Panchayat:Repo18/vol2-page1079
നുസരിച്ച സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതി പ്രവർത്തികളിൽ സാധന ഘടകം വിനിയോഗിച്ചുവരുന്നുണ്ട്. കൂടുതൽ ഫലപ്രദമായും സൗകര്യപ്രദമായും സാധന സാമഗ്രികളുടെ ഉപയോഗവും വിദഗ്ദ്ധ്/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി സേവാ സൊസൈറ്റികൾ രൂപീകരിക്കുന്നതിന് ശ്രീ. എം. മുരളി (എക്സ്എംഎൽഎ.) കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
2) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടർ പരാമർശം (2) പ്രകാരം ചുവടെ ചേർത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.
3) തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കുന്നതിനും, സ്ഥായിയായ ആസ്തികൾ സൃഷ്ടിക്കുന്നതിനാവശ്യമായ സഹായ സംവിധാനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനും "മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി സേവാ സൊസൈറ്റി" എന്ന പേരിൽ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ സൊസൈറ്റികൾ രൂപീകരിക്കാവുന്നതാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി സേവാ സൊസൈറ്റികൾ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിയെടുക്കുന്ന കുടുംബങ്ങളിലെ വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികൾ അംഗങ്ങളായ ലേബർ സൊസൈറ്റികൾ ആയിരിക്കും.
സൊസൈറ്റികളുടെ ലക്ഷ്യം:
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി സേവാ സൊസൈറ്റികളുടെ ലക്ഷ്യം ചുവടെപ്പറയുന്നവയായിരിക്കും.
1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമായും, ഫലപ്രദ മായും നടപ്പിലാക്കുന്നതിന് ആവശ്യമായ പിന്തുണാ സഹായങ്ങൾ ത്രിതല പഞ്ചായത്തുകൾക്ക് ലഭ്യമാക്കുക.
2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഈടുറ്റതും നിഷ്കർഷിക്കപ്പെട്ടി ട്ടുള്ള ഗുണമേന്മയുള്ളതുമായ ആസ്തികൾ നിർമ്മിക്കുന്നതിനാവശ്യമായ നേരിട്ടുള്ള സഹായങ്ങൾ ലഭ്യമാക്കുക.
3. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനാവശ്യമായ വിദഗ്ദദ്ധ തൊഴിലാളികളെയും അർദ്ധവിദഗ്ദദ്ധ തൊഴിലാളികളെയും ലഭ്യമാക്കുക.
4. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾ നിർവ്വ ഹിക്കുന്നതിനാവശ്യമായ സാധന സാമഗ്രികൾ ലഭ്യമാക്കുക.
5. ആവശ്യമായി വരുന്ന പക്ഷം ഇതര പദ്ധതികളിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനാവശ്യമായ വിദഗ്ദദ്ധ - അർദ്ധവിദഗ്ദ്ധ തൊഴിലാളികളെയും സാധന സാമഗ്രികളും ലഭ്യമാക്കുക.
6. പൊതുയോഗം തീരുമാനിക്കുന്ന മറ്റ് ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിർവ്വഹിക്കുക.
7. സൊസൈറ്റി അംഗങ്ങളായ വിദഗ്ദദ്ധ-അർദ്ധവിദഗ്ദദ്ധ തൊഴിലാളികൾക്ക് സ്വന്തം പ്രദേശത്തുതന്നെ തൊഴിൽ ലഭ്യമാക്കുകയും അതുവഴി അതിജീവന സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുക. സൊസൈറ്റികളുടെ സ്വഭാവം; ഗ്രാമപഞ്ചായത്ത് തലത്തിലായിരിക്കണം സേവാ സൊസൈറ്റി രൂപീകരിക്കേണ്ടത്. സൊസൈറ്റികൾ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ആഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അർദ്ധ വിദഗ്ദദ്ധ/വിദഗ്ദദ്ധ തൊഴിലാളികളുടെ സേവനവും സാധനസാമഗ്രികളും ലഭ്യമാകുന്നതിന് പ്രസ്തുത സൊസൈറ്റികളെ ചുമതലപ്പെടുത്താവുന്നതാണ്. എന്നാൽ, കൂടുതൽ വൈദഗ്ദദ്ധ്യം ആവശ്യമുള്ള തൊഴിലാളികളെ സൊസൈറ്റി അംഗങ്ങളിൽ നിന്നും ആവശ്യാനുസരണം കണ്ടെത്താൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടായാൽ പുറത്തുനിന്നുള്ള തൊഴിലാളികളുടെ സേവനം സൊസൈറ്റികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. സൊസൈറ്റികൾ പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ നിർവ്വഹണ ഏജൻസികൾക്കാവശ്യമായ വിദഗ്ദദ്ധ-അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളെയും സാധനസാമഗ്രികളും സൊസൈറ്റികൾ മുഖേന സ്വരൂപിക്കേണ്ടതാണ്. സൊസൈറ്റികൾ അംഗീകരിക്കപ്പെട്ട പൊതു ബൈലോയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച് പ്രവർത്തനം നടത്തേണ്ടതാണ്.
അംഗത്വം
ഠ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ രണ്ടുവർഷങ്ങളായി തുടർച്ചയായി ജോലി ചെയ്തതുവരുന്ന സജീവ തൊഴിലാളികളുടെ കുടുംബങ്ങളിലെ വിദഗ്ദ്ധ തൊഴിലാളികൾ, അർദ്ധ വിദഗ്ദ്ധ തൊഴിലാളികൾ എന്നിവർക്ക് സൊസൈറ്റിയിൽ അംഗത്വം എടുക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്. ഠ അംഗത്വം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ഫാറത്തിൽ അപേക്ഷ നൽകേണ്ടതാണ്. O അംഗത്വത്തിന് അപേക്ഷിക്കുന്ന വ്യക്തി, സേവാ സൊസൈറ്റിയുടെ പ്രവർത്തന പരിധിയിലുള്ള ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം. ഠ സ്വമേധയാ അംഗത്വം പിൻവലിക്കുന്നതിനുള്ള സ്വാതന്ത്ര്യം തൊഴിലാളികൾക്കുണ്ടായിരിക്കും.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |