Panchayat:Repo18/vol1-page0143
(എ) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും ആൾക്ക്, അയാൾ ആരായിരുന്നാലും,-
(എ) ഒരു തിരഞ്ഞെടുപ്പിൽ, ഒരാളെ സ്ഥാനാർത്ഥിയായി നിൽക്കാനോ നിൽക്കാതിരി ക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ അല്ലെങ്കിൽ
(ബി) ഒരു തിരഞ്ഞെടുപ്പിൽ ഒരു സമ്മതിദായകനെ വോട്ടു ചെയ്യാനോ വോട്ടു ചെയ്യുന്ന തിൽ നിന്നും ഒഴിഞ്ഞുനിൽക്കാനോ, നേരിട്ടോ നേരിട്ടല്ലാതെയോ പ്രേരിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടിയോ അല്ലെങ്കിൽ
(i) അങ്ങനെ നിന്നതിനോ നിൽക്കാതിരുന്നതിനോ തന്റെ സ്ഥാനാർത്ഥിത്വം പിൻ വലിച്ചതിനോ പിൻവലിക്കാതിരുന്നതിനോ, ഒരാൾക്ക്; അല്ലെങ്കിൽ
(ii) വോട്ട് ചെയ്തതിനോ വോട്ട് ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നതിനോ ഒരു സമ്മ തിദായകന്,
പ്രതിഫലമെന്ന നിലയിലോ നൽകുന്ന ദാനം അല്ലെങ്കിൽ പ്രതിഫല വാഗ്ദാനം (ആഫർ) അല്ലെങ്കിൽ വാഗ്ദാനം.
(ബി) ഏതെങ്കിലും പാരിതോഷികം, അത് ഒരു പ്രേരകമായിട്ടോ പ്രതിഫലമായിട്ടോ ആയി രുന്നാലും.-
(എ.) സ്ഥാനാർത്ഥിയായി നിൽക്കുകയോ നിൽക്കാതിരിക്കുകയോ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയോ പിൻവലിക്കാതിരിക്കുകയോ ചെയ്യാൻ ഒരാളെ, അല്ലെങ്കിൽ
(ബി) വോട്ട് ചെയ്യുകയോ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയോ ചെയ്യുന്നതിനോ വോട്ട ചെയ്യാനോ വോട്ട് ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കാനോ, ഏതെങ്കിലും സമ്മതിദായകനേയോ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയേയോ പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ, ചെയ്യുന്നതിനോ തനിക്കു വേണ്ടിയോ മറ്റേതെങ്കിലും ആൾക്ക് വേണ്ടിയോ, ഏതെങ്കിലും ആളോ; അയാൾ ആരായിരുന്നാലും,സ്വീകരിക്കുകയോ സ്വീകരിക്കാൻ കരാർ ചെയ്യുകയോ ചെയ്യുന്നത്.
വിശദീകരണം.-ഈ ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്,