Panchayat:Repo18/vol1-page0516
പ്രദേശത്തുള്ള സ്വകാര്യ നീരുറവയിലോ കുളത്തിലോ കിണറ്റിലോ ജലമാർഗ്ഗത്തിലോ അതിന്റെ ഭാഗത്തോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കഴുകുന്നതോ അവ യുടെ ഉടമസ്ഥന്റെ അനുവാദത്തോട് കൂടി നിയന്ത്രിക്കുന്നതിനോ നിരോധിക്കുന്നതിനോ പഞ്ചായ ത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. 5. പൊതുജനാരോഗ്യം പരിഗണിച്ച് ഏതെങ്കിലും കുളം, കിണർ, നീരുറവ മുതലായവയിലെ വെള്ളം ഉപയോഗിക്കുന്നതിനുള്ള നിരോധനം.- ഏതെങ്കിലും കുളത്തിലെയോ നീരുറവയിലെയോ കിണറ്റിലെയോ അല്ലെങ്കിൽ മറ്റു ജലമാർഗ്ഗങ്ങളിലെയോ വെള്ളം ഉപയോഗിച്ചാൽ പകർച്ചവ്യാധിയോ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗമോ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിലെ ജില്ലാ മെഡിക്കൽ ആഫീസറുടെയോ അല്ലെങ്കിൽ അദ്ദേഹം ഈ ആവശ്യത്തിനായി അധികാരപ്പെടുത്തുന്ന ആഫീസറുടെയോ, കേരള വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെയോ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള അങ്ങനെയുള്ള കുളത്തിലെയോ നീരുറവയിലെയോ കിണറ്റിലെയോ ജലമാർഗ്ഗങ്ങളിലെയോ വെള്ളം ഉപയോഗിക്കുന്നതിൽ നിന്നും പൊതുജനങ്ങളെ നിരോധിക്കാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. അങ്ങനെയുള്ള നിരോധനം നോട്ടീസ് മൂലം പൊതുജനങ്ങളെ അറിയിക്കേണ്ടതും നോട്ടീസിന്റെ പകർപ്പ പഞ്ചായത്ത് ആഫീ സിലെ നോട്ടീസ് ബോർഡിലും നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കുളത്തിന്റെയോ നീരുറവയുടെയോ കിണറ്റിന്റെയോ അല്ലെങ്കിൽ ജലമാർഗ്ഗത്തിന്റെയോ, യഥാവിധി പോലെ, അടുത്ത് പൊതുജനങ്ങൾ കാണത്തക്കവിധത്തിൽ പതിച്ചിരിക്കേണ്ടതാണ്. 6. അനാരോഗ്യകരമായ സ്വകാര്യ കുളമോ, കിണറോ സംരക്ഷിക്കുന്നതു സംബന്ധിച്ച്.- കുടിക്കുന്നതിനോ കുളിക്കുന്നതിനോ വസ്ത്രങ്ങൾ അലക്കുന്നതിനോ വെള്ളമെടുക്കുന്നതിനോ ആയി ഉപയോഗിക്കുന്ന ഏതൊരു സ്വകാര്യ ജലമാർഗ്ഗത്തിന്റെയോ നീരുറവയുടെയോ കുളത്തിന്റെയോ കിണറിന്റെയോ മറ്റു സ്ഥലത്തിന്റെയോ ഉടമസ്ഥനോടോ അതിൻമേൽ നിയന്ത്രണമുള്ള ഏതൊരാ ളോടോ പഞ്ചായത്തിന് ഉചിതമെന്ന് തോന്നുന്ന രീതിയിൽ അവ കേടുപാട് തീർത്ത് സംരക്ഷിക്കുന്ന തിനും അതിൽ നിന്നും എക്കലും വർജ്ജ്യവസ്തുക്കളും സസ്യാദികളും നീക്കി ശുദ്ധമാക്കുന്നതിനും ഉപരിതല ക്രൈഡനേജ് കാരണം മലിനമാക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നതിനും, നോട്ടീസുമൂലം ആവശ്യപ്പെടാവുന്നതാണ്. 7. പ്രത്യേക ആവശ്യത്തിനായി മാറ്റിവച്ചിട്ടുള്ള പൊതു നീരുറവകൾ, കുളങ്ങൾ മുതലാ യവ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിരോധിക്കൽ- 3-ാം ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഏതെങ്കിലും പൊതു നീരുറവയോ, കുളമോ, കിണറോ അല്ലെങ്കിൽ മറ്റു ജല മാർഗ്ഗങ്ങളോ ഏതെങ്കിലും പ്രത്യേക ആവശ്യങ്ങൾക്ക് മാത്രമായി നീക്കിവച്ചിട്ടുണ്ടെങ്കിൽ ആ ആവ ശ്യങ്ങൾക്കല്ലാതെ അവ യാതൊരാളും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. 8. ചട്ടങ്ങളുടെ ലംഘനത്തിനുള്ള ശിക്ഷ.- മേൽ പ്രതിപാദിച്ചിട്ടുള്ള ചട്ടങ്ങളോ, അത് പ്രകാരം പഞ്ചായത്ത് പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും ഉത്തരവുകളിലെയോ നോട്ടീസിലെയോ മറ്റു നിർദ്ദേ ശങ്ങളിലെയോ വ്യവസ്ഥകളോ, ആരെങ്കിലും ലംഘിച്ചാൽ, കുറ്റസ്ഥാപനത്തിൻമേൽ, ഏതൊരാളും ആദ്യത്തെ ലംഘനത്തിന് 200 രൂപയിൽ കൂടാത്ത തുക പിഴയ്ക്കു വിധേയനായിരിക്കുന്നതും തുടർന്നുള്ള ലംഘനത്തിന് ഓരോ ദിവസത്തേക്കും 50 രൂപയിൽ കവിയാത്ത അധിക പിഴയ്ക്കും വിധേയനായിരിക്കുന്നതുമാണ്. 9. സെക്രട്ടറിയെ അധികാരപ്പെടുത്തൽ. ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനും അത് പ്രകാരം നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്തിന് സെക്രട്ടറിയെ അധികാരപ്പെടുത്താവുന്നതാണ്. വിശദീകരണക്കുറിപ്പ (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിനുദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പിന്റെ (ii)-ാം ഖണ്ഡ് പ്രകാരം ഏതെങ്കിലും നിർദ്ദിഷ്ടകാര്യത്തിന് ഏതെങ്കിലും പൊതു നീരുറവയോ, കുളമോ, കിണറോ, ജല മാർഗ്ഗമോ, അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യ നീരുറവയോ കുളമോ കിണറോ ജലമാർഗ്ഗമോ അതിന്റെ ഉടമസ്ഥന്റെ സമ്മത ത്തോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്നതു നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതു സംബന്ധിച്ച ചട്ട ങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിന് അധികാരമുണ്ട്. ഇതു പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |