Panchayat:Repo18/vol1-page0259

From Panchayatwiki
Revision as of 04:22, 6 January 2018 by Amalraj (talk | contribs) ('സാധനങ്ങളോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സാധനങ്ങളോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നത് പൊതു പരസ്യംമൂലം നിരോധിക്കേണ്ടതാണ്.

226. പകർച്ചവ്യാധി ബാധിച്ച ആൾ മാർക്കറ്റുകളിൽ പ്രവേശിക്കുന്നത് തടയൽ.- പൊതു മാർക്കറ്റിന്റെ കാര്യത്തിൽ ഗ്രാമപഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, പകർച്ച വ്യാധിയോ സാംക്രമികരോഗമോ ബാധിച്ച യാതൊരാളും അവിടെ പ്രവേശിക്കുന്നത് നിരോധിക്കുകയോ അയാളെ അവിടെനിന്നും പുറത്താക്കുകയോ ചെയ്യേണ്ടതും അവിടെ ശല്യമുണ്ടാക്കുന്ന ഏതൊരാളെയും അവിടെനിന്നും പുറത്താക്കാവുന്നതുമാകുന്നു.

പൊതു വിരാമ സ്ഥലങ്ങൾ

227. പൊതുവായ ഇറക്കുസഥലങ്ങളും വണ്ടിത്താവളങ്ങളും മറ്റും.-നിർണ്ണയിക്കപ്പെ ടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന്,-

(എ) പൊതുവായ ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, (മൃഗങ്ങൾക്കും ഏത് തരത്തിലുള്ള വാഹനങ്ങൾക്കുമുള്ള സ്റ്റാന്റുകൾ ഉൾപ്പെടെ) എന്നിവ ഏർപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിന് ഫീസ് ചുമത്തുകയും;

(ബി) അപ്രകാരം ഏതെങ്കിലും സ്ഥലമോ, സ്റ്റാൻഡോ ഏർപ്പെടുത്തിയിരിക്കുമ്പോൾ, റീജിയണൽ ട്രാൻസ്പോർട്ട് അതോറിട്ടിയുടെ നിയന്ത്രണത്തിന് വിധേയമായി പഞ്ചായത്ത് നിർദ്ദേശിക്കാവുന്ന പ്രകാരം അതിൽ നിന്ന് നിശ്ചിത ദൂരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും പൊതു സ്ഥലമോ ഏതെങ്കിലും പൊതുവഴിയുടെ പാർശ്വങ്ങളോ ഏതൊരാളും ആ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നത് നിരോധിക്കുകയും;

ചെയ്യാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ