Panchayat:Repo18/vol1-page0525
== Rule 32 കേരള പഞ്ചായത്തരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ == 525
ആളുകൾ വീണ്ടും കശാപ്പുശാല പരിസരത്ത് പ്രവേശിക്കുന്നതു തടയുന്നതിനോ സെക്രട്ടറിക്കോ അദ്ദേഹം ഇക്കാര്യത്തിൽ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ആൾക്കോ അധികാരമുണ്ടായി രിക്കുന്നതാണ്.
29. കശാപ്പുശാലയ്ക്ക് നാശനഷ്ടം വരുത്തുന്ന വ്യക്തികളുടെ ഉത്തരവാദിത്വം.- കശാപ്പു ശാല ഉപയോഗിക്കുന്ന യാതൊരാളും കശാപ്പു ശാലയ്ക്കക്കോ കശാപ്പു ശാലയിലെ സാധനസാമഗ്രി കൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും വരുത്തുവാൻ പാടില്ല. ഏതെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ അത് പഞ്ചായത്തിന്റെ നികുതി കുടിശ്ശിക എന്നപോലെ കശാപ്പുശാല ഉപയോഗി ക്കുന്ന ആളിൽ നിന്നും ഈടാക്കേണ്ടതാണ്. 30. കശാപ്പുശാല ആരംഭിക്കുന്നതിനും നിറുത്തലാക്കുന്നതിനുമുള്ള നടപടി ക്രമം.- ഒരു ഗ്രാമപഞ്ചായത്ത് ഒരു പൊതു കശാപ്പുശാല ആരംഭിക്കുന്നതിനോ നിലവിലുള്ള ഒരു പൊതുകശാ പ്പുശാല നിറുത്തലാക്കുന്നതിനോ പ്രമേയം പാസാക്കുന്നതിന് മുമ്പായി പ്രസ്തുത പഞ്ചായത്ത് പ്രദേ ശത്തെ ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന വ്യാപകമായ പ്രചാരമുള്ള ഒരു വർത്തമാന പ്രതത്തിലും പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും, ലഘുലേഖ, ഉച്ചഭാഷിണി മുതലായവ ഉപയോഗിച്ച് പരസ്യം നൽകുകയും ചെയ്യേണ്ടതും, ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിന് മുപ്പതു ദിവസത്തിൽ കുറയാതെയുള്ള സമയം നൽകേണ്ടതും, നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന അത്തരം ആക്ഷേപങ്ങൾ വിശദമായി പരിശോധിച്ച ശേഷം പഞ്ചായത്ത് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതും ആകുന്നു. 31. വാടകയും ഫീസും പിരിച്ചെടുക്കുന്നത് പാട്ടത്തിന് കൊടുക്കൽ. (1) പഞ്ചായത്ത് കാലാ കാലങ്ങളിൽ നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പൊതു കശാപ്പുശാലകളിലെ വാടകയും ഫീസും പിരിച്ചെടുക്കൽ മൂന്ന് വർഷത്തിൽ കവിയാതെയുള്ള കാലയളവിലേക്ക് ഏറ്റവും കൂടുതൽ തുക വിളിക്കുന്ന വ്യക്തിക്ക് പാട്ടത്തിന് നൽകാവുന്നതാണ്. (2) ഏതെങ്കിലും കാരണത്താൽ വാടകയും ഫീസും പിരിച്ചെടുക്കാൻ പാട്ടത്തിന് നൽകേണ്ടതി ല്ലെന്ന് പഞ്ചായത്ത് തീരുമാനിക്കുകയാണെങ്കിൽ വാടകയും ഫീസും പിരിച്ചെടുക്കുന്നതിന് പഞ്ചാ യത്ത് നേരിട്ടുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. 32. സ്വകാര്യ കശാപ്പുശാലകൾക്കുള്ള അപേക്ഷ.-(1) ഒരു പുതിയ കശാപ്പുശാല ആരംഭി ക്കുന്നതിനോ നിലവിലുള്ള ഒരു കശാപ്പുശാല തുടർന്ന് നടത്തുന്നതിനോ ഏതൊരാളും അപേക്ഷാ ഫീസായി 50 രൂപ പഞ്ചായത്ത് ഓഫീസിൽ അടച്ച് ഫാറം III-ൽ '(പഞ്ചായത്തിന്) അപേക്ഷ നൽകേ ണ്ടതാണ്. (2) നിലവിലുള്ള ഒരു കശാപ്പുശാലയെ സംബന്ധിച്ചാണെങ്കിൽ അത് എത്ര കാലമായി പ്രവർത്തി ക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കണം. ഒരു പുതിയ കശാപ്പുശാല ആരംഭിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുന്ന ആൾ പ്രാദേശിക വർത്തമാന പ്രതത്തിൽ പരസ്യം പ്രസിദ്ധീകരി ക്കുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് പഞ്ചായത്ത് [xx) ആവശ്യപ്പെടുന്ന തുക പഞ്ചായത്ത് ഓഫീസിൽ കെട്ടിവയ്ക്കക്കേണ്ടതാണ്. ഇപ്രകാരം തുക കെട്ടിവയ്ക്കാതെ ലഭിക്കുന്ന യാതൊരു അപേ ക്ഷയും പരിഗണിക്കേണ്ടതില്ല. (3) ഇപ്രകാരമുള്ള തുക ലഭിച്ചു കഴിഞ്ഞാൽ ഒരു സ്വകാര്യ അറിവുശാല തുടങ്ങാൻ ലൈസൻസ് കൊടുക്കുവാനുള്ള ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പരസ്യം പ്രസ്തുത പ്രദേശത്തെ ഭാഷ യിൽ പ്രസിദ്ധപ്പെടുത്തുന്ന വ്യാപകമായ പ്രചാരമുള്ള ഒരു വർത്തമാന പ്രതത്തിലും പഞ്ചായത്ത് ഓഫീസിലെ നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കുന്നതിന് 30 ദിവസത്തിൽ കുറയാതെയുള്ള സമയം നൽകേണ്ടതുമാണ്. നിശ്ചിത സമയ പരിധിക്കുള്ളിൽ ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ പരിഗണിച്ചതിനു ശേഷമേ ലൈസൻസ് നൽകുവാൻ പാടുള്ളൂ.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |