Panchayat:Repo18/vol1-page0091

From Panchayatwiki

'(ബി) നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ തന്റെ ഇരുപത്തിയൊന്നാം വയസ് പൂർത്തി യാക്കിയിരിക്കുകയും:)

(സി) പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാന ത്തിന്റെ സംഗതിയിൽ, താൻ, അതതു സംഗതിപോലെ, ആ ജാതികളിലേതിലെയെങ്കിലുമോ അല്ലെ ങ്കിൽ ആ വർഗ്ഗങ്ങളിലേതിലെയെങ്കിലുമോ ഒരംഗമായിരിക്കുകയും;
(ഡി) സ്ത്രീകൾക്കുവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിന്റെ സംഗതിയിൽ, അങ്ങ നെയുള്ള ആൾ ഒരു സ്ത്രീ ആയിരിക്കുകയും;
(ഇ) വരണാധികാരിയുടേയോ അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാര പ്പെടുത്തിയ മറ്റേതെങ്കിലും ആളിന്റേയോ മുൻപാകെ ഈ ആവശ്യത്തിലേക്കായി ഒന്നാം പട്ടികയിൽ നിർണ്ണയിച്ചിട്ടുള്ള ഫോറമനുസരിച്ച് താൻ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിടുകയും; എന്നാൽ ഒരു സ്ഥാനാർത്ഥി അപ്രകാരമുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിടുമ്പോൾ മന:പൂർവ്വമല്ലാതെ അതിലെ ഏതെങ്കിലും വാക്കോ വാക്കുകളോ വിട്ടു കള ഞ്ഞിരുന്നാൽ തന്നെയും അയാൾ പിന്നീട് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും രണ്ടാം പട്ടികയി ലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത സംഗ തിയിൽ, നേരത്തെ സംഭവിച്ച പിഴവു മൂലം അയാൾ അയോഗ്യനായി കണക്കാക്കപ്പെടാൻ പാടുള്ള

തല്ല.

(എഫ്) ഈ ആക്റ്റിലെ മറ്റേതെങ്കിലും വ്യവസ്ഥകൾ പ്രകാരം അയാൾ അയോഗ്യനാക്കപ്പെട്ടി ട്ടില്ലാതിരിക്കുകയും; ചെയ്യാത്തപക്ഷം യോഗ്യനായിരിക്കുന്നതല്ല

30. സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതലായവയിലെ ഉദ്യോഗസ്ഥൻമാ രുടെയും ജീവനക്കാരുടെയും അയോഗ്യത.-(1) സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാ രിന്റെയോ അല്ലെങ്കിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയോ അല്ലെങ്കിൽ സംസ്ഥാന