Panchayat:Repo18/vol1-page0213

From Panchayatwiki
Revision as of 10:14, 5 January 2018 by Amalraj (talk | contribs) ('വുന്ന നികുതിയിൻമേൽ അഞ്ച് ശതമാനത്തിലധികംവരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വുന്ന നികുതിയിൻമേൽ അഞ്ച് ശതമാനത്തിലധികംവരാത്ത ഒരു സർച്ചാർജ് മുഴുവൻ പഞ്ചായത്തു പ്രദേശത്തുനിന്നും ഈടാക്കുന്നതിന് ആ ഉത്തരവിൽ പരാമർശിക്കാവുന്ന പ്രകാരമുള്ള നിരക്കിലും അപ്രകാരമുള്ള തീയതി മുതലും (ഉത്തരവ് പ്രസിദ്ധീകരിച്ച അർദ്ധവർഷത്തിന്റെ തൊട്ട് പിന്നാലെ വരുന്ന അർദ്ധവർഷത്തിന്റെ ആദ്യ ദിവസത്തിന് മുൻപല്ലാതെ) ചുമത്തുന്നതിന് നിർദ്ദേശം നൽകാവുന്നതാണ്.

(2) ഈ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട ഏതെങ്കിലും സർച്ചാർജ് ഗ്രാമപഞ്ചായത്തുകൾ, ഈ ആക്റ്റപ്രകാരം ചുമത്തപ്പെട്ട നികുതിയായിരുന്നാലെന്നതുപോലെ ആവശ്യപ്പെടേണ്ടതും പിരിച്ചെ ടുക്കാവുന്നതും പിരിച്ചെടുക്കൽ ചെലവിലേക്കായി മൂന്നു ശതമാനം കിഴിവു ചെയ്തതിനുശേഷം ബ്ലോക്കു പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും നിർണ്ണയിക്കപ്പെട്ട രീതിയിൽ വീതിച്ചു കൊടുക്കേണ്ടതുമാണ്.

(3) അങ്ങനെയുള്ള പദ്ധതിയോ പ്രോജക്ടോ പണിയോ നടപ്പാക്കുന്നതു സംബന്ധിച്ച ബന്ധപ്പെട്ട പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാത്തപക്ഷം (1)-ാം ഉപവകുപ്പുപ്രകാരം യാതൊരു സർചാർജ്ജം ചുമത്തുന്നതിന് നിർദ്ദേശിക്കുവാൻ പാടുള്ളതല്ല.

*200. ഗ്രാമപഞ്ചായത്തുകൾക്ക് ചുമത്താവുന്ന നികുതികൾ, ചുങ്കം മുതലായവ.-(1) ഓരോ ഗ്രാമപഞ്ചായത്തും അതിന്റെ പ്രദേശത്ത് ഒരു വസ്തു നികുതിയും, ഒരു തൊഴിൽ നികുതിയും, ഒരു പരസ്യനികുതിയും ഒരു വിനോദനികുതിയും ചുമത്താവുന്നതാണ്.

(2) ശുചിത്വപരിപാലനം, ജലവിതരണം, സ്കാവൻജിംഗ്, തെരുവ് വിളക്കുകളും ഡ്രെയിനേജും എന്നിവയ്ക്ക് അപ്രകാരം ഗ്രാമപഞ്ചായത്ത് സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളിടത്തെല്ലാം നിർണ്ണയിക്കപ്പെട്ട കുറഞ്ഞ നിരക്കിന് വിധേയമായി പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ സേവനനികുതി ചുമത്താവുന്നതാണ്

(3) ഓരോ ഗ്രാമപഞ്ചായത്ത് പ്രദേശത്തും നടക്കുന്ന വസ്തതു കൈമാറ്റങ്ങളിൽ 206-ാം വകുപ്പിലെ വ്യവസ്ഥകൾപ്രകാരമുള്ള ഒരു കരം കൂടി ചുമത്താവുന്നതാണ്.

(3.എ) ഗ്രാമ പഞ്ചായത്തിന് ഒരു ഭൂഉടമയിൽനിന്നും അയാൾ കൈവശം വച്ചിരിക്കുന്ന തോട്ടമോ, കെട്ടിടം നിൽക്കുന്ന സ്ഥലമോ ആയി മാറ്റപ്പെട്ട നെൽപ്പാടമോ, ചതുപ്പു പ്രദേശമോ, കുളമോ, നീർമറി പ്രദേശമോ സംബന്ധിച്ച് ഒരു നിർണ്ണയിക്കപ്പെട്ട നിരക്കിലും രീതിയിലും ഭൂപരിവർത്തന ഉപനികുതി ചുമത്താവുന്നതാണ്.

വിശദീകരണം.-ഈ വകുപ്പിലെ യാതൊന്നും 1967-ലെ കേരള ഭൂവിനിയോഗ ഉത്തരവിലെ ഏതെങ്കിലും വ്യവസ്ഥകളെ ബാധിക്കുന്നതായി കണക്കാക്കാൻ പാടുള്ളതല്ല.

(4) (i) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ നടത്തുന്ന എല്ലാ പ്രദർശനങ്ങളിൻമേലും സർക്കാർ ഇതിലേക്കായി നിർണ്ണയിച്ചിട്ടുള്ള നിരക്കുകളിൽ ഒരു പ്രദർശന നികുതി ചുമത്തേണ്ടതാണ്.

വിശദീകരണം.- "പ്രദർശനം" എന്ന പ്രയോഗത്തിൽ പണം നൽകുന്നതിൻമേൽ ആളുകൾക്ക് പ്രവേശനം നൽകുന്ന ഏതെങ്കിലും വിനോദം, പ്രദർശനം, അഭ്യാസപ്രകടനം, നേരംപോക്ക്, കളി, കായികവിനോദം, ഓട്ടപ്പന്തയം എന്നിവ ഉൾപ്പെടുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ