Panchayat:Repo18/vol2-page0620
620 GOVERNAMENT ORDERS പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയം: പഞ്ചായത്ത് മെമ്പർമാർ നിർദ്ദേശിക്കുന്നവരും, അതത് പഞ്ചായത്തിന്റെ അതിർത്തിയിൽ താമസിക്കുന്നവരും ആയിരിക്കണം നാമനിർദ്ദേശം ചെയ്യപ്പെടുന്നവർ, പഞ്ചായത്ത് മെമ്പർമാർ ബി.എം.സി.യിലെ പ്രതിനിധികളാകുവാൻ പാടുള്ളതല്ല. ജൈവവൈവിധ്യ നിർവ്വഹണ സമിതിയിലേക്ക് താഴെപ്പറയുന്ന വകുപ്പിലെ ഉദ്യോഗസ്ഥർ പ്രത്യേക ക്ഷണിതാക്കളായിരിക്കും. വനം-വന്യജീവി വകുപ്പ കൃഷി വകുപ്പ മൃഗസംരക്ഷണ വകുപ്പ ആരോഗ്യ വകുപ്പ • ഫിഷറീസ് വകുപ്പ വിദ്യാഭ്യാസ വകുപ്പ o O)O3OIO316Υ) ΟΥ) OOα ΙΟΥ)Ο കൂടാതെ സ്ഥലം എം.എൽ.എ.യും, എം.പി.യും, ബി.എം.സി. യോഗങ്ങളിലെ പ്രത്യേക ക്ഷണിതാക്ക ളായിരിക്കും. (കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡായിരിക്കും ജൈവവൈവിധ്യ നിർവ്വഹണ സമിതിക്ക് മാർഗനിർദ്ദേശം നൽകുന്നത്. പ്രത്യേകിച്ച്, ഓരോ പഞ്ചായത്തിലും ജൈവവൈവിധ്യ രേഖകൾ ഉണ്ടാകു ന്നതിനും, ജൈവവൈവിധ്യങ്ങൾ എങ്ങനെ ഒരു സുസ്ഥിര വരുമാന മാർഗ്ഗമായി മാറ്റുവാൻ കഴിയും എന്ന തിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അവരിൽ നിന്നും ലഭിയ്ക്കും. സംസ്ഥാനത്തെ ജൈവവൈവിധ്യത്തെ ക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ക്രോഡീകരിക്കുന്നത് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡാ യിരിക്കും). തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവുകളുടെ കുടിശ്ശിക നൽകുന്നതിന് അനുമതി നൽകി ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, ജി.ഒ (എം.എസ്) നമ്പർ. 82/2008/തസ്വഭവ തിരു, dt. 15.03.08) സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ്- തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കൈമാറിയ സ്ഥാപന ങ്ങളുടെയും - ചുമതലപ്പെട്ട ചെലവുകളുടെ കുടിശ്ശിക നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടു വിക്കുന്നു. പരാമർശം : 1. ജി.ഒ (എം.എസ്) 330/2004/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ് 2.21.02.2008-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 1.13 നം. തീരുമാനം. ഉത്തരവ് തദ്ദേശഭരണസ്ഥാപനങ്ങളുടെ ചുമതലപ്പെട്ട ചെലവുകൾ (obligatory expenses) ചുവടെ വിവരിക്കു ΟΥ)OIOO)O6ΥY). (1) കേരളവാട്ടർ അതോറിറ്റിക്ക് നൽകുവാനുള്ള വെള്ളക്കരം (2) കേരള സംസ്ഥാന വൈദ്യുതി ബോർഡിന് നൽകുവാനുള്ള വൈദ്യുതി ചാർജ്ജ് (3) കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ ഉൾപ്പെടെ, തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളുടെ വാടക, കരം, നികുതി എന്നിവ. (4) കൈമാറി കിട്ടിയ സ്ഥാപനങ്ങളുടെ ടെലഫോൺ ചാർജ്ജ് (5) കൈമാറി കിട്ടിയവ ഉൾപ്പെടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപന ങ്ങളുടെയും ഓഫീസുകളുടെയും വെള്ളക്കരം, വൈദ്യുതി ചാർജ്ജ് എന്നിവ. (6) കൈമാറികിട്ടിയ സ്ഥാപനങ്ങളിലേത്/ഓഫീസുകളിലേത് ഉൾപ്പെടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ ഇന്ധന ചെലവ് പ്രവർത്തന ചെലവ്, മെയിന്റനൻസ് ചെലവ് എന്നിവ (7) സ്റ്റേഷനറി, പോസ്റ്റേജ് മുതലായ ചെലവുകൾ 2. മുകളിൽ പ്രതിപാദിച്ചിട്ടുള്ള ചുമതലപ്പെട്ട ചെലവുകളുടെ 1995 ഒക്ടോബർ 1-ന് ശേഷമുള്ള കുടിശ്ശിക തുക ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിന്റെ പൊതു ആവശ്യ ഗ്രാന്റിൽ/മെയിന്റിനൻസ് ഗ്രാന്റിൽ നിന്ന് നൽകാവുന്നതാണെന്ന് പരാമർശത്തിലെ സർക്കാർ ഉത്തരവ് പ്രകാരം അനുവാദം നൽകിയിട്ടുണ്ട്. 3. എന്നാൽ ചില തദ്ദേശഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ ചുമതലപ്പെട്ട ചെലവുകളുടെ 1995 ഒക്ടോബർ 1-ന് മുൻപുള്ള കുടിശ്ശിക തുക നൽകാതെ അവശേഷിക്കുന്നുണ്ടെന്നും അവയുടെ ബാധ്യത തീർക്കുന്നതിന് നടപടി ഉണ്ടാകണമെന്നും വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 21.02.2008-ലെ യോഗം ശുപാർശ ചെയ്തിട്ടുണ്ട്.