Panchayat:Repo18/vol1-page0257

From Panchayatwiki
Revision as of 04:10, 6 January 2018 by Amalraj (talk | contribs) ('ഫീസുകളിൽ ഏതെങ്കിലും ഒന്നോ അധികമോ, നിർണ്ണയിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഫീസുകളിൽ ഏതെങ്കിലും ഒന്നോ അധികമോ, നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ, ഏതെങ്കിലും പൊതുമാർക്കറ്റിൽ നിന്ന് വസൂലാക്കുകയോ ചെയ്യാവുന്നതാണ്, അതായത്:-

(എ) ആ മാർക്കറ്റിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാൻ ഉള്ള അവകാശത്തിനോ ഉള്ള ഫീസ്;

(ബി) ആ മാർക്കറ്റിൽ കടകളോ സ്റ്റാളുകളോ തൊഴുത്തുകളോ സ്റ്റാന്റുകളോ ഉപയോഗിക്കുന്നതിനുള്ള ഫീസ്;

(സി) ആ മാർക്കറ്റിൽ വില്പനയ്ക്കായി വല്ല സാധനങ്ങളും കൊണ്ടുവരുന്ന വാഹന ങ്ങൾക്കോ, അല്ലെങ്കിൽ സാധനങ്ങൾക്കോ ഉള്ള ഫീസ്;

(ഡി) ആ മാർക്കറ്റിൽ വില്പനയ്ക്കായി കൊണ്ടുവരുന്നതോ വിലക്കുന്നതോ ആയ മൃഗങ്ങൾക്കുള്ള ഫീസ്;

(ഇ) ആ മാർക്കറ്റിൽ സ്വന്തം തൊഴിൽ നടത്തുന്ന ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തുക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർക്കുള്ള ലൈസൻസ് ഫീസ്.

(3) പൊതുമാർക്കറ്റുകളായി ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ അതിന്റെ ഏതു ഭാഗവും ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്.

222. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ.-(1) യാതൊരാളും ഗ്രാമപഞ്ചായത്തിൽനിന്ന് ഒരു ലൈസൻസ് കിട്ടിയിട്ടില്ലാത്തപക്ഷം പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുറക്കുകയോ സ്വകാര്യ മാർക്കറ്റ് നടത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. അങ്ങനെയുള്ള ലൈസൻസ് ഓരോ കൊല്ലവും ലൈസൻസുകാരൻ പുതുക്കിക്കേണ്ടതുമാണ്.

(2) ഗ്രാമപഞ്ചായത്തിന്,-

(എ) മേൽനോട്ടം, പരിശോധന എന്നിവയും ശുചീകരണം ജല വിതരണം എന്നിവയും ഉപയോഗിക്കേണ്ട തൂക്കങ്ങൾ അളവുകൾ എന്നിവയും ചുമത്തേണ്ട വാടക, ഫീസ് എന്നിവയും സംബന്ധിച്ചും നിർണ്ണയിക്കപ്പെടാവുന്ന മറ്റു കാര്യങ്ങൾ സംബന്ധിച്ചും തങ്ങൾക്ക് യോഗ്യമെന്ന് തോന്നുന്ന ഉപാധികൾക്കു വിധേയമായി അപേക്ഷിക്കപ്പെട്ട ലൈസൻസ് നൽകാവുന്നതാണ്;

(ബി) ലൈസൻസ് പുതുക്കാൻ വിസമ്മതിക്കുന്നത് പൊതു ജനതാല്പര്യം വച്ചുനോക്കുമ്പോൾ ന്യായീകരിക്കാമെന്ന് അതിന് ബോദ്ധ്യം വരുന്നപക്ഷം അതു പുതുക്കാൻ വിസമ്മതിക്കാവു ന്നതാകുന്നു.

(സി) (എ) എന്ന ഖണ്ഡപ്രകാരം നൽകപ്പെട്ട ഏതൊരു ലൈസൻസും അതിലെ ഏതെങ്കിലും നിബന്ധന ലംഘിച്ചാൽ ഏതവസരത്തിലും സസ്പെന്റ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യാവുന്നതാണ്;

(ഡി) ലൈസൻസിലെ നിബന്ധനകൾ ഒരു നിർദ്ദിഷ്ട തീയതി മുതൽക്ക് പ്രാബല്യത്തിൽ വരത്തക്കവണ്ണം ഭേദപ്പെടുത്താവുന്നതാണ്.

(ഇ) (ബി) എന്ന ഖണ്ഡപ്രകാരം ലൈസൻസ് പുതുക്കൽ വിസമ്മതിക്കുന്ന സംഗതിയിൽ അതിനുള്ള കാരണങ്ങൾ ലൈസൻസിയെ അറിയിക്കേണ്ടതും നിശ്ചിത സമയപരിധിക്കുള്ളിൽ അത്തരം കാര്യങ്ങൾ പരിഹരിക്കുന്നപക്ഷം ആ അപേക്ഷ പുനഃപരിശോധിക്കേണ്ടതുമാണ്.

(3) അന്തിച്ചന്തകളിൽ യാതൊരു മാർക്കറ്റുഫീസും ചുമത്താൻ പാടില്ലാത്തതും, അതിലേക്കുള്ള ലൈസൻസ് സൗജന്യമായി നൽകേണ്ടതും എന്നാൽ, മേൽനോട്ടം, പരിശോധന എന്നിവയും ശുചീകരണം, ഉപയോഗിക്കേണ്ട അളവുകൾ, തൂക്കങ്ങൾ എന്നിവയും സംബന്ധിച്ചുള്ള നിർണ്ണയിക്കപ്പെടാവുന്ന നിബന്ധനകൾക്ക് അവ വിധേയമായിരിക്കേണ്ടതും ആകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ