Panchayat:Repo18/vol1-page0129

From Panchayatwiki

89. ഹർജികൾ ബോധിപ്പിക്കുന്നത്.

(1) ഏതെങ്കിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പു ഹർജി അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ ഏതെ ങ്കിലും സമ്മതിദായകനോ 102-ാം വകുപ്പിലും 103-ാം വകുപ്പിലും പറഞ്ഞിട്ടുള്ള കാരണങ്ങളിൽ ഒന്നോ, ഒന്നിലധികമോ കാരണം പറഞ്ഞുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടു ക്കപ്പെട്ടതായി പ്രഖ്യാപിച്ച തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിലും, എന്നാൽ ആ തീയതിക്ക് മുമ്പല്ലാതെയും 88-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഉചിതമായ കോടതി മുൻപാകെ ബോധിപ്പിക്കാവുന്നതാണ്

വിശദീകരണം.-ഈ ഉപവകുപ്പിൽ "സമ്മതിദായകൻ" എന്നതിന് ആ തിരഞ്ഞെടുപ്പ് ഹർജി ഏതു തിരഞ്ഞെടുപ്പു സംബന്ധിച്ചുള്ളതാണോ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവകാശമു ണ്ടായിരുന്ന ആൾ, അയാൾ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എന്നർത്ഥ മാകുന്നു.

(2) ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയുടേയും ഒപ്പം ഹർജിയിൽ പറഞ്ഞിട്ടുള്ള എതിർകക്ഷി കൾ എത്രയുണ്ടോ, അത്രയും പകർപ്പുകൾ ഉണ്ടായിരിക്കേണ്ടതും, അങ്ങനെയുള്ള ഏതൊരു പകർപ്പും ഹർജിയുടെ ശരിപകർപ്പാണെന്ന് ഹർജിക്കാരൻ സ്വന്തം കയ്യൊപ്പുവച്ച് സാക്ഷ്യപ്പെടുത്തേ ണ്ടതും ആകുന്നു.

90. ഹർജിയിലെ കക്ഷികൾ.-ഹർജിക്കാരൻ തന്റെ ഹർജിയിൽ