Panchayat:Repo18/vol1-page0354
(ബി) തീരുമാനം പ്രഖ്യാപിക്കുന്ന തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം അപ്പലേറ്റ് ആഫീസർക്ക് നൽകുകയോ ആ കാലയളവിനുള്ളിൽ ആ ആഫീസർക്ക് ലഭിക്കത്തക്കവിധം രജിസ്ട്രേഡ് തപാലിൽ അദ്ദേഹത്തിന് അയയ്ക്കുകയോ ചെയ്യേണ്ടതും;
ആകുന്നു.
(3) ഈ ചട്ടപ്രകാരം അപ്പീൽ ബോധിപ്പിക്കുന്നതു കൊണ്ട് ചട്ടം 21 പ്രകാരം രജിസ്ട്രേഷൻ ആഫീസർ, കൈക്കൊളേളണ്ട ഏതെങ്കിലും നടപടി നിർത്തി വയ്ക്കുന്നതോ മാറ്റിവയ്ക്കുന്നതോ ആയ ഫലം ഉണ്ടായിരിക്കുന്നതല്ല.
(4) അപ്പലേറ്റ് ആഫീസറുടെ എല്ലാ തീരുമാനങ്ങളും അന്തിമമായിരിക്കുന്നതാണ്.
എന്നാൽ ആയത് രജിസ്ട്രേഷൻ ആഫീസറുടെ ഏതെങ്കിലും തീരുമാനത്തെ അസ്ഥിരപ്പെടുത്തുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സംഗതിയിൽ അതിന് അപ്പീൽ തീരുമാനത്തിന്റെ തീയതി മുതൽ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ.
(5) ഈ ചട്ടപ്രകാരം അപ്പലേറ്റ് ആഫീസർ എടുക്കുന്ന തീരുമാനങ്ങൾക്ക് പ്രാബല്യം നൽകുന്നതിന് ആവശ്യമായേക്കാവുന്ന ഭേദഗതികൾ രജിസ്ട്രേഷൻ ആഫീസർ പട്ടികയിൽ വരുത്തിക്കേണ്ടതാണ്.
23. നിയോജകമണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയത്തെ തുടർന്ന് പട്ടിക തയ്യാ റാക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.- (1) ഏതെങ്കിലും നിയോജകമണ്ഡലത്തിന്റെ അതിർത്തി നിയമാനുസരണം പുതുതായി പുനർനിർണ്ണയം ചെയ്യുകയും അങ്ങനെയുള്ള നിയോജകമണ്ഡലത്തിനുവേണ്ടി ഒരു പട്ടിക ഉണ്ടാക്കേണ്ടത് അവശ്യം ആവശ്യമായിത്തീരുകയും ചെയ്താൽ,-
(എ) പുതിയ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ള നിലവിലുള്ള നിയോജകമണ്ഡലങ്ങളുടെയോ അവയുടെ ഭാഗങ്ങളുടെയോ പട്ടികകൾ കൂട്ടിയോജിപ്പിച്ചും;
(ബി) അപ്രകാരം കൂട്ടിയോജിപ്പിച്ച പട്ടികയിലെ ക്രമീകരണത്തിലും ക്രമനമ്പരിലും തലവാചകങ്ങളിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയും; അതുണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീ ഷന് നിർദ്ദേശിക്കാവുന്നതാണ്.
(2) അങ്ങനെ തയ്യാറാക്കിയ പട്ടിക 21-ാം ചട്ടത്തിൽ വിനിർദ്ദേശിക്കപ്പെട്ട രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതും അങ്ങനെ പ്രസിദ്ധപ്പെടുത്തുന്നതിലൂടെ അത് പുതിയ നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടികയായി തീരുന്നതുമാണ്.
24. പട്ടികകളുടെ റിവിഷൻ- ആക്റ്റിലെ 22-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം എല്ലാ നിയോജകമണ്ഡലത്തിലെയും പട്ടിക, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരം സമഗ്രമായോ സംക്ഷിപ്തമായോ അഥവാ ഭാഗികമായി സമഗ്രമായും ഭാഗികമായി സംക്ഷിപ്തമായും പരിഷ്ക്കരിക്കേണ്ടതാണ്.
(2) ഏതെങ്കിലും വർഷത്തിൽ പട്ടികയോ അതിന്റെ ഏതെങ്കിലും ഭാഗമോ സമഗ്രമായി പരിഷ്ക്കരിക്കേണ്ടതുള്ള പക്ഷം, അത് പുതുതായി തയ്യാറാക്കേണ്ടതും ഇക്കാര്യത്തിൽ, പട്ടിക ആദ്യമായി തയ്യാറാക്കുമ്പോഴെന്നതുപോലെ 3 മുതൽ 22 വരെയുള്ള ചട്ടങ്ങൾ ഇപ്രകാരമുള്ള പരിഷ്ക്കരണത്തിന്റെ കാര്യത്തിൽ ബാധകമായിരിക്കുന്നതുമാണ്.
(3) ഏതെങ്കിലും വർഷം പട്ടികയോ അതിന്റെ ഏതെങ്കിലും ഭാഗമോ സംക്ഷിപ്തമായി പരിഷ്ക്കരിക്കേണ്ടതുള്ളപക്ഷം രജിസ്ട്രേഷൻ ആഫീസർ, തൽസമയം ലഭ്യമായേക്കാവുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികയുടെ പ്രസക്തഭാഗങ്ങൾക്കുള്ള ഭേദഗതികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിക്കേണ്ടതും ഭേദഗതികളുടെ ഈ കരട് ലിസ്റ്റ് സഹിതം പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടതും; ആദ്യമായി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടെന്നതുപോലെ '[6A) മുതൽ 22 വരെയുള്ള ചട്ടങ്ങളിലെ വ്യവസ്ഥകൾ ഇപ്രകാരമുള്ള പരിഷ്കരണത്തിന്റെ കാര്യത്തിൽ ബാധകമായിരിക്കുന്നതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |