Panchayat:Repo18/vol1-page0102
(ഐ) ഒരു അഡ്വക്കേറ്റായോ വക്കീലായോ പ്രാക്റ്റീസ് ചെയ്യുന്നതിൽനിന്നും വിലക്കപ്പെട്ടിരി ക്കുകയോ, അഥവാ
(ജെ) മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശസ്വയംഭര ണസ്ഥാപനങ്ങളിലേക്കോ വിശ്വാസാധിഷ്ഠിത നിലയിലല്ലാതെ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച ഒരു ബില്ലോ നോട്ടീസോ അയാ ളുടെ മേൽ യഥാവിധി നടത്തുകയും അതിൽ വല്ല സമയവും നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയം കഴിയുകയും ചെയ്തിരിക്കുകയോ, അഥവാ
(കെ) അതതു സംഗതിപോലെ തന്റെ ഉദ്യോഗകാലം ആരംഭിക്കുന്ന തീയതി മുതൽക്കോ അല്ലെ ങ്കിൽ താൻ ഹാജരായ ഒടുവിലത്തെ യോഗത്തിന്റെ തീയതി മുതൽക്കോ അല്ലെങ്കിൽ 37-ാം വകുപ്പ (1)-ാം ഉപവകുപ്പുപ്രകാരം തന്നെ അംഗത്തിന്റെ സ്ഥാനത്ത് തിരിയെ ആക്കിയ തീയതി മുതൽക്കോ കണക്കാക്കിയാൽ തുടർച്ചയായി മൂന്നുമാസക്കാലം ബന്ധപ്പെട്ട പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ അതിന്റെയോ അല്ലെങ്കിൽ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരി ക്കുകയോ അല്ലെങ്കിൽ മേൽപ്പറഞ്ഞ മൂന്നുമാസക്കാലത്തിനുള്ളിൽ അതതു സംഗതിപോലെ പഞ്ചാ യത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ മൂന്നിൽ കുറവു മാത്രം യോഗങ്ങൾ കൂടിയിട്ടുള്ള പക്ഷം പ്രസ്തുത തീയതിക്കുശേഷം നടത്തിയ അതിന്റെ തുടർച്ചയായുള്ള മൂന്നു യോഗങ്ങളിൽ ഹാജരാ കാതിരിക്കുകയോ
എന്നാൽ ഒരംഗം ഹാജരാകാതിരിക്കുന്ന യാതൊരു യോഗവും
(i) ആ യോഗത്തെ സംബന്ധിച്ച അയാൾക്ക് യഥാവിധി നോട്ടീസ് നൽകിയിട്ടില്ലാത്ത പക്ഷം അഥവാ
(ii) ഒരു സാധാരണ യോഗത്തിന് നിർണ്ണയിക്കപ്പെട്ടതിനേക്കാൾ ചുരുങ്ങിയ കാലത്തെ നോട്ടീസ് നൽകിയതിനുശേഷം യോഗം നടത്തിയിട്ടുള്ളപക്ഷം, അഥവാ
(iii) അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച യോഗം നടത്തിയിട്ടുള്ളപക്ഷം, ഈ ഖണ്ഡത്തിൻകീഴിൽ അയാൾക്ക് എതിരായി കണക്കിലെടുക്കുവാൻ പാടില്ലാത്തതാകുന്നു എന്നുമാത്രമല്ല പഞ്ചായത്ത് യാതൊരു കാരണവശാലും തുടർച്ചയായി ആറുമാസത്തിൽ കൂടുതൽ കാലയളവിലേക്ക് പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ പങ്കെ ടുക്കാതിരിക്കുന്നതിന് ഒരു അംഗത്തിന് അനുവാദം നൽകുവാൻ പാടില്ലാത്തതാകുന്നു; അഥവാ:
(എൽ) ഭരണഘടനയിലേയോ അല്ലെങ്കിൽ തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയ മത്തിലേയോ ഏതെങ്കിലും വ്യവസ്ഥകൾ പ്രകാരം സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടു പ്പുകളുടെ ആവശ്യങ്ങൾക്കുവേണ്ടി അയോഗ്യനാക്കപ്പെട്ടിരിക്കുകയോ, അഥവാ
(എം) ഈ ആക്റ്റിലെ മറ്റേതെങ്കിലും വകുപ്പുകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ, അഥവാ
(എൻ) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ:) അഥവാ,
(ഒ) പഞ്ചായത്തിനുണ്ടായ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തര വാദിയായിരിക്കുകയോ, അഥവാ