Panchayat:Repo18/vol1-page0731
(15) ഒന്നിലധികം ആളുകൾ ഉടമസ്ഥരായുള്ള അടുത്തടുത്തുള്ള ഒന്നിൽ കൂടുതൽ പ്ലോട്ടുകളിൽ ഒരു കെട്ടിടത്തിന്റെയോ ഒരു വിഭാഗം കെട്ടിടങ്ങളുടെയോ നിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ അല്ലെങ്കിൽ അങ്ങനെയുള്ള കെട്ടിടത്തിന് കുട്ടിച്ചേർക്കലിനോ വിപുലീകരണത്തിനോ മാറ്റം വരുത്തുന്നതിനോ വേണ്ടിയുള്ള അപേക്ഷയാണെങ്കിൽ, അപേക്ഷ എല്ലാവരും കൂട്ടായി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ്.
(16) പെർമിറ്റ് നൽകുന്നതിനും സൈറ്റ് അംഗീകാരത്തിനുമുള്ള അപേക്ഷ അനുബന്ധം A-യിലെ ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്.
(17) ഈ ചട്ടങ്ങൾ പ്രകാരമോ/അല്ലെങ്കിൽ മറ്റേതെങ്കിലും നിയമപ്രകാരമോ ഗ്രാമ പഞ്ചായത്ത് അല്ലാതെ മറ്റാരുടെയെങ്കിലും അംഗീകാരം അല്ലെങ്കിൽ അനുമതി ആവശ്യമാകുന്നപക്ഷം, അപേക്ഷകൻ ആവശ്യമായത്രയും എണ്ണം ഡ്രോയിംഗുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതും, സെക്രട്ടറി അവ ബന്ധപ്പെട്ട അതോറിറ്റി/ഓഫീസർക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.
8. തറവിസ്തീർണ്ണം കണക്കാക്കുന്നത് ഉൾപ്പെടുത്തേണ്ട ഭാഗങ്ങൾ- കെട്ടിടങ്ങളുടെ തറവിസ്തീർണ്ണം കണക്കാക്കുന്നതിന് താഴെപ്പറയുന്നവ കൂടി കണക്കിലെടുക്കേണ്ടതാണ്. അതായത് :-
(a) പൊതുവായിട്ടുള്ളത്:
(i) ബേസ്മെന്റ് നിലയുണ്ടെങ്കിൽ അതുൾപ്പെടെ ഓരോ നിലയുടെയും വിസ്തീർണ്ണത്തിന്റെ ആകെത്തുകയായിരിക്കും കെട്ടിടത്തിന്റെ ആകെ തറവിസ്തീർണ്ണം;
(ii) എല്ലാ നിലനിരപ്പുകളിലും എല്ലാ സാനിറ്ററി ഷാഫ്റ്റുകളേയും, എയർകണ്ടീഷനിംഗ് കുഴലുകളേയും ഒഴിവാക്കേണ്ടതും, എന്നാൽ, ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്ന വിസ്തീർണ്ണം ഏതെങ്കിലും ഒരു നിലയിൽ ഉൾപ്പെടുത്തേണ്ടതുമാണ്.
(iii) ടെറസ്സിന്റെ നിലംനിരപ്പിലുള്ള 'ബർസാത്തി'യുടെയോ പെന്റ് ഹൗസിന്റെയോ വിസ്തീർണം തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
(iv) ടെറസിനു മുകളിൽ തള്ളിനിൽക്കുന്ന ഗോപുരങ്ങൾ, താഴികക്കുടങ്ങൾ തുടങ്ങിയവ ടെറസ്സിന്റെ നിരപ്പിലെ തറവിസ്തീർണ്ണം കണക്കാക്കുമ്പോൾ ഉൾപ്പെടുത്താൻ പാടില്ലാത്തതാകുന്നു.
(v) ഒരു കെട്ടിടത്തിനുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സ്ഥലം, വൈദ്യുതി മുറിക്കുള്ള സ്ഥലം, വായുശീതീകരണയന്ത്രമുറി, ജനറേറ്റർ മുറി എന്നിവ ഒരു നിലയുടെയും തറ വിസ്തീർണ്ണത്തിൽ ഉൾപ്പെടുത്തുവാൻ പാടില്ലാത്തതാകുന്നു.
(b) ഭൂനിരപ്പുനിലയുടെ തറവിസ്തീർണ്ണം:
(i) ഭൂനിരപ്പു നിലയുടെ തറവിസ്തീർണ്ണം അടിത്തറയുടെ ചതുരം (ഓഫ്സെറ്റുകൾ 5 സെ.മീ. കവിയാത്തതാണെങ്കിൽ) ഒഴികെ അടിത്തറ നിരപ്പിൽ കണക്കാക്കേണ്ടതാണ്.
(ii) ആവരണങ്ങൾക്ക് പുറത്തേക്ക് തള്ളി നിൽക്കുന്ന തൂണുകൾ ഉൾക്കൊള്ളുന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ തറവിസ്തീർണ്ണത്തിന് ആവരണത്തിന്റെ ബാഹ്യമുഖം വരെ എടുക്കേണ്ടതും തൂണുകളുടെ ഉന്തലുകൾ ഉൾപ്പെടുത്താൻ പാടില്ലാത്തതുമാകുന്നു;
(iii) ബാഹ്യമോ ആന്തരികമോ ആയി തുറസ്സായ സ്ഥലങ്ങളിലേക്ക് ഒരു വശമെങ്കിലും തുറന്നിരിക്കുന്ന (അരമതിലൊഴികെ) വരാന്തകളുടെയും മട്ടുപ്പാവുകളുടേയും കാര്യത്തിൽ തറവിസ്തീർണ്ണം കണക്കാക്കുന്നതിനായി വിസ്തീർണ്ണത്തിന്റെ അമ്പതു ശതമാനം മാത്രം കണക്കിലെടുക്കേണ്ടതാണ്.
(iv) ഭൂനിരപ്പുനിലകളിലേയും, പോർച്ചുകളിലേയും, തുറന്ന പ്ലാറ്റ്ഫോമുകളും ടെറസും പോർച്ചുകളും തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്തതാകുന്നു.
(c) മുകൾ നിലകളിലെ തറവിസ്തീർണ്ണം:
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |