Panchayat:Repo18/vol2-page0624

From Panchayatwiki
Revision as of 04:06, 5 January 2018 by Shebi (talk | contribs) ('624 GOVERNMENT ORDERS പരാമർശം : 1. 11.01.2002-ലെ സ.ഉ.(എം.എസ്) 27/2002/പ്ലാനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

624 GOVERNMENT ORDERS പരാമർശം : 1. 11.01.2002-ലെ സ.ഉ.(എം.എസ്) 27/2002/പ്ലാനിംഗ് നമ്പർ ഉത്തരവ്. 2. 24.07.2007-ലെ സ.ഉ.(എം.എസ്) 183/2007/തസ്വഭവ നമ്പർ ഉത്തരവ്. ഉത്തരവ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അവയുടെ വികസനപ്രവൃത്തികൾ നടപ്പാക്കുന്നതിന് ആവശ്യമായ ഭൂമി ലഭ്യമാക്കുവാൻ ഒട്ടേറെ കാലതാമസം നേരിടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആ വിഭാഗം പ്രോജക്ട്ടുകൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ചുവടെ പ്രതിപാദിക്കുന്ന നടപടിക്രമങ്ങൾ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 2. പ്രോജക്ടടുകൾ നടപ്പിലാക്കുന്നതിന് ഭൂമി ആവശ്യമുള്ള എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും ചുവടെ വിവരിക്കുന്നതിൽ ഏതെങ്കിലും ഒരു രീതിയോ അല്ലെങ്കിൽ രണ്ട് രീതികളും അവലംബിച്ചുമോ അനുയോജ്യ മായ ഭൂമി കണ്ടെത്തണം. (i) ആവശ്യമായ ഭൂമിയുടെ വിസ്തൃതി, സ്ഥാനം, തരം എന്നിവ വ്യക്തമാക്കി ഭൂമി വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തദ്ദേശഭരണസ്ഥാപനത്തെ സമീപിക്കാവുന്നതാണെന്ന് സൂചിപ്പിച്ചുകൊണ്ട് വ്യാപകമായ പരസ്യം നൽകണം. അതുപ്രകാരം ഭൂമിയുടെ ഉടമസ്ഥരിൽ നിന്ന് വിൽക്കാൻ തയ്യാറാണെന്ന വാഗ്ദാനപ്രതം (offers) (molecólcede66me(O)o6m5. (ii) ഒരു തിരച്ചിൽ സമിതി (search Committee) രൂപീകരിച്ച ആ സമിതിമുഖേന അനുയോജ്യമെന്ന് കാണുന്ന സ്ഥലത്തിന്റെ/സ്ഥലങ്ങളുടെ ഒരു പട്ടിക തയ്യാറാക്കണം. മുകളിൽ സൂചിപ്പിച്ച മാർഗ്ഗങ്ങളിലൂടെ കണ്ടെത്തുന്ന ഭൂമിയുടെ ഉടമസ്ഥരുമായി തദ്ദേശഭരണസ്ഥാപനം ചർച്ചകൾ നടത്തി ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തുന്ന ഭൂമി വാങ്ങുന്നതിന് തീരുമാനിക്കാവുന്നതാണ്. ഇതിനു പുറമേ തദ്ദേശഭരണസ്ഥാപനത്തിന് നേരിട്ടും അനുയോജ്യമായ ഭൂമി കണ്ടെത്താവുന്നതാണ്. അനുയോജ്യമായ ഭൂമി കണ്ടെത്തിക്കഴിഞ്ഞാൽ വില നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ ഉത്തരവിന്റെ അനുബന്ധം-1 ൽ വിശദാംശങ്ങൾ തയ്യാറാക്കി റവന്യൂ വകുപ്പിന് സമർപ്പിക്കേണ്ടതാണ്. 3. സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നതിന് റവന്യൂ വകുപ്പിന് നൽകുന്ന വിശദാംശങ്ങളുടെ പകർപ്പ (അനുബന്ധം -1) ഗ്രാമപഞ്ചായത്തുകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ബ്ലോക്ക് പഞ്ചായത്തുകൾ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർക്കും (ജനറൽ) നൽകേണ്ടതാണ്. മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തും മേൽ സൂചിപ്പിച്ച വിശദാംശങ്ങൾ ജില്ലാ കളക്ടർക്ക് നേരിട്ട റിപ്പോർട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും റിപ്പോർട്ട് ചെയ്യുന്ന വിശദാംശങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ ജില്ലാടിസ്ഥാനത്തിൽ അനുബന്ധം 2-ൽ ക്രോഡീകരിച്ച ജില്ലാകളക്ടർക്ക് സമർപ്പിക്കണം. റവന്യൂ ഉദ്യോഗസ്ഥർ വില നിശ്ചയിക്കുന്നത് ഉൾപ്പെടെ ഭൂമി ആർജ്ജിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജില്ലാകളക്ടർമാർ ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് മോണിട്ടർ ചെയ്യേണ്ടതും അവ ത്വരിതപ്പെടുത്തുന്നതി നാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. 4. ഭൂമി വാങ്ങേണ്ട പ്രോജക്ടുകളിൽ റവന്യൂ വകുപ്പിൽ നിന്നും വില നിശ്ചയിച്ചു കിട്ടിയവ, വില നിശ്ചയിച്ചുകിട്ടാത്തവ എന്നിവയെ സംബന്ധിച്ച പ്രതിമാസ റിപ്പോർട്ടുകൾ ഗ്രാമപഞ്ചായത്തുകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുഖേനയും ബ്ലോക്ക് പഞ്ചായത്തുകൾ അസിസ്റ്റന്റ് ഡെവലപ്തമെന്റ് കമ്മീഷണർ മുഖേനയും ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ജില്ലാപഞ്ചായത്തും ആ റിപ്പോർട്ടുകൾ നേരിട്ട് ജില്ലാകളക്ടർക്ക് സമർപ്പിക്കണം. 5. തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതി വിളിച്ചുചേർക്കുന്ന പ്രതിമാസ യോഗത്തിലും സൂചന ഒന്നിലെ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത് പ്രകാരം ജില്ലാകളക്ടർ വിളിച്ചുചേർക്കുന്ന പ്രതിമാസ അവലോകന യോഗത്തിലും ഭൂമി ആർജ്ജിക്കൽ നടപടിയുടെ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ പ്രത്യേകം ചർച്ചചെയ്യേണ്ടതും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. 6. റവന്യൂ വകുപ്പ് നിശ്ചയിക്കുന്ന വിലയ്ക്ക് ഭൂമി നൽകുവാൻ ഉടമസ്ഥൻ/ഉടമസ്ഥർ തയ്യാറാ കുന്നില്ലെങ്കിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഉടമസ്ഥൻ/ഉടമസ്ഥർ ആവശ്യപ്പെടുന്ന വിലയും റവന്യൂ വകുപ്പ നിശ്ചയിച്ച വിലയും തമ്മിലുള്ള വ്യത്യാസം, റവന്യൂ വകുപ്പ് നിശ്ചയിച്ച വിലയുടെ 30 ശതമാനം എന്ന പരിധിക്ക് വിധേയമായി, നഷ്ടപരിഹാരമായി (solatium) അധികം നൽകാവുന്നതാണ്. അതുപ്രകാരമുള്ള തീരുമാനത്തിന് അധിക വില നൽകേണ്ട സാഹചര്യത്തെ സംബന്ധിച്ച് വ്യക്തമായ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഭരണസമിതി ഏകകണ്ഠമായ പ്രമേയം അംഗീക രിക്കേണ്ടതാണ്. 7. മുകളിൽ വിവരിച്ച നടപടികൾ പാലിച്ച ഭൂമി വാങ്ങുന്നതിന് കഴിയുന്നില്ലെങ്കിൽ, ഭൂമി ആർജ്ജിക്കൽ നിയമപ്രകാരം (Land Acquisition Act) ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. ഭൂമി വാങ്ങുന്നതിനും ഏറ്റെടുക്കുന്നതിനുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിലേക്ക് സർക്കാർ അനുമതി ആവശ്യമുണ്ടെങ്കിൽ അതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കേണ്ടതാണ്.