Panchayat:Repo18/vol1-page1026

From Panchayatwiki
(b) നൽകിയിട്ടുള്ള അപ്പീലിനെ സംബന്ധിച്ച് ഒന്നാം അപ്പീൽ അധികാരസ്ഥൻ അന്തിമ ഉത്തരവ് നൽകാതിരിക്കുകയും അങ്ങനെയുള്ള അപ്പീൽ നൽകിയ ദിവസം മുതൽ നാല്പത്തിയഞ്ച് ദിവസക്കാലയളവ് കഴിയുകയും ചെയ്യുന്നിടത്ത്,

ആക്റ്റ് പ്രകാരം അയാൾക്ക് ലഭിക്കാവുന്ന എല്ലാ പരിഹാരങ്ങളും അയാൾക്ക് ലഭ്യമായതായി കരുതപ്പെടേണ്ടതാണ്.

11. അപ്പീലുകൾ തീരുമാനിക്കാനുള്ള നടപടിക്രമം.- ഒരു അപ്പീൽ തീരുമാനിക്കുമ്പോൾ, കമ്മീഷന്.-

:(i) ബന്ധപ്പെട്ടതോ താൽപ്പര്യള്ളതോ ആയ ആളിൽനിന്ന് ശപഥത്തിൻമേലോ സത്യവാങ്മൂലത്തിൻമേലോ വാക്കാലോ രേഖാമൂലമോ ഉള്ള തെളിവ് സ്വീകരിക്കുകയും; 
(ii) രേഖകളോ പബ്ലിക് റിക്കോർഡുകളോ അതിന്റെ പകർപ്പുകളോ വായിക്കുകയും അല്ലെങ്കിൽ പരിശോധിക്കുകയും;
(iii) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിലുടെ കൂടുതൽ വിശദാംശങ്ങളോ വസ്തുതകളോ അന്വേഷിക്കുകയും;
(iv) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ അല്ലെങ്കിൽ ഒന്നാം അപ്പീലധികാരസ്ഥനെയോ, ആരുടെ പ്രവൃത്തിക്കെതിരെയാണോ അപ്പീൽ നൽകപ്പെടുന്നത് അങ്ങനെയുള്ള ആളെയോ കേൾക്കുകയും;
(v) മൂന്നാം കക്ഷിയെ കേൾക്കുകയും;
(vi) കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽനിന്നോ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽനിന്നോ ഒന്നാം അപ്പീലധികാരസ്ഥനിൽനിന്നോ ആർക്കെതിരെയാണോ അപ്പീൽ നൽകിയിരിക്കുന്നത് അങ്ങനെയുള്ള ആളിൽനിന്നോ മൂന്നാം കക്ഷിയിൽനിന്നോ സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുകയും,

ചെയ്യാവന്നതാണ്.

12. കമ്മീഷൻ മുമ്പാകെയുള്ള അപ്പീൽവാദിയുടെ സാന്നിധ്യം.-(1) വാദം കേൾക്കുന്നതിന് കുറഞ്ഞത് ഏഴു പൂർണ്ണദിവസങ്ങൾക്കു മുമ്പെങ്കിലും തീയതിയെക്കുറിച്ച് അപ്പീൽവാദിയെ അറിയിക്കേണ്ടതാണ്.

(2) കമ്മീഷൻ അപ്പീലിന്റെ വാദം കേൾക്കുന്ന സമയത്ത് അപ്പീൽവാദി നേരിട്ടോ മുറപ്രകാരം അധികാരപ്പെടുത്തിയ അയാളുടെ പ്രതിനിധി മുഖേനയോ, വീഡിയോ കോൺഫറൻസിങ്ങിന്റെ സൗകര്യം ലഭ്യമാണെങ്കിൽ, വീഡിയോ കോൺഫറൻസിങ് മുഖേനയോ സന്നിഹിതനാകേണ്ടതാണ്.

(3) ഹിയറിങ്ങിന് ഹാജരാകാൻ അപ്പീൽവാദിക്ക് കഴിയാത്ത സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്ന് കമ്മീഷന് ബോധ്യപ്പെടുന്നിടത്ത്, ഒരു അന്തിമതീരുമാനം എടുക്കും മുമ്പ് കമ്മീഷന് വാദം കേൾക്കുന്നതിനുള്ള മറ്റൊരു അവസരം അപ്പീൽവാദിക്കായി സൗകര്യപ്പെടുത്താവുന്നതോ അത് അനുയോജ്യമെന്നു കരുതുന്ന മറ്റെന്തെങ്കിലും ഉചിത നടപടി എടുക്കാവുന്നതോ ആണ്.

13. പൊതു അധികാരസ്ഥാനത്തിന്റെ ബോധിപ്പിക്കൽ.- പൊതു അധികാരസ്ഥാനത്തിന് ഏതെങ്കിലും പ്രതിനിധിയെയോ അതിന്റെ ഉദ്യോഗസ്ഥൻമാരിൽ ആരെയെങ്കിലുമോ കേസ് ബോധിപ്പിക്കുന്നതിന് അധികാരപ്പെടുത്താവുന്നതാണ്.

14. കമ്മീഷൻ നോട്ടീസ് നടത്തുന്നത്.- കമ്മീഷന് പേരുപറഞ്ഞ് നോട്ടീസ് പുറപ്പെടുവിക്കാവുന്നതും, താഴെപ്പറയുന്ന ഏതെങ്കിലും രീതിയിൽ അത് നടത്തേണ്ടതുമാണ്, അതായത്.-

(i) കക്ഷിതന്നെ നടത്തുന്നത്;
(ii) പ്രോസസ്സ് നടത്തുന്നയാൾ വഴി കൈമാറുന്നത് (dasti)
(iii) കൈപ്പറ്റുരസീതോടുകൂടി രജിസ്റ്റർ ചെയ്ത തപാൽ വഴി.
(iv) ഇലക്ട്രോണിക്സ് വിലാസം ലഭ്യമാണെങ്കിൽ ഇലക്ട്രോണിക്സ് മെയിൽ വഴി.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ