Panchayat:Repo18/vol1-page1034

From Panchayatwiki
Revision as of 10:51, 5 January 2018 by Jeli (talk | contribs) ('(ia) ലിഖിതമായോ, ഇലക്ട്രോണിക് മാധ്യമം വല്ലതുമുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(ia) ലിഖിതമായോ, ഇലക്ട്രോണിക് മാധ്യമം വല്ലതുമുണ്ടെങ്കിൽ, അതു മുഖേനയോ കൊടുത്ത 6-ാം വകുപ്പുപ്രകാരമുള്ള അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും;

(ib) 19-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന അപ്പീലധികാരസ്ഥന് അപ്പീൽ കൊടുത്തിട്ടുള്ളത് ഏതിനെതിരെയാണോ, ആ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും;

(ii) അപ്പീൽവാദി ആശ്രയിച്ചതും അപ്പീലിൽ പരാമർശിച്ചതുമായ രേഖകളുടെ പകർപ്പുകളും;

(iii) അപ്പീലിൽ പരാമർശിച്ച രേഖകളുടെ സൂചികയും.

5. അപ്പീൽ തീരുമാനിക്കുന്നതിനുള്ള നടപടിക്രമം-അപ്പീൽ തീരുമാനിക്കാൻ കമ്മീഷന്.-

(i) ബന്ധപ്പെട്ടതോ താല്പര്യമുള്ളതോ ആയ ആളുകളിൽ നിന്ന് ശപഥത്തിന്മേൽ അല്ലെങ്കിൽ സത്യവാങ്മൂലത്തിന്മേൽ വാക്കാലോ രേഖാമൂലമുള്ളതോ ആയ തെളിവെടുക്കാവുന്നതാണ്.

(ii) രേഖകളോ പബ്ലിക് റിക്കാർഡുകളോ അതിന്റെ പകർപ്പുകളോ വായിക്കുകയോ പരിശോധിക്കുകയോ ചെയ്യാവുന്നതാണ്;

(iii) കൂടുതൽ വിശദാംശങ്ങളോ വസ്തുതകളോ സമാഹരിക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിലുടെ അന്വേഷിക്കാവുന്നതാണ്;

(iv) അതതു സംഗതിപോലെ, സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ, സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ, ആദ്യത്തെ അപ്പീൽ തീരുമാനിച്ച അങ്ങനെയുള്ള സീനിയർ ഉദ്യോഗസ്ഥന്റെയോ, അപ്പീൽ ആർക്കെതിരെയാണോ നൽകിയിട്ടുള്ളത് ആ ആളുടെയോ വാദം കേൾക്കുകയോ,

(v) 3-ാം കക്ഷിയുടെ വാദം കേൾക്കുകയോ,

(vi) സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറിൽ നിന്നോ സംസ്ഥാന പബ്ലിക ഇൻഫർമേഷൻ ഓഫീസറിൽ നിന്നോ ആദ്യത്തെ അപ്പീൽ തീരുമാനിച്ച അങ്ങനെയുള്ള സീനിയർ ഉദ്യോഗസ്ഥനിൽ നിന്നോ 3-ാം കക്ഷിയിൽ നിന്നോ ഉള്ള സത്യവാങ്മൂലത്തിന്മേൽ തെളിവു സ്വീക രിക്കുകയോ, ചെയ്യാവുന്നതാണ്.

6. കമ്മീഷൻ നോട്ടീസ് നൽകുന്നത്.- കമ്മീഷൻ പുറപ്പെടുവിക്കുന്ന നോട്ടീസ് താഴെ പറ യുന്ന ഏതെങ്കിലും രീതികളിൽ നൽകേണ്ടതാണ്.-

(i) കക്ഷിക്കു തന്നെ നൽകുന്നത്;

(ii) കൈമാറ്റത്തിലൂടെ നൽകുന്നത്;

(iii) അക്സനോളജ്മെന്റോടെ രജിസ്റ്റർ ചെയ്ത തപാൽ വഴി,

(iv) ഓഫീസിന്റെയോ ഡിപ്പാർട്ട്മെന്റിന്റെയോ ഇൻസ്റ്റിറ്റ്യൂഷന്റെയോ മേധാവിയിലൂടെ;

(v) ഇലക്സ്ട്രോണിക് മാധ്യമങ്ങളിലൂടെ.

7. അപ്പീൽവാദിയുടെ വ്യക്തിപരമായ സാന്നിദ്ധ്യം.-(1) ഓരോ കേസിലും വാദം കേൾക്കലിന്റെ തീയതി, കുറഞ്ഞത് ആ തീയതിക്ക് ഏഴുദിവസം മുമ്പ് അപ്പീൽവാദിയെ അറിയിക്കേണ്ടതാണ്.

(2) കമ്മീഷൻ അപ്പീലിന്റെ വാദം കേൾക്കുന്ന സമയത്ത്, അപ്പീൽവാദിക്ക് തന്റെ തീരുമാനമനുസരിച്ച് തന്നത്താനോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖേനയോ ഹാജരാകുകയോ അല്ലെങ്കിൽ ഹാജരാകാതിരിക്കുകയോ ചെയ്യാവുന്നതാണ്.

(3) കമ്മീഷൻ മുമ്പാകെ ഹാജരാകാൻ ആഗ്രഹിക്കുന്ന അപേക്ഷകനെ കമ്മീഷന്റെ ഹിയറിങ്ങിൽ ഹാജരാകുന്നതിൽ നിന്ന് തടയുന്ന സാഹചര്യങ്ങളുണ്ടെന്ന് കമ്മീഷന് ബോധ്യം വന്നാൽ,


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ