Panchayat:Repo18/vol2-page0621
GOVERNAMENT ORDERS 621 4. ഈ വിഷയം ഗവൺമെന്റ് വിശദമായി പരിശോധിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലപ്പെട്ട ചെലവുകളിൽ 1995 ഒക്ടോബർ 1-ന് മുൻപുള്ള കുടിശ്ശിക തുക എന്തെങ്കിലും കൊടുത്തു തീർക്കാ നുണ്ടെങ്കിൽ ആ തുക മുഴുവൻ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിന്റെ പൊതു ആവശ്യഗ്രാന്റിൽ നിന്നോ, മെയിന്റനൻസ് ഗ്രാന്റിൽ നിന്നോ കൊടുത്തുതീർക്കുവാൻ അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പൊതു ആവശ്യഗ്രാന്റ്/മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കുന്നതിന് പ്രാബല്യത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്രകാരം ബാദ്ധ്യത തീർക്കുന്നതിനുള്ള തുക കണ്ടെത്തേണ്ടത്. 5. പരാമർശത്തിലെ സർക്കാർ ഉത്തരവ് ഈ രീതിയിൽ ഭേദഗതിചെയ്യുന്നു. ക്ലാസ് മുറികൾ നിർമ്മിക്കുമ്പോൾ എസ്റ്റിമേറ്റ് തുക കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള യുണിറ്റ് കോസ്റ്റിനെക്കാൾ അധികമായാൽ അധികതുക വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് (തദ്ദേശ സ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നമ്പർ. 46/08/തസ്വഭവ, തിരു. 16022008) സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - തദ്ദേശഭരണസ്ഥാപനങ്ങൾ എസ്.എസ്.എ.യുടെ ഭാഗമായി ക്ലാസ് മുറികൾ നിർമ്മിക്കുമ്പോൾ എസ്റ്റിമേറ്റ് തുക കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിനെക്കാൾ അധികമായാൽ അധികതുക വികസനഫണ്ട്/തനത് ഫണ്ട്/ജനറൽ പർപ്പസ് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു:- പരാമർശം: 25.02.2007-ലെ 86.26/ഡി പി3/07 തസ്വഭവ നമ്പർ സർക്കുലർ ഉത്തരവ് സർവ്വശിക്ഷാ അഭിയാൻ (എസ്.എസ്.എ) പ്രകാരം ക്ലാസ് മുറികൾ നിർമ്മിക്കുന്നതിന്, 2004-ലെ പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകൾ പ്രകാരം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള 1.50 ലക്ഷം രൂപ എന്ന പരിധിയിൽ (യൂണിറ്റ് കോസ്റ്റ) കൂടുതൽ അടങ്കൽ തുക വരുകയാണെങ്കിൽ അധികം വരുന്ന തുക തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം/ജനറൽ പർപ്പസ് ഫണ്ട്/തനത് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്താവുന്നതാണെന്ന് പരാമർശത്തിലെ സർക്കുലർ പ്രകാരം വിശദീകരണം നൽകിയിരുന്നു. യൂണിറ്റ് കോസ്റ്റിന്റെ നിരക്ക് 1.50 ലക്ഷം രൂപയിൽ നിന്നും 2 ലക്ഷം രൂപയായി കേന്ദ്ര ഗവൺമെന്റ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ 1.4.2007 മുതൽ ഷെഡ്യൾ നിരക്കുകളും പരിഷ്കരിച്ചിട്ടുള്ളതിനാൽ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ അടങ്കൽ തുക 2 ലക്ഷം രൂപയിൽ അധികരിക്കുന്നുണ്ട്. യൂണിറ്റ് കോസ്റ്റ് 1.50 ലക്ഷം രൂപയായി കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിരുന്ന സമയത്താണ് അധികതുക തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം/ജനറൽ പർപ്പസ് ഫണ്ട്/ തനത് ഫണ്ട് ഇവയിൽ നിന്ന് വഹിക്കുന്നതിന് അനുമതി നൽകിയിരുന്നത്. യൂണിറ്റ് കോസ്റ്റിന്റെ നിരക്കും പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകളും ഇടയ്ക്കിടെ പരിഷ്കരിക്കുന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് ചുവടെയുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു. ക്ലാസ്സ് മുറികൾ നിർമ്മിക്കുന്നതിന് സംസ്ഥാന ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പൊതുമാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വശിക്ഷാ അഭിയാൻ പരിപാടിയുടെ ഭാഗമായും ക്ലാസ്സ് മുറികൾ നിർമ്മിക്കേണ്ടത്. ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ട സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താവുന്നതാണ്. തൽസമയം പ്രാബല്യത്തിലുള്ള പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകളും തദ്ദേശഭരണസ്ഥാപനങ്ങൾ പൊതുമരാമത്ത് പ്രവർത്തികൾ നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. ഇപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ കേന്ദ്ര ഗവൺമെന്റ് ആ കാലയളവിൽ നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിനെക്കാൾ അടങ്കൽ തുക അധികരിക്കുകയാണെങ്കിൽ അധിക തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്/ ജനറൽ പർപ്പസ് ഫണ്ട്/ തനത് ഫണ്ട് ഇവയിൽ നിന്ന് വകയിരുത്താവുന്നതാണ്. LOCAL SELF GOVERNMENT DEPARTMENT - GUIDELINES FOR SOLID WASTE TREATMENT - ORDERS (LOCAL SELF GOVERNMEN1 (UC) LEPARTMENT, G.O.(M.S) No. 39/2008/LSGD, Tvpm, 1 1-2-08) Abstract:- Local Self Government Department - Guidelines on specifications, standards, unit costs, O&M protocols, subsidy norms etc. for solid waste treatment plants to be set up or promoted by Local Governments using vermi-Composting, bio-methanation and windrow Composting technologies - Approved - Orders issued:- Read: G.O.(Rt.) No. 3498/07/LSGD Dt. 24-12-2007