Panchayat:Repo18/vol2-page0514
അനുമതി രജിസ്ട്രേഷൻ യൂണിറ്റിൽ ലഭിക്കുന്നത് ഒരു വർഷം കഴിയുന്ന തീയതിയ്ക്ക് ശേഷമാകുമ്പോൾ സെക്ഷൻ 13(3) പ്രകാരം ഇതു രജിസ്റ്റർ ചെയ്യുന്നതിന് ആർ.ഡി.ഒ.യുടെ അനുമതി തേടണമെന്ന് അപേ ക്ഷകരോട് ആവശ്യപ്പെടുന്നത് യുക്തിസഹമല്ല. ഇത്തരം സാഹചര്യങ്ങളിൽ ജില്ലാ രജിസ്ട്രടഠറുടെ അനു മതി പരിഗണിച്ച് രജിസ്ട്രേഷൻ നടത്തേണ്ടതാണ്. 3. ഇത്തരം അപേക്ഷകളിൽ കാലതാമസം കൂടാതെ നിശ്ചിത ദിവസത്തിനകം തന്നെ തീർപ്പ് കൽപ്പി GeԹ6)6Ոe(OO6ՈD ജനന-മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തുന്നതിനുള്ള നിർദ്ദേശത്തിന്മേൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് നിർദ്ദേശം നൽകിക്കൊണ്ടുള്ള സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 31512/ആർ.ഡി.3/2013/തസ്വഭവ, Typm, തീയതി 17-10-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തുന്നതിനുള്ള നിർദ്ദേശത്തിന്മേൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന:- 1, 1-2-2012-ലെ 35845/ആർഡി3/11/തസ്വഭവ നമ്പർ സർക്കുലർ. 2, 07-05-2012-ലെ 9748/ആർഡി3/12/തസ്വഭവ നമ്പർ സർക്കുലർ, 3. പഞ്ചായത്ത് ഡയറക്ടറുടെ 20-4-2013, 26-7-2013 എന്നീ തീയതികളിലെ ബി1-9545/13 നമ്പർ കത്തുകൾ സൂചന (1) സർക്കുലർ പ്രകാരം ജനന രജിസ്ട്രേഷൻ സമയത്തോ അതിനുശേഷം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിനു മുമ്പായോ കുട്ടിയുടെ പേര് തെറ്റായി ജനന രജിസ്റ്ററിൽ ചേർത്തുപോയിട്ടുണ്ടെങ്കിൽ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടെയും പ്രായപൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ) സ്കൂൾ രേഖയുടെയും അടിസ്ഥാനത്തിൽ അന്വേഷിച്ചു ബോധ്യം വന്നശേഷം സ്കൂൾ രേഖ പ്രകാരമുള്ള പേരു ചേർക്കാവുന്നതാണ്. ഇതിനായി തെറ്റായ പേരു ചേർക്കാനിടയായ സാഹചര്യം വ്യക്ത മാക്കുന്ന ഒരു സത്യവാങ്മൂലം മാതാപിതാക്കൾ നൽകേണ്ടതും, തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാ ക്കുന്നതിന് 50/- രൂപ കോമ്പൗണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണ്. കുട്ടിയെ സ്കൂളിൽ ചേർത്തശേഷം ജനന രജിസ്ട്രേഷനിൽ പേരു ചേർക്കുന്ന കേസുകളിൽ സ്കൂൾ രേഖ നിർബന്ധമായും ഹാജരാക്കേണ്ടതും അതുപ്രകാരം തന്നെ പേരു ചേർക്കേണ്ടതുമാണെന്ന് മേൽപ്പറഞ്ഞ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 2. ജനന രജിസ്റ്ററുകളിലെ കുട്ടിയുടെ പേരിലെ ഇനിഷ്യൽ വികസിപ്പിച്ച് തിരുത്തലുകൾ നൽകാവുന്ന താണ്. ഇതിനായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂർത്തിയായ കേസുകളിൽ കുട്ടി യുടെ അപേക്ഷ) തെറ്റായ പേരു ചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കൾ നൽകേണ്ടതും തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗ ണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണെന്ന് സൂചന (2) സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 3. സൂചന (1)-ലെയും (2)-ലെയും സർക്കുലറുകളിൽ സൂചിപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം എന്നത് ഗസറ്റഡ് ഓഫീസർ/നോട്ടറി പബ്ലിക്സ് സാക്ഷ്യപ്പെടുത്തേണ്ടതുണ്ടോ ഇല്ലെങ്കിൽ മാതാപിതാക്കൾ ജനനമരണ രജിസ്ട്രാറുടെ മുമ്പിൽ നേരിട്ട് ഹാജരായി സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ടോ ഉണ്ടെങ്കിൽ എത്ര രൂപയുടെ സ്റ്റാമ്പ് പേപ്പർ ആണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച പൊതുജനങ്ങൾക്കുണ്ടാ കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടി സർക്കുലറുകളിൽ വ്യക്തത വരുത്തിക്കൊണ്ട് താഴെപ്പറയുന്ന നിർദ്ദേ ശങ്ങൾ പുറപ്പെടുവിക്കുന്നു. 4. തെറ്റായി വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഈടാക്കാൻ വ്യവസ്ഥയുള്ള സാഹചര്യത്തിൽ സ്കൂളിൽ ചേർക്കുന്നതിന് മുമ്പ് കുട്ടിയുടെ പേരിൽ തിരുത്തൽ വരുത്തു ന്നതിന് മാതാപിതാക്കളുടെ സംയുക്ത അപേക്ഷയോടൊപ്പം വെള്ളപേപ്പറിൽ തെറ്റായ പേര് ചേർക്കാൻ ഇടയായ സാഹചര്യം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സ്കൂളിൽ ചേർത്ത ശേഷമുള്ള കേസുകളിൽ സ്കൂൾ രേഖയിലെ പോലെ പേരു തിരുത്തുന്നതിന് അപേക്ഷയോടൊപ്പം തെറ്റായ പേരു ചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന 100 രൂപ മുദ്രപ്രതത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലവും മാതാവ്/പിതാവ്/നിയമാനുസൃതമായ രക്ഷകർത്താവ്/മാതാപിതാക്കൾ മരണപ്പെട്ട കേസുകളിൽ വ്യക്തി രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. ജനന-മരണ രജിസ്ട്രേഷൻ-ആദിവാസി കോളനികളിൽ നടക്കുന്ന ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 64823/ആർഡി3/12/തസ്വഭവ, TVPM, dt. 10-11-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ - ജനന മരണ രജിസ്ട്രേഷൻ-ആദിവാസി കോളനികളിൽ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |