Panchayat:Repo18/vol1-page1042
11. ആക്ടിലെ 8-ഓ 9-ഓ വകുപ്പിലെ ഏതെങ്കിലും വ്യവസ്ഥകൾ, ആവശ്യപ്പെടുന്ന വിവരത്തിന് ബാധകമാകുമെന്ന കാഴ്ചപ്പാടാണ് ഉദ്യോഗസ്ഥനുള്ളതെങ്കിൽ, ആ വസ്തുത പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്. ചട്ടങ്ങളനുസരിച്ച് വിവരത്തിന്റെ ഒരു ഭാഗം നൽകാനാവുമെങ്കിൽ, ആ ഭാഗം നൽകേണ്ടതാണ്.
12. ഏതെങ്കിലും നീതീന്യായനടപടികളോടു ബന്ധപ്പെട്ട വിവരത്തിനോ രേഖയ്ക്കോ വേണ്ടിയുള്ള അപേക്ഷ ഈ ചട്ടങ്ങൾപ്രകാരം പരിഗണിക്കാൻ പാടില്ലാത്തതാണ്.
13. പരിഗണനയിലുള്ള നയപരമായ കാര്യത്തോടു ബന്ധപ്പെട്ട രേഖയ്ക്കോ വിവരത്തിനോ വേണ്ടിയുള്ള അപേക്ഷ പരിഗണിക്കാൻ പാടില്ലാത്തതാണ്.
14. ആവശ്യപ്പെട്ട വിവരം കോടതിയിൽ ലഭ്യമല്ലെങ്കിൽ, ബന്ധപ്പെട്ട പബ്ലിക് അതോറിറ്റിക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷ അയക്കേണ്ടതാണ്.
15. (1) 19-ാം വകുപ്പുപ്രകാരമുള്ള അപ്പീൽ ഫോറം 'D' യിൽ ആയിരിക്കേണ്ടതും സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ പ്രസിദ്ധീകരിച്ച വിജ്ഞാപനം നിർണ്ണയിച്ചപ്രകാരം ആവശ്യമായ ഫീസ് അടയ്ക്കക്കേണ്ടതും എതിർപ്പുള്ള തീരുമാനത്തിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പ് കൂടെ വയ്ക്കേണ്ടതുമാണ്.
(2) അപ്പീൽ സ്വീകരിച്ചതിന്മേൽ, അപ്പീൽവാദിക്ക് പറയാനുള്ളത് പറയാൻ അവസരം നൽകിയതിനുശേഷം, അപ്പലേറ്റ് അതോറിറ്റി, അത് സമർപ്പിച്ച തീയതി മുതൽ മുപ്പതുദിവസത്തിനുള്ളിൽ അത് തീർപ്പുകല്പിക്കാൻ ഉദ്യമിക്കേണ്ടതാണ്. തീരുമാനത്തിന്റെ ഒരു പകർപ്പ് അപ്പീൽവാദിക്കോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ നൽകേണ്ടതാണ്.
(3) അനുബന്ധം-II-ലുള്ള ഒരു രജിസ്റ്റർ അപ്പലേറ്റ് അതോറിറ്റി സൂക്ഷിക്കേണ്ടതാണ്. (4) അപ്പലേറ്റ് അതോറിറ്റി ഉത്തരവിട്ടിരിക്കുന്ന കാലയളവിനുള്ളിൽ അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നടത്തേണ്ടതാണ്.
16. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ താഴെപ്പറയുന്ന നിരക്കുകളിൽ ഫീസ് ഈടാക്കേണ്ടതാണ്:-
(a) ഫോറം 'A' യിലെ ഓരോ അപേക്ഷയ്ക്കും 10 രൂപ;
(b) നിർമ്മിച്ചതോ പകർപ്പെടുത്തതോ ആയ ഓരോ പേജിനും (എ-4 അല്ലെങ്കിൽ എ-3 വലിപ്പമുള്ള കടലാസ്സിൽ) രണ്ടുരൂപ;
(c) വലിപ്പമേറിയ കടലാസ്സിലുള്ള ഒരു പകർപ്പിന്റെ യഥാർത്ഥ വില അല്ലെങ്കിൽ ചെലവ്,
(d) ഓരോ ഫ്ളോപ്പി/സി.ഡി. ഡിസ്കറ്റിനും 50 രൂപ;
(e) റിക്കോർഡുകൾ പരിശോധിക്കാൻ, ആദ്യത്തെ മണിക്കൂറിന് യാതൊരു ഫീസുമില്ല; തുടർന്നുള്ള ഓരോ മണിക്കൂറിനും (അല്ലെങ്കിൽ അതിന്റെ അംശത്തിനും) അഞ്ചു രൂപ.
17. വിവരത്തിനായുള്ള അപേക്ഷകൾ, അത് തീർപ്പുകല്പിച്ചതിനുശേഷം ഒരു വർഷം സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റർ 20 വർഷം സൂക്ഷിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |