ രജിസ്ട്രാറുടെ അധികാരിതയ്ക്ക് കീഴിലുള്ള പ്രദേശത്താണോ വിവാഹം നടന്നത്, ആ തദ്ദേശ രജിസ്ട്രാർ മുമ്പാകെ, ഈ ചട്ടങ്ങൾക്ക് കീഴിൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
8. വിവാഹ (പൊതു) രജിസ്റ്ററുകളുടെ സൂക്ഷിപ്പ്.- ബന്ധപ്പെട്ട തദ്ദേശ രജിസ്ട്രാർ ഈ ചട്ട ങ്ങൾക്ക് അനുബന്ധമായിട്ടുള്ള III-ാം നമ്പർ ഫാറത്തിൽ ഒരു രജിസ്റ്റർ വെച്ചു പോരേണ്ടതാണ്.
9. രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമവും സമയപരിധിയും.-(1) വിവാഹത്തിലേർപ്പെട്ട കക്ഷികൾ ഈ ചട്ടങ്ങൾക്ക് അനുബന്ധമായിട്ടുള്ള |-ാം നമ്പർ ഫാറത്തിൽ ഒരു മെമ്മോറാണ്ടം ഡ്യൂപ്ലിക്കേറ്റ് സഹിതം തയ്യാറാക്കേണ്ടതും, '(മൂന്ന് സൈറ്റ് ഫോട്ടോ) സഹിതം ആയത് ബന്ധപ്പെട്ട തദ്ദേശ രജിസ്ത്രടാർക്ക് അവരുടെ വിവാഹം നടന്ന തീയതി മുതൽ നാല്പത്തിയഞ്ച് ദിവസകാലയളവിനുള്ളിൽ സമർപ്പിക്കേണ്ടതുമാണ്.
(2) ഈ ചട്ടങ്ങൾ, നിലവിൽ വരുന്നതിനുമുമ്പ് നടന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതി നുള്ള മെമ്മോറാണ്ടം, ഈ ചട്ടങ്ങൾ നിലവിൽ വന്ന തീയതി മുതൽ (2013 ഡിസംബർ 31-ാം തീയതിയോ അതിനുമുമ്പോ) സമർപ്പിക്കാവുന്നതാണ്.
(3) മെമ്മോറാണ്ടത്തിൽ വിവാഹത്തിലേർപ്പെടുന്ന ഇരു കക്ഷികളും വിവാഹത്തിനു സാക്ഷ്യം വഹിച്ച മറ്റ് രണ്ടാളുകളും ഒപ്പ് വയ്തക്കേണ്ടതാണ്. ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾക്ക് കീഴിൽ നിയമിക്കപ്പെട്ട ഒരു വിവാഹ ഓഫീസറുടെ മുമ്പാകെ നടന്ന വിവാഹത്തിന്റെ സംഗതിയിൽ, വിവാഹ രജിസ്റ്ററിലെയോ, ഈ ആവശ്യത്തിനായി വച്ചു പോരുന്ന മറ്റേതെങ്കിലും രജിസ്റ്ററിലെയോ വിവാഹ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഉൾക്കുറിപ്പുകളും, മതാചാരപ്രകാരം നടന്ന വിവാഹത്തിന്റെ സംഗതിയിൽ, '[ബന്ധപ്പെട്ട മതാധികാരസ്ഥാനം നൽകുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ പകർപ്പോ ഒരു ഗസറ്റഡ് ഓഫീസറിൽനിന്നോ പാർലമെന്റ് അംഗത്തിൽ നിന്നോ നിയമസഭാ അംഗത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തിൽ നിന്നോ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള l-ാം നമ്പർ ഫോറത്തിലുള്ള ഒരു പ്രഖ്യാപനമോ) വിവാഹം നടന്നത് തെളിയിക്കുന്നതിനുള്ള ഒരു രേഖയാകാവുന്നതാണ്. രജിസ്ട്രേഷനുവേണ്ടി മെമ്മോറാണ്ടം സമർപ്പിക്കുന്നതിനോടൊപ്പം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസായി (നൂറ് രൂപ) നൽകേണ്ടതാണ്.
'[എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെയും പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട വരുടെയും സംഗതിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് പത്തുരൂപ ആയിരിക്കുന്നതാണ്.
എന്നുമാത്രമല്ല, ഭാര്യാഭർത്താക്കൻമാരിലൊരാൾ മരണപ്പെട്ടുപോയിട്ടുള്ള സംഗതിയിൽ ജീവിച്ചിരിക്കുന്നയാൾ വിവാഹത്തിന് സാക്ഷ്യംവഹിച്ച് രണ്ടാളുകളുടെ ഒപ്പുസഹിതം ഒരു മെമ്മോറാണ്ടം, വിവാഹം നടന്നുവെന്ന് തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ സഹിതം തദ്ദേശ രജിസ്ട്രാർ മുമ്പാകെ ഹാജരാക്കുന്നപക്ഷം, അദ്ദേഹം വിവാഹം രജിസ്റ്റർ ചെയ്തു നല്കേണ്ടതാണ്.)
(4) ഈ ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം നടന്നിട്ടുള്ളതും അത് സംബന്ധിച്ച നാല്പത്തി യഞ്ച് ദിവസക്കാലയളവിനുള്ളിൽ മെമ്മോറാണ്ടം ഫയൽ ചെയ്യാതിരിക്കുകയും അപ്രകാരം വിവാഹം നടന്ന തീയതി മുതൽ ഒരു വർഷക്കാലാവധി കഴിയാത്തതുമായ, വിവാഹങ്ങൾ തദ്ദേശ രജിസ്ത്രടാർക്ക്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |