Panchayat:Repo18/vol1-page0935

From Panchayatwiki
Revision as of 10:47, 4 January 2018 by Deepu (talk | contribs) ('(ഡി) മൂലധന ചെലവ സംബന്ധിച്ച എസ്റ്റിമേറ്റ്, (ഇ) വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(ഡി) മൂലധന ചെലവ സംബന്ധിച്ച എസ്റ്റിമേറ്റ്, (ഇ) വായ്പ തിരിച്ചടവ് സംബന്ധിച്ച എസ്റ്റിമേറ്റ്

(എഫ്) വായ്പകളും മുൻകൂറുകളും സംബന്ധിച്ച എസ്റ്റിമേറ്റ്; 

(ജി) ഡെപ്പോസിറ്റുകളും റിക്കവറികളും സംബന്ധിച്ച എസ്റ്റിമേറ്റ്; (എച്ച്) നിക്ഷേപങ്ങൾ സംബന്ധിച്ച എസ്റ്റിമേറ്റ്.

72. അനുപൂരകമായതോ പുതുക്കിയതോ ആയ ബജറ്റ്.- ബജറ്റിൽ നിർദ്ദേശിച്ചിട്ടില്ലാത്തതോ ബജറ്റിൽ നിർദ്ദേശിച്ചതിൽ കൂടുതലോ ആയ ചെലവ് ചെയ്യേണ്ടി വരികയാണെങ്കിൽ, അത്തരം ചെലവ് ചെയ്യുന്നതിനുമുമ്പ് അനുപൂരക ബജറ്റോ പുതുക്കിയ ബജറ്റോ പഞ്ചായത്ത് അംഗീകരിക്കേണ്ടതാണ്. ആക്റ്റിലെ 214(5)-ാം വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ഏതെങ്കിലും ഒരു ചെലവ് ചെയ്യേണ്ടി വന്നാൽ തൊട്ടടുത്ത് ചേരുന്ന പഞ്ചായത്ത് യോഗത്തിൽ അനുപൂരക ബജറ്റോ പുതുക്കിയ ബജറ്റോ അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതാണ്. അടുത്ത വർഷത്തെ ബജറ്റ് നിർദ്ദേശങ്ങളുടെ ഭാഗമായി മാർച്ച് മാസത്തിൽ സമർപ്പിക്കുന്ന പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്, തന്നാണ്ടിലെ ബജറ്റിൽ വകയിരുത്താത്ത തുകകൾ ചെലവ് ചെയ്യുന്നതിനുള്ള അനുമതി നൽകുന്ന, പുതുക്കിയ ബജറ്റായി കണക്കാക്കാൻ പാടില്ല.

73. ബജറ്ററി നിയന്ത്രണം.- ഉചിതമായ ബജറ്റ് വകയിരുത്തിയിട്ടില്ലെങ്കിൽ ഒരു ചെലവും അനുവദനീയമല്ല. ഉചിതമായ ബജറ്റ് നിയന്ത്രണം കൈവരുത്തുന്നതിനുള്ള ഉത്തരവാദിത്തം സെക്ര ട്ടറിക്കും നിർവ്വഹണ ഉദ്യോഗസ്ഥനും അക്കൗണ്ടിനുമായിരിക്കും.

74. ചെലവ് ഏറ്റെടുക്കൽ,- ചെലവിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടില്ലെങ്കിൽ അനുമതി ഉത്തരവ് അല്ലെങ്കിൽ വർക്ക് ഓർഡർ നൽകിക്കൊണ്ട് ഒരു ചെലവും ഏറ്റെടുക്കാൻ പാടില്ലാത്തതാണ്. ആവശ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടില്ലെങ്കിൽ അനുമതി ഉത്തരവോ വർക്ക് ഓർഡറോ സെക്രട്ടറി പുറപ്പെടുവിക്കാൻ പാടില്ല. ചെലവ് ചെയ്യേണ്ടതാണെങ്കിൽ അനു പൂരക ബജറ്റോ പുതുക്കിയ ബജറ്റോ വഴി ആവശ്യമായ അധിക തുക ബജറ്റിൽ വകയിരുത്തേണ്ടതാണ്.


അദ്ധ്യായം 8

പൊതുവായ കാര്യങ്ങൾ 75. മറ്റു ചട്ടങ്ങളും ഉത്തരവുകളും ബാധകമാക്കുന്നത് സംബന്ധിച്ച്.- പണം പിൻവലിക്കൽ, ബില്ലുകളുടെ ഫോറങ്ങൾ, ചെലവുചെയ്യൽ, അക്കൗണ്ട് സൂക്ഷിപ്പ്, അക്കൗണ്ട് സമർപ്പിക്കൽ തുട ങ്ങിയ എല്ലാ കാര്യങ്ങൾക്കും ഈ ചട്ടങ്ങളിലോ സർക്കാർ ഉത്തരവുകളിലോ നിർദ്ദേശിച്ച കാര്യങ്ങ ളിലൊഴികെ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള വിവിധ ചട്ടങ്ങളിലേയും ബാധകമായ ഡിപ്പാർട്ടുമെന്റൽ മാനുവലുകളിലേയും സർക്കാർ വകുപ്പുകൾക്ക് ബാധകമായ ഉത്തരവുകളിലേയും ട്രഷറി ഇട പാടുകൾ സംബന്ധിച്ച സർക്കാർ ഉത്തരവുകളിലേയും മാർഗരേഖകളിലേയും നിർദ്ദേശങ്ങളിലേയും കേരള അക്കൗണ്ട് കൊഡിലേയും കേരള ട്രഷറി കൊഡിലേയും കേരള ഫിനാൻഷ്യൽ കൊഡി ലേയും നിബന്ധനകൾ, ആവശ്യമായ മാറ്റങ്ങളോടെ ബാധകമാകുന്നതാണ്.

76. ട്രഷറി ഇടപാടുകൾ.- തദ്ദേശസ്വയംഭരണ ഭരണസ്ഥാപനങ്ങളുടെ ട്രഷറി ഇടപാടുകൾ സംബന്ധിച്ച് സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളും മാർഗ്ഗ നിർദ്ദേശങ്ങളും പഞ്ചായത്തുകളുടെ അക്കൗണ്ടുകൾക്കും ബാധകമായിരിക്കുന്നതാണ്.

77. പണം സംബന്ധിച്ചതും അക്കൗണ്ട് സംബന്ധിച്ചതുമായ ചുമതലകൾ വ്യത്യസ്ഥമായി നിലനിർത്തണമെന്ന്.- ഓരോ പഞ്ചായത്തിന്റെ പണം സംബന്ധിച്ചതും അക്കൗണ്ട് സംബന്ധിച്ച തുമായ ചുമതലകൾ വ്യത്യസ്ഥരായ ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യത്യസ്തമായി നില നിർത്തേണ്ടതും അവർ യഥാക്രമം കാഷ്യർ എന്നും അക്കൗണ്ടന്റ് എന്നുമുള്ള പേരുകളിൽ അറി യപ്പെടേണ്ടതുമാണ്. പഞ്ചായത്തിൽ പണം സ്വീകരിക്കുന്നതും അക്കൗണ്ട് തയ്യാറാക്കുന്നതും ഒരേ വ്യക്തിതന്നെയായിരിക്കരുത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ