Panchayat:Repo18/vol1-page1084
അദ്ധ്യായം VI
പലവക
26. ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം.- ഈ ആക്ടിലെ എല്ലാമോ ഏതെങ്കിലുമോ ആവ ശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി സർക്കാരിന് ഗസറ്റ വിജ്ഞാപനംവഴി ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്
(2) ഈ ആക്ട് പ്രകാരമുണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയതിനുശേഷം എത്രയും വേഗം നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ അതിന്റെ മുമ്പാകെ ആകെ പതിനാല് ദിവസ ത്തേക്ക്-അത് ഒരു സമ്മേളനത്തിലോ തുടർച്ചയായുള്ള രണ്ടു സമ്മേളനങ്ങളിലോ പെടാം-വയ്ക്കക്കേ ണ്ടതും അപ്രകാരം അതു വയ്ക്കുന്ന സമ്മേളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ അഥവാ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന് അതിനു ശേഷം, അതതു സംഗതിപോലെ, അങ്ങനെ മാറ്റം വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായി രിക്കുന്നതോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുന്നതോ ആകുന്നു.
എന്നിരുന്നാലും അങ്ങനെയുള്ള ഏതെങ്കിലും മാറ്റം വരുത്തലോ അസാധുവാക്കലോ ആ ചട്ട പ്രകാരം മുമ്പ് ചെയ്തതായ യാതൊന്നിന്റെയും സാധ്യതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്
- (26.എ. പ്രത്യേക സംരക്ഷണ സേനയുടെ രൂപീകരണം.- (1) ഈ ആക്റ്റിലെ വ്യവസ്ഥ കൾ ലംഘിച്ചുകൊണ്ടുള്ള ഏതൊരു പ്രവർത്തനവും തടയുന്നതിനും ഓരോ കടവിലും ഈ ആക്റ്റ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുംവേണ്ടി, സർക്കാർ, ഒരു പ്രത്യേക സംരക്ഷണ സേന രൂപീകരിക്കേണ്ടതാണ്.
(2) പ്രത്യേക സംരക്ഷണസേനയുടെ ഘടനയും അധികാരങ്ങളും ചുമതലകളും നിർണ്ണയി ക്കപ്പെടാവുന്ന പ്രകാരം ആയിരിക്കുന്നതാണ്. 26ബി. ഉത്തമവിശ്വാസത്തിൽ ചെയ്ത പ്രവൃത്തികൾക്ക് സംരക്ഷണം.- ഈ ആക്സ്റ്റോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളോ പ്രകാരമുള്ള കർത്തവ്യങ്ങളും ചുമതലകളും നിറവേറ്റുന്നതി നായി ഉത്തമവിശ്വാസത്തിൽ ചെയതതോ ചെയ്യാനുദ്ദേശിച്ചതോ ആയ ഏതൊരു കാര്യം സംബ ന്ധിച്ചും യാതൊരു വ്യവഹാരമോ പ്രോസികൃഷനോ മറ്റ് നിയമ നടപടിയോ ഏതൊരാൾക്കും എതിരെ നിലനിൽക്കുന്നതല്ല. 26സി. ചില ഉദ്യോഗസ്ഥർ പ്ലബിക്ക് സെർവന്റുമാരായി കരുതപ്പെടുമെന്ന്.- 23, 23 എ, 25 എന്നീ വകുപ്പുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉദ്യോഗസ്ഥനും 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 21-ാം വകുപ്പിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽ വരുന്ന ഒരു പബ്ലിക്ക് സെർവന്റായി കരുതപ്പെടുന്നതാണ്.) 27. പരിശോധനയ്ക്ക് സർക്കാരിനുള്ള അധികാരം.- ഈ ആക്റ്റിൻ കീഴിലോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്ക് കീഴിലോ ഒരു ജില്ലാ വിദഗ്ദ്ധ സമിതിയോ, കടവു കമ്മിറ്റിയോ, ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമോ എടുത്ത ഏതൊരു തീരുമാനം സംബന്ധിച്ചും റിപ്പോർട്ടു വാങ്ങുന്നതിനും, ഫയൽ പരിശോധിക്കുന്നതിനും, അതിന്മേൽ ജില്ലാ വിദഗ്ദ്ധസമിതി ചെയർമാന്, മേൽ നടപടികൾ സ്വീകരിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ നൽകുവാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. 28. മറ്റു നിയമങ്ങളിന്മേലുള്ള അതിപ്രഭാവം..- ഈ ആക്ടിലെയും അതിൻ കീഴിൽ ഉണ്ടാ ക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക്, തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമ ത്തിൽ അതിനുവിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, പ്രാബല്യമുണ്ടായിരിക്കുന്നതാണ്.