Panchayat:Repo18/vol1-page0157
കൂടേണ്ടതെന്ന് തീരുമാനിക്കുവാനും ഉൾപ്പെടെയുള്ള അതിന്റെ സ്വന്തം നടപടി ക്രമങ്ങൾ ക്രമീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
142. ഉത്തമവിശ്വാസത്തോടെ എടുത്ത നടപടിക്ക് സംരക്ഷണം.-ഈ അദ്ധ്യായത്തിലെ 'മുൻപറഞ്ഞിട്ടുള്ള വ്യവസ്ഥകളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ഉത്തമവിശ്വാസത്തോടെ ചെയ്തതോ അല്ലെങ്കിൽ ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടതോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷൻ ഗവർണ്ണർക്കോ സർക്കാരിനോ നൽകിയ ഏതെങ്കിലും അഭിപ്രായം സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷനോ കമ്മീഷന്റെ അധികാരത്തിൻ കീഴിലോ അങ്ങനെയുള്ള ഏതെങ്കിലും അഭിപ്രായമോ, രേഖയോ നടപടികളോ പ്രസിദ്ധീകരിച്ചതു സംബന്ധിച്ചോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ അല്ലെങ്കിൽ കമ്മീഷന്റെ നിർദ്ദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കോ എതിരേ ഏതെങ്കിലും വ്യവഹാരമോ കുറ്റവിചാര ണയോ മറ്റ് നിയമനടപടികളോ നിലനിൽക്കുന്നതല്ല.
അദ്ധ്യായം XIII തിരഞ്ഞെടുപ്പിനെ സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ
143. തിരഞ്ഞെടുപ്പ് പൂർത്തീകരണത്തിന് സമയം നീട്ടിക്കൊടുക്കൽ-സംസ്ഥാന തിര ഞെടുപ്പ് കമ്മീഷന്, മതിയായതെന്ന് അതിനു തോന്നുന്ന കാരണങ്ങളാൽ, അത് 49-ാം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ആവശ്യമായ ഭേദഗതി വരുത്തിക്കൊണ്ട് ഏതെങ്കിലും തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിന് സമയം നീട്ടിക്കൊടുക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
144. സ്ഥാനാർത്ഥിയുടെ നിക്ഷേപം തിരിച്ചു നൽകൽ അല്ലെങ്കിൽ കണ്ടുകെട്ടൽ.- (1) 53-ാം വകുപ്പിൻ കീഴിൽ നടത്തിയ നിക്ഷേപം ഈ വകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി അത് നടത്തിയ ആളിനോ അല്ലെങ്കിൽ അയാളുടെ നിയമപരമായ പ്രതിനിധിക്കോ തിരിച്ചു നൽകു കയോ അല്ലെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്തിലേക്ക് കണ്ടുകെട്ടുകയോ ചെയ്യേണ്ടതാണ്.
(2) ഇതിനുശേഷം ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സംഗതികളിൽ ഒഴികെ തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചതിനുശേഷം മൂന്ന് മാസത്തിനകം നിക്ഷേപം തിരിച്ചു നൽകേണ്ടതാണ്.
(3) മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ പേര് തെറ്റായി രേഖപ്പെടുത്തിയാൽ, സ്ഥാനാർത്ഥിയുടെ പേർ കൊടുത്തിട്ടില്ലാത്തപക്ഷം അല്ലെങ്കിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പ അയാൾ മരിക്കുന്നപക്ഷം, അതത്സംഗതിപോലെ, ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം അല്ലെങ്കിൽ മരണശേഷം സാധ്യമായത്ര പെട്ടെന്ന് നിക്ഷേപം അയാൾക്കോ അവകാശിക്കോ അതാതു സംഗതി പോലെ തിരിച്ചു നൽകേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, വോട്ടെടുപ്പ് നടന്ന ഒരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടാതിരിക്കുകയും അയാൾക്ക് ചെയ്യപ്പെട്ട സാധുവായ വോട്ടു കളുടെ എണ്ണം എല്ലാ സ്ഥാനാർത്ഥികൾക്കുംകൂടി ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ ആകെ എണ്ണത്തിന്റെ ആറിലൊന്നിൽ കൂടാതിരിക്കുകയുമാണെങ്കിൽ നിക്ഷേപം കണ്ടുകെട്ടുന്നതാണ്.
145. ഏതൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും സ്റ്റാഫിനെ ലഭ്യമാക്കണമെന്ന്.-ഏതൊരു സർക്കാർ വകുപ്പും സംസ്ഥാനത്തെ ഏതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനവും മറ്റ് അധികാരസ്ഥാനവും എയിഡഡ് സ്കൂളും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് ഉൾപ്പെ ടെയുള്ള ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അപ്രകാരം ആവശ്യപ്പെടുമ്പോൾ