Panchayat:Repo18/vol1-page0144
'പാരിതോഷികം’ എന്ന പദം ധനപരമായ പാരിതോഷികങ്ങൾക്കോ പണമായി മതിക്കാവുന്ന പാരിതോഷികങ്ങൾക്കോ ആയി പരിമിതപ്പെടുത്തിയിട്ടുള്ളതല്ലാത്തതും അതിൽ എല്ലാ രൂപത്തിലു മുള്ള സൽക്കാരവും പ്രതിഫലത്തിനുള്ള എല്ലാ രൂപത്തിലുമുള്ള സൽക്കാരവും പ്രതിഫലത്തിനുള്ള എല്ലാ രൂപത്തിലുമുള്ള നിയോജനങ്ങളും ഉൾപ്പെടുന്നതും, എന്നാൽ അതിൽ ഏതെങ്കിലും തിരഞ്ഞെ ടുപ്പിലോ തിരഞ്ഞെടുപ്പിനായോ ഉത്തമവിശ്വാസത്തോടെ വഹിച്ചിട്ടുള്ളതും 85-ാം വകുപ്പിൽ പരാ മർശിച്ചിട്ടുള്ള തിരഞ്ഞെടുപ്പ ചെലവുകളുടെ കണക്കിൽ മുറപ്രകാരം ചേർത്തിട്ടുള്ളതുമായ ഏതെ ങ്കിലും ചെലവുകൾ നൽകുന്നത് ഉൾപ്പെടുന്നതല്ലാത്തതുമാണ്.
(2) 'അനുചിതമായ സ്വാധീനം’, അതായത്, ഏതെങ്കിലും തിരഞ്ഞെടുപ്പവകാശം സ്വതന്ത്ര. മായി വിനിയോഗിക്കുന്നതിൽ സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ അയാളുടെ ഏജന്റിന്റേയോ, അല്ലെ ങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടെ മറ്റേതെ ങ്കിലും ആളുടെയോ ഭാഗത്തുനിന്നുള്ള, നേരിട്ടുള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലും ഇടപെ ടൽ അല്ലെങ്കിൽ ഇടപെടാനുള്ള ശ്രമം: എന്നാൽ
(എ) ഈ ഖണ്ഡത്തിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, അതിൽ പരാ മർശിച്ചിട്ടുള്ളതും
(i) ഏതെങ്കിലും സ്ഥാനാർത്ഥിയേയോ സമ്മതിദായകനേയോ അല്ലെങ്കിൽ സ്ഥാനാർത്ഥിക്കോ സമ്മതിദായകനോ താൽപ്പര്യമുള്ള ഏതെങ്കിലും ആളേയോ അയാൾക്ക് സാമൂഹ്യ ബഹിഷ്കരണവും ഏതെങ്കിലും ജാതിയിൽനിന്നോ സമുദായത്തിൽനിന്നോ ഭ്രഷ്ട് കൽപ്പിക്കലും അല്ലെങ്കിൽ പുറത്താക്കലും ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ഹാനി ഉണ്ടാക്കുമെന്ന് ഭീഷ ണിപ്പെടുത്തുകയോ, അല്ലെങ്കിൽ
(ii) സ്ഥാനാർത്ഥിയേയോ സമ്മതിദായകനേയോ അല്ലെങ്കിൽ അയാൾക്ക് താൽപ്പര്യ മുള്ള ഏതെങ്കിലും ആളേയോ അയാൾ ദൈവീകമായ അപ്രീതിക്കോ ആധ്യാത്മികമായ നിന്ദയ്ക്കക്കോ