Panchayat:Repo18/vol1-page0133
(എ) തന്നോട് ഉത്തരം പറയാൻ ആവശ്യപ്പെടുന്ന എല്ലാ ചോദ്യങ്ങൾക്കും, സത്യസന്ധ മായി ഉത്തരം പറയുന്ന ഒരു സാക്ഷിക്ക് കോടതിയിൽ നിന്ന് ഒരു നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റ കിട്ടാൻ അവകാശമുണ്ടായിരിക്കുന്നതും,
(ബി) കോടതിയോ കോടതിയുടെ മുൻപാകെയോ വച്ച് ചോദിക്കുന്ന ചോദ്യത്തിന്, സാക്ഷി നൽകുന്ന ഉത്തരം, ആ തെളിവ് സംബന്ധിച്ച കള്ളസാക്ഷി പറയുന്ന ഏതെങ്കിലും ക്രിമിനൽ നടപ ടിയുടെ സംഗതിയിലൊഴികെ, അയാൾക്കെതിരായുള്ള ഏതെങ്കിലും സിവിൽ നടപടിയിലോ ക്രിമി നൽ നടപടിയിലോ തെളിവായി സ്വീകരിക്കപ്പെടുന്നതല്ലാത്തതും,ആകുന്നു.
(2) ഏതെങ്കിലും സാക്ഷിക്ക് നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളപ്പോൾ, അയാൾക്ക് അത് ഏതെങ്കിലും കോടതിയിൽ വാദമായി ഉദ്ധരിക്കാവുന്നതും അത് ഏത് കാര്യത്തെ സംബന്ധി ച്ചുള്ളതാണോ ആ കാര്യത്തിൽ നിന്നും ഉൽഭവിക്കുന്ന ഇൻഡ്യൻ ശിക്ഷാ നിയമസംഹിത (1860ലെ 45-ാം കേന്ദ്ര ആക്റ്റ) യിലെ അദ്ധ്യായം IX എ-ക്കോ ഈ ആക്റ്റിലെ അദ്ധ്യായം XI-നോ കീഴിലോ ഉള്ള ഏതെങ്കിലും കുറ്റാരോപണത്തിലോ കുറ്റാരോപണത്തിൻമേലോ പൂർണ്ണവും സമഗ്രവുമായ എതിർവാദം ആയിരിക്കുന്നതും, എന്നാൽ അത് അയാളെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഈ ആക്സ്റ്റോ മറ്റേതെങ്കിലും നിയമമോ ചുമത്തുന്ന ഏതെങ്കിലും അയോഗ്യതയിൽനിന്ന് വിമുക്തനാക്കുന്നതായി
കരുതപ്പെടുന്നതല്ലാത്തതുംആകുന്നു.
98. സാക്ഷികളുടെ ചെലവുകൾ.-തെളിവുനൽകാൻ കോടതിയിൽ ഹാജരാകുന്നതിൽ ഏതെങ്കിലും ആൾക്ക് നേരിടുന്ന ന്യായമായ ചെലവുകൾ, ആ ആൾക്ക് അനുവദിച്ചു കൊടുക്കാവു ന്നതും, കോടതി മറ്റുവിധത്തിൽ നിർദ്ദേശിക്കാത്ത പക്ഷം അത് കോടതിച്ചെലവിന്റെ ഭാഗമായി കരു തപ്പെടുന്നതും ആകുന്നു. 99. സ്ഥാനം അവകാശപ്പെടുമ്പോഴുള്ള പ്രത്യാരോപണം.-(1) ഒരു തിരഞ്ഞെടുപ്പു ഹർജി യിൽ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥി മുറ്റപ്രകാരം തിരഞ്ഞെ ടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുമ്പോൾ, അങ്ങനെയുള്ള സ്ഥാനാർത്ഥി തിര ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയായിരിക്കുകയും അയാളുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തതുകൊണ്ട ഒരു ഹർജി ബോധിപ്പിച്ചിട്ടുണ്ടായിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ അയാളുടെ തിരഞ്ഞെടുപ്പ് അസാ ധുവാകുമായിരുന്നു എന്ന് തെളിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കോ മറ്റേതെങ്കിലും കക്ഷിക്കോ തെളിവ് നൽകാവുന്നതാണ്.