Panchayat:Repo18/vol1-page1007

From Panchayatwiki
Revision as of 11:21, 4 January 2018 by Jeli (talk | contribs) ('എന്നുമാത്രമല്ല, ഈ വകുപ്പിൽ പരാമർശിച്ച ഒഴിവാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നുമാത്രമല്ല, ഈ വകുപ്പിൽ പരാമർശിച്ച ഒഴിവാക്കപ്പെട്ട സംഗതികൾ വെളിപ്പെടുത്തേണ്ടതില്ല;

(j) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അപ്പലേറ്റ് അതോറിറ്റിക്കോ, വിവരം വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിനുവേണ്ടിയാണെന്ന് ബോദ്ധ്യപ്പെടാത്തപക്ഷം, എന്തെങ്കിലും പൊതു പ്രവർത്ത നവുമായോ പൊതുതാൽപ്പര്യവുമായോ ബന്ധമില്ലാത്തതോ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള നീതീകരിക്കാനാവാത്ത കടന്നുകയറ്റം നടത്തുന്നതോ ആയ വ്യക്തിപരമായ വിവരം:

എന്നാൽ, പാർലമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കപ്പെടാത്ത ഏതൊരു വിവരവും ഒരു വ്യക്തിക്കും നിഷേധിക്കപ്പെട്ടുകൂടാ.

(2) ഔദ്യോഗികരഹസ്യ ആക്റ്റ് 1923 (1923-ലെ 19)-ൽ എന്തുതന്നെ അടങ്ങിയിരുന്നാലും (1)-ാം ഉപവകുപ്പനുസരിച്ച ഒഴിവാക്കപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലും അനുവദനീയമല്ലെങ്കിലും, വെളിപ്പെടുത്തൽകൊണ്ട്, സംരക്ഷിക്കപ്പെടുന്ന താൽപ്പര്യങ്ങൾക്കുണ്ടാകുന്ന ഹാനിയേക്കാൾ മുൻതൂക്കം പൊതുതാൽപ്പര്യത്തിനുണ്ടെങ്കിൽ, പബ്ലിക് അതോറിറ്റി വിവരം നൽകേണ്ടതാണ്.

(3) (1)-ാം ഉപവകുപ്പിലെ (a)-യും (c)-യും (I)-യും ഖണ്ഡങ്ങളുടെ വ്യവസ്ഥകൾക്കു വിധേയമായി. 6-ാം വകുപ്പുപ്രകാരം അപേക്ഷ നൽകിയ തീയതിക്ക് ഇരുപതു വർഷം മുമ്പ് ഉണ്ടായതോ നടന്നതോ ആയ സംഭവത്തോടു ബന്ധപ്പെട്ട എന്തെങ്കിലും വിവരം ആ വകുപ്പു പ്രകാരം അപേക്ഷ നൽകിയ ഏതൊരാൾക്കും നൽകേണ്ടതാണ്.

എന്നാൽ,പ്രസ്തുതഇരുപതുവർഷക്കാലയളവ് ഏതുതീയതിതൊട്ടാണ് കണക്കാക്കേണ്ടതെന്ന ഏതെങ്കിലുംചോദ്യമുദിക്കുമ്പോൾ, ഈ ആക്റ്റിൽ വ്യവസ്ഥചെയ്തിരിക്കുന്ന അപ്പീലുകൾക്ക് വിധേയമായി, കേന്ദ്ര സർക്കാരിന്റെ തീരുമാനംഅന്തിമമായിരിക്കും.

9. ചില കാര്യങ്ങളിൽ വിവരലഭ്യത നിഷേധിക്കാനുള്ള കാരണങ്ങൾ.- വിവരത്തിനു വേണ്ടിയുള്ള ഒരു അപേക്ഷ അനുവദിക്കുന്നത്, രാജ്യത്തിന്റേതല്ലാത്ത, ഒരു വ്യക്തിയിൽ അധിഷ്ഠിതമായ പകർപ്പവകാശം ലംഘിക്കുന്നതാകുമ്പോൾ, 8-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് ഭംഗമില്ലാതെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അത്തരം അപേക്ഷ നിരസിക്കാവുന്നതാണ്.

10. വേർതിരിക്കൽ. (1) വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരമാണെന്ന കാരണത്തിന്മേൽ വിവരലഭ്യതയ്ക്കുവേണ്ടിയുള്ള ഒരു അപേക്ഷ നിരസിക്കപ്പെടുമ്പോൾ, ഈ ആക്ടിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഒഴിവാക്കപ്പെട്ട വിവരം ഉൾപ്പെടുന്ന ഭാഗത്തുനിന്ന് യുക്തിയുക്തമായി അത് വേർതിരിക്കാവുന്നതും വെളിപ്പെടുത്തുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ട വിവരം ഉൾപ്പെടാത്ത രേഖയുടെ ഭാഗം നൽകാവുന്നതുമാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം രേഖയുടെ ഒരു ഭാഗം ലഭ്യമാക്കാൻ അനുവദിക്കുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ,-

(a) വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരം ഉൾപ്പെടുന്ന രേഖ വേർതിരി ച്ചതിനുശേഷം, ആവശ്യപ്പെട്ട രേഖയുടെ ഒരു ഭാഗം മാത്രമാണ് നല്കുന്നതെന്നും; (b) കണ്ടെത്തലുകൾക്ക് അടിസ്ഥാനമായ വസ്തുതകൾ പരാമർശിച്ചുകൊണ്ട് വസ്തുതാ പരമായ പ്രശ്നത്തിന്മേലുള്ള എന്തെങ്കിലും കണ്ടെത്തലുകൾ ഉൾപ്പെടെ തീരുമാനത്തിനുള്ള കാരണങ്ങളും;

(c) തീരുമാനം നൽകുന്ന വ്യക്തിയുടെ പേരും ഉദ്യോഗപ്പേരും;

(d) അയാൾ അല്ലെങ്കിൽ അവൾ കണക്കാക്കിയ ഫീസിന്റെ വിവരങ്ങളും അപേക്ഷകൻ അടക്കേണ്ടതായ ഫീസും;