Panchayat:Repo18/vol1-page1090
(എം) സർക്കാർ പുറപ്പെടുവിക്കുന്ന മണൽവാരൽ നിരോധന ഉത്തരവുകൾ നടപ്പാക്കുക;
(എൻ) പദ്ധതികൾ നടപ്പാക്കുന്നത് പരിശോധന നടത്തുകയും മാർഗ്ഗനിർദേശങ്ങൾ നൽകു കയും ചെയ്യുക;
(ഒ) കടവ് കമ്മിറ്റികളിൽ വരുന്ന ഒഴിവുകൾ നികത്തുക;
(പി) കടവ് കമ്മിറ്റികൾ വച്ചുപോരുന്ന കണക്കുകൾ പരിശോധിക്കുക;
(കൃ) മണൽ വാരുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരി ഹരിക്കുക.
(ആർ) ഓരോ കടവിൽ നിന്നും മണൽ കൊണ്ട് പോകുന്നതിന് പ്രത്യേകം പാസ്സ് ഏർപ്പെടു ത്തക;
(എസ്സ്) ഓരോ കടവിൽ നിന്നും മണൽ കൊണ്ടുപോകുന്ന തീയതിയും സമയവും മണലിന്റെ അളവും അത് എവിടേക്ക് കൊണ്ടുപോകുന്നു എന്നും രേഖപ്പെടുത്തുന്നതിനും പാസ്സിൽ മേലൊപ്പ വയ്ക്കുന്നതിനും ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തുക;
(റ്റ്) ഓരോ മൂന്ന് വർഷം കൂടുമ്പോഴും മണൽ ആഡിറ്റ് നടത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിക്കുക;
(യു.) അനധികൃത മണൽവാരൽ പ്രവർത്തനങ്ങൾ തടയുന്നതിന് തഹസീൽദാരുടെ നേതൃ ത്വത്തിൽ പോലീസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും സ്ക്വാഡ് രൂപീകരിക്കുക.)
10. കടവ് കമ്മിറ്റികളുടെ യോഗങ്ങൾ.- കടവ് കമ്മിറ്റിയുടെ യോഗം അതിന്റെ ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും കൂടേണ്ടതാണ്.
(2) യോഗത്തിന്റെ അജണ്ട കടവ് കമ്മിറ്റിയുടെ ചെയർമാനുമായി ആലോചിച്ച കമ്മിറ്റിയുടെ കൺവീനർ തയ്യാറാക്കേണ്ടതാണ്.
(3) യോഗത്തിന്റെ പരിഗണന ആവശ്യമുള്ളതായി ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതാണ്.
(4) യോഗസ്ഥലവും തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം തുടങ്ങുന്നതിനു നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്ന് പൂർണ്ണ ദിവസ ങ്ങൾക്ക് മുമ്പ് എങ്കിലും എല്ലാ അംഗങ്ങൾക്കും നൽകിയിരിക്കേണ്ടതാണ്.
(5) നിശ്ചിത യോഗത്തിന് നൽകിയിട്ടുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിഷയവും ആ യോഗത്തിൽ പരിഗണിക്കുവാൻ പാടില്ലാത്തതാകുന്നു.
(6)
(1)-ാം ഉപ ചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും, കടവ് കമ്മിറ്റിയിൽ തൽസമയം നിലവിലുള്ള അംഗസംഖ്യയുടെ മൂന്നിലൊന്നിൽ കുറയാത്ത അംഗങ്ങൾ കമ്മിറ്റിയുടെ യോഗങ്ങൾ വിളിച്ചു കൂട്ടണമെന്ന് ചെയർമാനോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം ചെയർമാൻ അപ്രകാരം യോഗം വിളിച്ചുകൂട്ടേണ്ടതാണ്.
11. കടവ് കമ്മിറ്റിയുടെ യോഗത്തിന്റെ കോറം.-
(1) കടവ് കമ്മിറ്റിയിൽ ആകെയുള്ള അംഗ ങ്ങളുടെ മൂന്നിലൊരുഭാഗം കോറമാകുന്നതും അത്രയും അംഗങ്ങൾ കമ്മിറ്റിയുടെ യോഗത്തിൽ ഹാജ രില്ലാത്ത പക്ഷം കമ്മിറ്റിയുടെ യോഗം കൂടുവാൻ പാടില്ലാത്തതാണ്.
(2) യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും നിശ്ചിത കോറമില്ലാതെ വന്നാൽ തുടർന്ന് യോഗനടപടികൾ നടത്തുവാൻ പാടില്ലാത്തതാണ്.
(3) ഒരു യോഗത്തിന് നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞ് അരമണിക്കുറിനുശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ കാത്തിരിക്കുവാൻ വിസമ്മതിക്കുകയും ചെയ്താൽ യോഗം മാറ്റി വയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.
(4) കമ്മിറ്റിയുടെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പു രേഖപ്പെടുത്തേണ്ടതുമാണ്.